എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ
2021-2022 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ
അക്കാദമിക പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
പെരുമഴക്കാലത്തിന്റെ പെരുമ്പറക്കൊട്ടിൽ കുട്ടിക്കൂട്ടങ്ങളുടെ കലപിലകൾ താളം പിടിക്കുന്ന മേള ഘോഷങ്ങളില്ലാതെ പുത്തൻ വിശേഷങ്ങളുടേയും പഠനകോപ്പുകളുടേയും പുതുമോടിയില്ലാതെ വീണ്ടും ഒരു അധ്യയന വർഷം കൂടി വിരുന്നെത്തി. പ്രവേശനോത്സവത്തിന്റെ പതിവ് ക്രമങ്ങൾ തെറ്റിയെന്നാലും വിവരസാങ്കേതിക വിദ്യയുടെ നവ വീഥിയിൽ വർണ്ണാഭമായ ആരംഭം കുറിക്കാൻ ഫാത്തിമാ മാതയുടെ നവമാധ്യമവേദി ഒരുങ്ങി.ഗൂഗിൾ മീറ്റ് വഴിയായിരുന്നു പരിപാടികൾ നടത്തപ്പെട്ടത്. 2021 ജൂൺ ഒന്ന് 11 am - ന് ഈശ്വര പ്രാർത്ഥനയോടെ ദൈവാനുഗ്രഹം തേടി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി സി.എം.സി ഏവർക്കും സ്വാഗതം ആശംസിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷേർളി മാത്യു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ. മദർ ആനി പോൾ അധ്യക്ഷ പ്രസംഗം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സി ഡി ഷാജി മുഖ്യപ്രഭാഷണം നടത്തി. കുമാരി ശ്രീനന്ദ പി നായർ എന്ന കൊച്ചുമിടുക്കിയുടെ ശ്രുതിമധുരമായ ഗാനാലാപനം ഇമ്പമേറിയ കലാവിരുന്നായിരുന്നു.
മുൻ വർഷത്തെ പഠന മികവുകൾ ഉൾച്ചേർത്ത് നടത്തിയ വീഡിയോ പ്രദർശനം വിദ്യാർത്ഥികളുടെ അത്‌ഭുതകരമായ സിദ്ധികൾ വിളിച്ചറിയിക്കുന്നതായിരുന്നു. സി.എം.സി. ഇടുക്കി പ്രോവിൻസ് വിദ്യാഭ്യാസ സെക്രട്ടറി സിസ്റ്റർ പ്രദീപ സി.എം.സി ,പി.ടി.എ. പ്രസിഡന്റ് ശ്രീ സി.യു മാത്യു, അധ്യാപക പ്രതിനിധി ശ്രീമതി അമ്പിളി മാത്യു, എം.പി.ടി എ പ്രസിഡന്റ് ശ്രീമതി ലിജ ജയ്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു . ആരോഗ്യകരമായ മാധ്യമ ഉപയോഗത്തിലൂടെ പഠന മികവ് പുലർത്താനുതകുന്ന നിർദ്ദേശങ്ങൾ ഓരോരുത്തരും മുന്നോട്ട് വച്ചു. അധ്യാപകരും, പിടിഎ കമ്മിറ്റി അംഗങ്ങളും വിദ്യാർത്ഥിപ്രതിനിധികളും നവാഗതരും ഇതിൽ പങ്കുചേർന്നു. സ്കൂൾ എച്ച് എം സിസ്റ്റർ റെജിമോൾ മാത്യു കൃതജ്ഞതയർപ്പിച്ചു. ദേശീയ ഗാനത്തെ തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം നടത്തി. പൂക്കളും മധുര പലഹാരങ്ങളും നല്കി മാതാപിതാക്കൾ കുട്ടികളുടെ പുത്തൻ ചുവടുവയ്പ്പിന് ആവേശമേകി. വീട് വിദ്യാലമായി മാറി.
ഒരു കുടക്കീഴിൽ അധ്യാപക കൂട്ടായ്മ
തിരിച്ചറിവുകൾ
പൊതുവിജ്ഞാനത്തിന് ഒരു അങ്കത്തട്ട്
അമേസിങ് ഇംഗ്ലീഷ്..........
