ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
16:08, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheesanmaster (സംവാദം | സംഭാവനകൾ) (→‎എസ് പി സി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എസ് പി സി


ലക്ഷ്യങ്ങൾ:

  • സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
  • മററു സന്നദ്ധ സംഘടനകളെപോലെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.
  • വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം എന്നിവ വളർത്തുക.
  • പൗരബോധവും, ലക്ഷ്യബോധവുമുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുക
  • സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.
  • സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.

സ്റ്റുഡന്റ് പോലീസ് കാഡറ്റ് പാസിങ് ഔട്ട് പരേഡ് നടത്തി പിഴക്കാത്ത ചുവടുകളും പതറാത്ത മനസുമായി സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ ആദ്യ ബാച്ച് രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കി പാസിങ്ങ് ഔട്ട് പരേഡ് നടത്തി. സമ്പൂർണ്ണ വ്യക്തി വികാസം ലക്ഷ്യമിട്ട് ചിട്ടയായ പരിശീലന പരിപാടികളുടെ പുർത്തീകരണമായാണ് പാസിങ്ങ് ഔട്ട് പരേഡ് നടക്കുന്നത്. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പരേഡിൽ സി.കൃഷ്ണൻ MLA സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മാസ്റ്റർ പി.പി.സുഗതൻ അധ്യക്ഷത വഹിച്ചു. പെരിങ്ങോം സബ് ഇൻസ്പെക്ടർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പി.ടി.എ പ്രസിഡന്റ് കെ.വി.മധുസൂദനൻ,കെ.ജി.സോമനാഥൻ,സതീശൻ.പി,കെ.ശ്രീനാഥ് സി.പി.ഒ. മാരായ വിനേദ്.ഇ.വി, സിന്ധു.പി.എന്നിവർ പങ്കെടുത്തു.



പാസ്സിങ് ഔട്ട് പരേഡ്-2022
പാസ്സിങ് ഔട്ട് പരേഡ് സല്യൂട്ട് സ്വീകരിക്കുന്നു.2022