ഗവ. എച്ച് എസ് തോൽപ്പെട്ടി/ലിറ്റിൽകൈറ്റ്സ്
സാങ്കേതികവിദ്യയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് കൊണ്ടുപോകാനുള്ള സംവിധാനമാണ് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ. 2018 മുതൽ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ഐ.ടി കാര്യങ്ങളിൽ മികച്ച താൽപര്യം കാണിക്കുന്ന കുട്ടികളെ പ്രത്യേക അഭിരുചി പരീക്ഷ വഴി കണ്ടെത്തിയാണ് ഇതിലേക്ക് കുട്ടികളെ ചേർക്കുന്നത്. പാഠപുസ്തകങ്ങളിൽ പഠിക്കുന്ന സാങ്കേതിക കാര്യങ്ങൾക്ക് അപ്പുറത്തേക്ക് അവയുടെ വിശാലമായ സാധ്യതകളിലേക്ക് കുട്ടികളെ തിരിച്ചുവിടാൻ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിക്കുന്നുണ്ട്. വിദ്യാലയത്തിലെ ലിറ്റിൽകൈറ്റ്സ് ചുമതല വഹിക്കുന്ന കൈറ്റ്മിസ്ട്രസ്സ് ശ്രീമതി സന്ധ്യ അലക്സും ആണ്. കൈറ്റ് മാസ്റ്റർ ശ്രീ ബിബിൻ ബിയും.
ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ ഈ വർഷത്തെ പ്രധാന പരിപാടികൾ
- വിദ്യാകിരണം പദ്ധതി വഴി വിദ്യാലയത്തിലെ 121 ഗോത്രവിഭാഗം കുട്ടികൾക്ക് ലാപ്ടോപ്പുകൾ ലഭിക്കുകയുണ്ടായി. കമ്പ്യൂട്ടർ ഉപയോഗിച്ച് പരിചയം ഇല്ലാത്ത ഇവർക്ക് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ വൈകുന്നേരങ്ങളിലും രാവിലെയും ക്ലാസ്സ് സമയങ്ങൾക്ക് പുറമേ പ്രത്യേക പരിശീലനം നൽകി വരുന്നു.
- സ്ക്കൂളിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
- ക്ലാസ്സ് മുറികളിലെ ഐ.സിയടി ഉപകരണങ്ങളുടെ പരിപാലനത്തിലും ഉപയോഗത്തിലും അധ്യാപകരുടെ സഹായിയായി പ്രവർത്തിക്കുന്നു.
- ചുമതലയുള്ള അധ്യാപകരുടെ സഹായത്തോടെ എല്ലാ ക്ലാസ്സുകളിലും സൈബർസെക്യൂരിറ്റിയെക്കുറിച്ചും സാങ്കേതികവിദ്യയുടെ ദുരുപയോഗത്തെക്കുറിച്ചും പ്രത്യേകം ക്ലാസ്സുകൾ നൽകി.
- ജിസ്യൂട്ട് ഉപയോഗത്തെക്കുറിച്ച് കുട്ടികൾക്ക് പരിശീലനം നൽകി.
- ഊരുകളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും അതത് സ്ഥലങ്ങളിൽ കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള പരിശീലനം
- ഡിജിറ്റൽ മാഗസിനുകളുടെ നിർമാണം. ക്ലാസ്സുകൾ പ്രത്യേകം പ്രത്യേകമായും വിദ്യാലയത്തിന് പൊതുവായും ഡിജിറ്റൽ മാഗസിനുകളുടെ നിർമാണത്തിന് നേതൃത്വം നൽകുക. ക്ലാസ്സിനു തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ഇവിടെ കാണാം.