ഭാഷയെ സ്വായത്തമാക്കുക, കൈകാര്യം ചെയ്യുക എന്നത് ,ഓരോ വ്യക്തിയുടെയും സ്വപ്നമാണ് .ഇംഗ്ലീഷ് ഭാഷ അനായാസമായി ഉപയോഗിക്കുക എന്നത് ,നമ്മുടെ കുട്ടികളെ സംബന്ധിച്ച് വളരെ പ്രയാസകരമായ ഒന്നാണ്. ചെറിയ ചെറിയ ഇംഗ്ലീഷ് വാക്കുകളിലൂടെ ആശയങ്ങൾ കൈമാറുന്നതിനും ഇംഗ്ലീഷ് ഭാഷ പേടി കൂടാതെ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച "ഹലോ ഇംഗ്ലീഷ് " എന്ന പ്രോഗ്രാമിന്റെ പ്രവർത്തനങ്ങൾ ഉചിതമായ രീതിയിൽ സ്കൂളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇതിന് വേണ്ടിപ്രത്യേകമായി അധ്യാപക പരിശീലനം ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരും നേടുകയുണ്ടായി.കുട്ടികളുമായുള്ള ഇൻ ഡ്രക്ഷ നിലൂടെ ക്ലാസ് തലത്തിൽ വിവിധ പ്രവർത്തനങ്ങൾ നൽകി .ലിസണിങ് ,സ്പീക്കിംഗ്, റീഡിങ് എന്നീ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കുവാനും സാധിച്ചു.പാട്ട്, അഭിനയം , ചിത്രരചന എന്നീ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കുട്ടികൾ പ്രാപ്തരായി. "ഹലോ ഇംഗ്ലീഷ് " പദ്ധതിയുമായി ബന്ധപ്പെട്ട് ധാരാളം വീഡിയോകൾ കുട്ടികൾക്ക് നൽകി .ഈ പ്രവർത്തനങ്ങൾക്ക് നല്ല പ്രതികരണമാണ് കുട്ടികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും ലഭിച്ചത്.
2020-21 അക്കാദമിക വർഷത്തിൽ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്ന തിനായി നൂതന സങ്കേതിക വിദ്യകളുടെ സഹായത്തോടെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നൽകുകയുണ്ടായി. അത് അവരുടെ വായനയെയും, എഴുത്തിനെയും ,അതുപോലെ തന്നെ ഭാഷ നൈപുണ്യത്തെയും പ്രോത്സാഹിപ്പിക്കുന്നവയാണ്.
ഭൂരിഭാഗം വിദ്യാർത്ഥികളും ഓരോരോ പ്രവർത്തനങ്ങളിൽ അത്യുത്സാഹത്തോടെ പങ്കെടുക്കുകയും പ്രവർത്തനങ്ങൾ ഓരോന്നും അവരുടെ അധ്യാപകർക്ക് അയച്ചു നൽകുകയും ചെയ്യുന്നു. അധ്യാപക അത് പരിശോധിച്ച് വേണ്ട കൈത്താങ്ങ് നല്കുകയും ചെയ്യുന്നു.
അക്ഷര പ്രയാണം
ഭാഷ തെറ്റ് കൂടാതെ ഉപയോഗിക്കുന്നതിന് വാക്യം, വാചകം ,പദം, അക്ഷരം, വർണം തുടങ്ങിയ ഘടകങ്ങൾ യഥാക്രമം ഉപയോഗിക്കേണ്ടതുണ്ട്. ഈ ഘടകങ്ങൾ കുഞ്ഞുങ്ങളിൽ ചെറുപ്പംമുതലേ വികസിച്ചു വരിക എന്ന ഉദ്ദേശത്തോടെ ഓരോ ദിവസവും ഓരോ അക്ഷരം പഠിച്ച്, ഒരുദിനം ഒരക്ഷരം എന്ന പദ്ധതി നടന്നുപോരുന്നു. പ്രൈമറി മുതൽ മുതിർന്ന ക്ലാസ്സ് വരെ തുടർന്നു പോകുന്ന ഈ പരിപാടിയിലൂടെ മലയാളം, ഇംഗ്ലീഷ് ,ഹിന്ദി തുടങ്ങിയ ഭാഷയിൽ ഒരു ദിനം ഒരക്ഷരം വീതം കുട്ടികൾക്ക് പഠിക്കാൻ സാധിക്കുന്നു. പിന്നോക്കം നിൽക്കുന്ന കുട്ടികളിൽ അക്ഷരങ്ങൾ മനസ്സിൽ പതിയുന്നതിനും ഒരക്ഷരം ഉപയോഗിച്ച് കൂടുതൽ വാക്കുകൾ ഉണ്ടാക്കുന്നതിനും അവ പഠിക്കുവാനും ഒരു ദിനം ഒരക്ഷരം ഏറെ സഹായകരമാണ്.
ക്യാ ഹിന്ദി പ്യാരാ ഹെ നാ
കണക്കിലെ കളികൾ
ഗണിതശാസ്ത്ര ലോകത്തേക്ക്...
ചെറിയ ക്ലാസ്സുകൾ മുതൽ ഗണിതശാസ്ത്ര താല്പര്യം നിലനിർത്തുന്നതിനായും, കുട്ടികൾക്ക് കണക്കിനോടുള്ള ഭയം അകറ്റുന്നതിനായും,ഗണിതം മധുരം,ഗണിത ക്ലബ്ബ്, എന്നീ പദ്ധതികളിൽ ഉൾപ്പെട്ട ചില പ്രവർത്തനങ്ങൾ ഓൺലൈൻ ആയിട്ട് തന്നെ കുട്ടികൾക്ക് നൽകിയിരുന്നു. നിത്യ ജീവിതത്തിലെ പ്രായോഗിക പ്രശ്നങ്ങളെ തരണം ചെയ്യുവാനുള്ള കഴിവ് കുട്ടികളിൽ ആർജ്ജിച്ചെ ടുക്കുക എന്ന ലക്ഷ്യമാണ് ഉള്ളത്. അധ്യാപകർ ഓൺലൈൻ ആയിട്ട് ഗണിത പസിലുകൾ ഗണിത ക്വിസ്, ഗണിത മാജിക്കുകൾ, എന്നിവർ നൽകിയിരുന്നു. കുട്ടികൾ ചെയ്യുന്ന പ്രവർത്തനങ്ങളുടെ വിവിധ വീഡിയോസ്,ഫോട്ടോസ് എന്നിവ ശേഖരിക്കുകയും ചെയ്തു. ഗണിതശാസ്ത്രത്തിൽ അഭിനിവേശമുള്ള കുട്ടികളെ കണ്ടെത്തുന്നതിനും,കുട്ടി ശാസ്ത്രജ്ഞന്മാരെ ഒരുക്കുന്നതിനും ഈ പ്രവർത്തനങ്ങൾ സഹായകമായി എന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു.
ഡിജിറ്റൽ റീഡിങ് കോർണർ
ജി സ്യൂട്ട് (ഗൂഗിൾ വർക്ക്സ്പേസ് ഫോർ എഡ്യൂക്കേഷൻ )
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളിൽ ഓൺലൈൻ പഠനത്തിനായി ജി സ്യൂട്ട് (ഗൂഗിൾ വർക്ക് സ്പേസ് ഫോർ എഡ്യൂക്കേഷൻ ) പ്ലാറ്റ്ഫോം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൈറ്റിന്റെ നേതൃത്വത്തിൽ നടത്തി.ഇതിൻറെ വെളിച്ചത്തിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരെ സജ്ജരാക്കുന്നതിന് മുന്നോടിയായി ഹൈസ്കൂൾ അധ്യാപകർക്ക് പരിശീലനം നൽകി.അതിനു നേതൃത്വം കൊടുത്തത് എസ് ഐ ടി സി സിസ്റ്റർ ഷിജി ആണ് .ഗവൺമെൻറ് ഗൂഗിളുമായി സഹകരിച്ച് ജി സ്യൂട്ട് സംവിധാനം എല്ലാ ഗവൺമെൻറ് എയ്ഡഡ് സ്കൂളുകളിലും നടത്തുന്നതിന് ഒരുക്കമായി അടിമാലി വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള എല്ലാ ഹൈസ്കൂൾ അധ്യാപകർക്കും ഫാത്തിമ മാത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് പരിശീലനം നൽകുകയുണ്ടായി. ഈ സ്കൂളിൽ പഠിക്കുന്ന 8 9 ,10 ക്ലാസിലെ എല്ലാ കുട്ടികൾക്കും ജി സ്യൂട്ടിനെക്കുറിച്ച് ഒരു അവബോധം നൽകുകയുണ്ടായി .അതിനു ശേഷം എല്ലാ കുട്ടികളോടും ഗൂഗിൾ ക്ലാസ്സ്റൂം ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യാൻ ആവശ്യപ്പെട്ടു .എല്ലാ കുട്ടികളെയും ഗൂഗിൾ ക്ലാസ്സ്റൂമിലേയ്ക്ക് ഇൻവൈറ്റ് ചെയ്യുകയും ചെയ്തു.എല്ലാ ക്ലാസ്സുകളും ഇപ്പോൾ ജി. സ്യൂട്ട് വഴി നടത്താൻ സാധിയ്ക്കുന്നു.
കുട്ടികൾക്ക് ആവശ്യമായ ക്ലാസ് പ്രവർത്തനങ്ങൾ കൊടുക്കുന്നതിനും പഠന ഉപാധികൾ അസൈമെൻറ് ,സെമിനാറുകൾ എന്നിവ നൽകുന്നതിനും വളരെ സഹായകമാണ് ജി സ്യൂട്ട് കുട്ടികൾക്ക് ക്ലാസ് പരീക്ഷ നൽകുന്നതിനും അതിനുശേഷം അവരുടെ പേപ്പർ ജിസ്യൂട്ട് വഴി അയയ്ക്കുന്നതിനും അവരുടെ പേപ്പറുകൾ നോക്കി മാർക്ക് തിരികെ അയക്കുന്നതിനും എല്ലാം ഉപകാരപ്രദമാണ്. ജിസ്യൂട്ട് സംവിധാനം വഴി ഗൂഗിൾ മീറ്റ് വഴിയുള്ള ക്ലാസ്സിൽ നടക്കുന്ന ഇന്ന് പല ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സാധിക്കുന്നുണ്ട് .വളരെ ഉപകാരപ്രദവും നിരവധി സാധ്യതകളും ഉള്ള ജി സ്യൂട്ട് ആദ്യമായി എല്ലാ ക്ലാസിലും നടപ്പാക്കിയത് ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ആണ് എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ 8 ,9 ,10 ക്ലാസിലെ എല്ലാ ക്ലാസ്സുകളും ഇപ്പോൾ ജി സ്യൂട്ട് വഴിനടന്നു വരികയാണ്.ഇനിയും ഇതുപോലെ ഡിജിറ്റൽ മേഖലയിൽ നൂതന സമ്പ്രദായങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
സത്യമേേവ ജയതേ
അത്യാധുനിക ലോകത്തിലെ ഈ ഇൻറർനെറ്റ് യുഗത്തിൽ കുട്ടികളുടെ സിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനുളള ഒരു ബോധവൽക്കരണ പ്രോഗ്രാമാണ് സത്യമേവജയതേ .ഇന്ന് നമ്മൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഓൺലൈൻ ക്ലാസുകൾക്കിടയിൽ മറ്റ് ആളുകൾ നുഴഞ്ഞു കയറുന്നതും ,ഒപ്പം ഫോൺ ഹാക്ക് ചെയ്യപ്പെടുന്നതും എല്ലാം. അതുകൊണ്ട് വർദ്ധിച്ചുവരുന്ന ഈ ഓൺലൈൻ ചൂഷണത്തിനെതിരെ കുട്ടികളെ ബോധവാന്മാരും ബോധവതി കളും ആക്കുന്നതിനു വേണ്ടി 8 .9 .10 ക്ലാസിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും വേണ്ടി ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി പ്രധാനമായും ഡിജിറ്റൽ സുരക്ഷ ഉറപ്പുവരുത്തുക എന്നതായിരുന്നു ലക്ഷ്യം .ഇത് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു
തിരികെ സ്കൂളിലേക്ക്
മാനവസമൂഹത്തെ അകത്തളങ്ങളിൽ അടച്ച കോവിസ് - 19 എന്ന മഹാമാരിയുടെ ഭീതിയിൽ ലോകം പകച്ചപ്പോൾ ഏറ്റവും നഷ്ടം നേരിട്ടത് കലാലയ അന്തരീക്ഷത്തിൽ അറിവ് നേടിക്കൊണ്ടിരുന്ന വിദ്യാർത്ഥി സമൂഹത്തിനായിരുന്നു. ഡിജിറ്റൽ ലോകത്തിന്റെ തരംഗങ്ങളേല്പ്പിച്ച ആഘാതങ്ങളിൽ വേനൽ മഴ പോലെയായിരുന്നു നവംബർ 1-ന് സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കും എന്ന വാർത്ത. ആരോഗ്യ വിദ്യാഭ്യാസവകുപ്പുകൾ ചേർന്ന് നല്കിയ മുൻകരുതലുകളും കോവിഡ് നിയന്ത്രണ ഉപാധികളും സ്കൂൾ അധികൃതർ സഗൗരവം ഏറ്റെടുത്ത് മുൻ ഒരുക്കങ്ങൾ പൂർത്തിയാക്കി.
പ്രഥമാധ്യാപികയുടേയും പിടിഎ കമ്മിറ്റിയുടേയും നേതൃത്വത്തിൽ ഒരു മാസത്തോളം നടത്തിയ ഒരുക്കങ്ങൾ പിന്നിട്ട് നവംബർ 1-ന് കൂമ്പൻപാറാ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ വാതായനങ്ങളും തുറക്കപ്പെട്ടു. തെർമ്മൽ സകാനിംഗിന് ശേഷം അണുവിമുക്തമായ ക്ലാസ് മുറിയ്ക്കുള്ളിൽ മാസ്ക്കിട്ട് ഗ്യാപ്പിട്ട് അധ്യാപക വിദ്യാർത്ഥി സമൂഹം കടന്നുവന്നപ്പോൾ ഈ പ്രവേശന ദിനം ഉത്സവപ്രതീതി പകരുന്നതായിരുന്നു. ആദ്യമായി അക്ഷരലോകത്തെത്തിയ കുരുന്നുകൾക്കും കാലം പകച്ച പ്രതിസന്ധികൾ തരണം ചെയ്തെത്തിയ ഓരോ കുട്ടിക്കും ആകർഷകമാകും വിധം അലങ്കരിച്ച ക്ലാസ്സ് മുറിക്കുള്ളിൽ പ്രവേശനോത്സവഗാനത്തിന്റെ അകമ്പടിയോടെ കുട്ടികൾ പ്രവേശിച്ചു. പ്രാർത്ഥനാപൂർവ്വം ദൈവാനുഗ്രഹം തേടി ഉത്സവത്തിന്റെ ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു. കുട്ടികൾക്ക് ഭാവാത്മക ചിന്തകൾ പകരുന്ന ഒരു സന്ദേശം നല്കി ശ്രീ. വിൽസൻ കെ ജി എല്ലാവരെയും സ്വാഗതം ചെയ്തു. പ്രധാനാധ്യാപിക സി. റെജിമോൾ മാത്യു വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും ആശംസകളും നല്കി. പ്രാദേശീക ഭരണാധികാരികളും മാനേജരും ഓൺലൈൻ ആശംസകളും പിന്തുണയും അറിയിച്ചു. കുട്ടികളുടെ ഓൺലൈൻ പഠനാനുഭവങ്ങളുടെ പങ്കിടൽ വേറിട്ട അനുഭവമായിരുന്നു.
പ്രൈമറി ക്ലാസ്സിലേക്ക് ആദ്യമായി ചുവടുവച്ച കുരുന്നുകൾക്ക് ബുക്ക് പെൻസിൽ, ക്ലാസ്സ് ടീച്ചർ തയ്യാറാക്കിയ ആശംസാ കാർഡുകൾ, സ്മൈലിസ്റ്റിക്കർ മധുര പലഹാരങ്ങൾ എന്നിവ നല്കി. നിയന്ത്രണവിധേയമെങ്കിലും വിജ്ഞാനോത്സവത്തിന്റെ വർണ്ണാഭവമായ ഈ തുടക്കം ആദ്യത്തെ അമ്പരത്തിൽ നിന്നും വിദ്യാർത്ഥികളെ തൊട്ടുണർത്തി പ്രതീക്ഷയുടെ ആകാശം തുറന്നിട്ടു.
ബെസ്റ്റ് ക്ലാസ്
ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രതിഭാ സംഗമം ( വിദ്യാരംഗം കലാ സാഹിത്യ വേദി )
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
കുട്ടികളുടെ സമഗ്രമായ വളർച്ച ലക്ഷ്യം വെച്ചുകൊണ്ട് പാഠപുസ്തക പഠനത്തിന പ്പുറമായി കുട്ടികളുടെ ജീവിത വീക്ഷണത്തെയും, മൂല്യത്തിൽ അധിഷ്ഠിതമായ പ്രവർത്തികളെയും ബോധവൽക്കരിക്കുക എന്ന പദ്ധതിയിൽ അധ്യാപകർ എല്ലാവരും പങ്കു ചേർന്നു. ക്ലാസിൽ കൊടുക്കുന്ന പഠന പ്രവർത്തനങ്ങളോടൊപ്പം ഓരോ മൂല്യങ്ങളും കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും വീഡിയോ ക്ലിപ്പ് വഴിയും, തങ്ങളുടെ തന്നെ ജീവിതാനുഭവങ്ങൾ വഴിയും കുട്ടികളെ ബോധവൽക്കരിക്കുവാൻ സമയം കണ്ടെത്തിയിരുന്നു.
കൈകോർത്ത് കുടുംബങ്ങളിലേക്ക്.......
സേവനസന്നദ്ധത യോടെ ജെ ആർ സി
കബിൽ നിന്ന് രാഷ്ട്രപതി അവാർഡ് ലേക്ക്......
ശാസ്ത്രസമീപനം വ്യത്യസ്ത വഴികളിലൂടെ ( ശാസ്ത്രരംഗം )
ശാസ്ത്ര പ്രതിഭകൾ വിജയത്തേരിലേറി.......
ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും വളർത്തിയെടുക്കുന്നതിന് വേണ്ടി സ്കൂളുകളിൽ പ്രവർത്തിക്കുന്ന സയൻസ്, സാമൂഹികശാസ്ത്ര, ഗണിത ,പ്രവർത്തിപരിചയ ക്ലബ്ബുകളെ ഏകോപിപ്പിക്കുന്ന വേദിയാണ് ശാസ്ത്രരംഗം. ശാസ്ത്രം എന്നാൽ എന്നാൽ എല്ലാ പ്രവർത്തനങ്ങളുടെയും കൂടിച്ചേരലാണ് . കുട്ടികളിൽ ശാസ്ത്ര താൽപര്യങ്ങൾ വളർത്തുവാനും അതോടൊപ്പം കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയാകുകയാണ് ശാസ്ത്രരംഗം. പാഠഭാഗങ്ങളിൽ കൂടെയുള്ള ഉള്ള പഠനം മാത്രമാകാതെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കാളികൾ ആകേണ്ടതുണ്ട്. ഓരോ കുട്ടിയുടെ ഉള്ളിലും ഒരു പ്രതിഭ ഒളിഞ്ഞുകിടപ്പുണ്ട്. ഇത്തരത്തിൽ കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു കൊണ്ടുവരുവാൻ ശാസ്ത്രരംഗം മത്സരങ്ങൾ സഹായിക്കുന്നു.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ 2021- 22 വർഷത്തെ ശാസ്ത്രരംഗം സബ് ജില്ലാതല മത്സരങ്ങൾ നവംബർ 18 ന് ഓൺലൈൻ പ്ലാറ്റ്ഫോം വഴി നടന്നു .നിരവധി പ്രതിഭകൾ മാറ്റുരച്ച സബ്ജില്ലാതല മത്സരത്തിൽ കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ കുട്ടികളും നിരവധി മത്സരങ്ങളിൽ വിജയ കിരീടം ചൂടി .ഓൺലൈൻ അവതരണ മത്സരങ്ങളോടൊപ്പം ഓഫ്‌ലൈൻ രചനാ മത്സരങ്ങളും നടന്നു .
യുപി വിഭാഗം മത്സരങ്ങളിൽ പ്രോജക്റ്റ് അവതരണത്തിൽ ക്രിസ്റ്റിൽ നീൽ ( VI)സെക്കൻ്റ് ,വീട്ടിൽ നിന്നൊരു ശാസ്ത്രപരീക്ഷണവതര ണം നവോമി പ്രവീൺ (VII) തേർഡ്, രചന മൽസരങ്ങളിൽ എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് എഴുതി നിരജ്ഞന ദിപു (VI) ഫസ്റ്റ്, പ്രദേശിക ചരിത്ര രചന മൽസരത്തിൽ ബിയോണ ബിനു (VII) ഫസ്റ്റ്, എന്നിവ കരന്ഥമാക്കി
Hട വിഭാഗം മൽസരങ്ങളിൽ പ്രോജക്ട് അവതരണത്തിൽ അന്ന റോസ് വിൽസൺ (IX) സെക്കൻ്റ്, വീട്ടിൽ നിന്നൊരു ശാസത്ര പരീക്ഷണം ഫേബാ ബി റെന്നി (IX) ഫസ്റ്റ്, ഗണിതാശയ വതരണത്തിൽ അനന്യാ മോൾ വി.എസ് (X) ഫസ്റ്റ് അതോടൊപ്പം രചനാ മൽസങ്ങളിൽ ശാസ്ത്ര ലേഖനം ഫാദിയ ഫാത്തിമ എസ് (IX) ,എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് ആഞ്ചല സോജൻ ( IX ) തേർഡ് എന്നിവ കരസ്ഥമാക്കി.
നവംബർ 24 ന് നടന്ന ജില്ലാതല ശാസ്ത്ര രംഗം മൽസരത്തിൽ up വിഭാഗം പ്രദേശിക ചരിത്ര രചന മൽസരത്തിൽ ബിയോണ ബിനു (VII) ഫസ്റ്റ് കരസ്ഥമാക്കി .
പ്രകൃതിയിലെ പൂമൊട്ടുകൾ ( എക്കോ ക്ലബ്ബ്)
ഒരു ചുവടോടെ ഒരേ ലക്ഷ്യത്തിലേക്ക് ( പി ടി എ മീറ്റിംഗ് )
വിജ്ഞാന താക്കോലുകൾ ( ദിനാചരണങ്ങൾ)
അമൃതോത്സവം
സ്കോളർഷിപ്പുകളുടെ വിജയം
മെഗാ ക്വിസ്
വിജയത്തേരിൽ പ്രാദേശിക ചരിത്ര രചനയുമായി.....
ഇൻസ്പെയർ അവാർഡ്
അടുക്കളത്തോട്ടം
എന്റെ പച്ചക്കറിത്തോട്ടം - ഉച്ച ഭക്ഷണ പദ്ധതിക്ക് രുചിക്കുട്ട്
കൃഷിയിലും ഞങ്ങൾ മുന്നിൽ തന്നെ....
സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിൽ കുട്ടികളുടെ പങ്കാളിത്തം വളരെ മികച്ച രീതിയിൽ കൂമ്പൻപാറ സ്കൂളിൽ നടന്നു വരുന്നു. കുട്ടി കർഷകർ തങ്ങളുടെ വിളവെടുപ്പുകളുടെ ഫലങ്ങൾ സ്കൂളിൽ എത്തിക്കുകയും പ്രധാന അധ്യാപികയുടെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിൽ ഉച്ച ഭക്ഷണ പദ്ധതിയിലേക്ക് വിവിധ തരം പച്ചക്കറികളുടെ ശേഖരണം ഓരോ ദിവസവും നടന്നുവരുന്നു.
കുട്ടികൾ തങ്ങളുടെ ഭവനത്തിൽ മാതാപിതാക്കളോടൊപ്പം വിത്തുകൾ നടുകയും പരിപാലിക്കുകയും ചെയ്ത ഫോട്ടോസ് അധ്യാപകർക്ക് നൽകി യിരുന്നു. അതിൽനിന്നും ഓരോ ക്ലാസിലെയും ഏറ്റവും നല്ല കുട്ടി കർഷകരെ കണ്ടെത്തി(1st, 2'nd,3'rd) അവർക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്യുകയും ചെയ്തു. ഇത് കുട്ടികൾക്ക് കൃഷിയോടുള്ള താല്പര്യം ഉണർത്തുന്നതിനും, കർഷകരെ ബഹുമാനിക്കുന്ന തിനും, കർഷക തൽപരരായി വളർന്നു വരുന്നതിനുമുള്ള സാഹചര്യം സൃഷ്ടിക്കുവാൻ കാരണമായി.
കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക തലങ്ങളിൽ കൃഷിയോടുള്ള അഭിനിവേശം വർദ്ധിക്കുന്നതിനും കാരണമായി.ക്രിയാത്മകത, സൃഷ്ടിപരത, അനുഭവ വിവരണങ്ങൾ, കൃഷിയിലെ ന്യൂജൻ കണ്ടുപിടിത്തങ്ങൾ എന്നിവയെല്ലാം ഈ കുട്ടി കർഷകരിൽ കണ്ടുവരുന്നു. മാതാപിതാക്കളുടെ സഹകരണവും, അധ്യാപകരുടെ പ്രോത്സാഹനവും, മാനേജ്മെന്റ് നൽകുന്ന പിന്തുണയും ഈ പദ്ധതിയെ വളരെ വിജയകരമായി തന്നെ ഇന്നും മുന്നോട്ടു കൊണ്ടുപോകുന്നു.
വിജയക്കുതിപ്പിൽ.....
പൂന്തോട്ടം
പുഷ്പവസന്തമൊരുക്കി ഫാത്തിമ മാതാ കോമ്പൗണ്ട്
കാണികൾക്കെല്ലാം കണ്ണിനും കരളിനും കുളിർമ്മയേകുന്ന ധാരാളം ചെറിയ ചെറിയ പൂന്തോട്ടങ്ങൾ ഫാത്തിമ മാതയ്ക്ക് എന്നും അഭിമാനമാണ് .... ഐശ്വര്യമാണ്. വിവിധ പൂച്ചട്ടികളിൽ തുക്കിയിട്ടിരിക്കുന്ന അലങ്കാരച്ചെടികളും ഷെയ്ഡുകളിൽ നട്ടിരിക്കുന്ന പല നിറങ്ങളിലുള്ള ചൈനീസ് ബോൾസും , കൊങ്ങിണികളും .ചെടിച്ചട്ടികളിൽ നിറയെ പൂക്കളായി വിരിഞ്ഞു നിൽക്കുന്ന കടലാസു റോസുകളും , വിവിധ പ്ളോട്ടുകളിൽ മാറി മാറി നടുന്ന സീസണൽ ഫ്ളവേഴ്സും , വാട്ടർ ഡാങ്കിന്റെ മുകളിലെ പുൽപ്പരപ്പും, സ്കൂളിനോടു ചേർന്നുള്ള മഠത്തിന്റെ മുറ്റത്തുള്ള പൂന്തോട്ടങ്ങളുമെല്ലാം ഒന്നിനൊന്ന് ആകർഷകമാണ്. കുട്ടികളിൽ പ്രകൃതിയെ തൊട്ടറിയാനുo സ്നേഹിക്കാനുമുതകുന്ന ഒരു പ്രകൃതി സൗഹൃദ ക്യാമ്പസാണ് നമുക്കുള്ളത്. മിക്കപ്പോഴും കുട്ടികൾ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും പുന്തോട്ട നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ചെടികളെ പരിപാലിച്ചും ... നിരീക്ഷിച്ചുമെല്ലാം പഠി ക്കാനും അറിവു നേടാനും കഴിയുന്നത് ഇന്നത്തെ കുട്ടികൾക്ക് അത്യന്താപേക്ഷിതവുമാണ്.
കൗൺസിലിംഗ് കോഴ്സ്
കോവിഡ് കാല വിദ്യാഭ്യാസ പരിശീലന ത്തോടൊപ്പം സ്കൂളിലെ എല്ലാ അധ്യാപകർക്കും കൗൺസിലിംഗ് കോഴ്സ് നൽകി. ആറു മാസത്തോളം നീണ്ടു നിന്നിരുന്ന ഓൺലൈൻ ക്ലാസ് ആയിരുന്നു. ഈ കോഴ്സിൽ പങ്കെടുത്തതിന്റെ വെളിച്ചത്തിൽ തങ്ങളുടെ ക്ലാസിലെ കുട്ടികളുടെ വൈകാരിക മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നുണ്ട് എന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.....
അതിനായി അധ്യാപകർക്ക് പ്രത്യേകം ബുക്കുകൾ, കുട്ടികളെ കുറിച്ചുള്ള വിവര ശേഖരണം, കൗൺസിൽ ഡയറി.... എന്നിവ ഉണ്ട്.
ശലഭ പാർക്ക്
പ്രകൃതിയുടെ പച്ചപ്പും ഹരിത ഭംഗിയുമുള്ള എഫ് ജി എച്ച് എസ് ക്യാമ്പസ് ആരേയും ആകർഷിക്കുന്നതാണ്. ശലഭങ്ങളുടെ സാന്നിദ്ധ്യമുള്ള ധാരാളം ചെടികൾ ശലഭ പാർക്കിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അരുളി. ചെത്തി, ചെമ്പരത്തി, കോസ്മോസ് . കൊങ്ങിണി, കിലുക്കാം പെട്ടി, സദാപി , മെലസ് ട്രാമ ... തുടങ്ങിയ അനവധി ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നതിനാൽ ധാരാളം ചിത്രശലഭങ്ങൾ നമ്മുടെ പാർക്കിനെ മനോഹരമാക്കുന്നു. വിവിധ വർണ്ണങ്ങളിലും തരത്തിലുമുള്ള ശലഭങ്ങൾ കുട്ടികൾക്ക് എന്നും കൗതുകം തന്നെയാണ്.
ജൈവ വൈവിധ്യ ഉദ്യാനം
ക്ലാസ്സ് ലൈബ്രറി
ഡിജിറ്റൽ ലൈബ്രറി
ഡിജിറ്റൽ മാഗസിൻ
കോവിഡ് 19 അതിജീവനത്തിന്റെ കാലമാണ്. കോവിഡ്കാലം വിവരസാങ്കേതിക വിദ്യാരംഗത്തിന് പുതിയൊരു കുതിച്ചുചാട്ടം കൂടിയായിരുന്നു. ഓൺലൈൻ പ0നം നേരിട്ടുള്ള വിദ്യാലയ ന്തരീക്ഷത്തിന് മങ്ങലേൽപ്പിച്ചു വെങ്കിലും ആകർഷണീയവും രസകരവുമായ പഠനാനുഭവങ്ങളിലൂടെയാണ് കൂമ്പൻപാറ ഫാത്തിമ മാതായിലെ ഓരോ കുട്ടിയും കടന്നു പോയത്.അതോടൊപ്പം കുട്ടികളിൽ അന്തർലീന മായിക്കിടക്കുന്ന സർഗവാസനയ്ക്ക് മങ്ങലേൽക്കാതിരിക്കാൻ കുരുന്നുകളുടെ ഭാവനകൾ ചിത്രങ്ങളായും, രചനകളായും, കുറിപ്പുകളായും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി. LP വിഭാഗത്തിൽ നിന്നും പൂമൊട്ടുകൾ , up വിഭാഗത്തിൽ നിന്നും ഇതളുകൾ ,Hട വിഭാഗത്തിൽ നിന്നും തുള്ളി അതോടൊപ്പം ഹിന്ദിമാഗസിനും ഫാത്തിമ മാതായിലെ കുട്ടികൾ തയ്യാറാക്കി. കുട്ടികളുടെ പഠനവും സർഗാത്മകതയുo ഒപ്പം വളർത്തുന്നതിന് മാഗസിനുകൾ പ്രചോദനമായി.
വായനാമൂല
ഓൺലൈൻ സുരക്ഷ...വെബിനാർ
കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിൽ ചില അപ്ഡേഷനുകൾ വരുമ്പോൾ കുട്ടികൾക്കുണ്ടാവുന്ന സംശയങ്ങളും, കുട്ടികളുടെ ഓൺലൈൻ പഠന സമ്പ്രദായത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചും... തിരിച്ചറിവുകൾ ലഭിക്കുന്നതിനായി വെബിനാർ നടത്തിയിരുന്നു. കുട്ടികളും മാതാപിതാക്കളും അധ്യാപകരും ഈ വെബി നാറിൽ പങ്കുചേർന്നു.വിവിധതരം ടൂൾസുകളും, സ്ക്രീൻ ഷെയറിങ്ങും.... എല്ലാം വളരെ വ്യക്തമായി തന്നെ പറഞ്ഞു തന്നു. അങ്ങനെ മാതാപിതാക്കളുടെയും കുട്ടികളുടെയും വിവിധ സംശയങ്ങൾ മാറ്റുന്നതിനും, ഓൺലൈൻ സുരക്ഷയെ കുറിച്ച് ബോധവത്കരണം നടത്തുവാനും സാധിച്ചു.
അധ്യാപകർക്കായുള്ള വെബിനാറുകൾ
കാലത്തിനൊപ്പം ചുവടുവെച്ച് വിദ്യാഭ്യാസത്തിലും മാറ്റം വരുത്തേണ്ട അധ്യാപക ചുമതലകൾ ഓൺലൈനായി തന്നെ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ അധ്യാപകർക്കായുള്ള വിവിധ ക്ലാസ്സുകൾ നടത്തപ്പെട്ടു.
ന്യൂജനറേഷൻ അധ്യാപക ടെക്നോളജികൾ
ഡിജിറ്റൽ യുഗത്തിൽ അധ്യാപകർ ഉപയോഗിക്കേണ്ടതും, വിദ്യാഭ്യാസത്തിന്റെ മാറ്റങ്ങളെക്കുറിച്ച് തിരിച്ചറിവും ഉണ്ടാകേണ്ടതും അനിവാര്യമാകുന്ന ഈ കാലഘട്ടത്തിൽ വിവിധ പഠനസാമഗ്രികൾ,, പഠനതന്ത്രങ്ങൾ,,, ഓൺലൈനായി കുട്ടികളിൽ എത്തിക്കേണ്ടതിന്റെ ബോധവൽക്കരണം എല്ലാ അധ്യാപകരിലും നടത്തിയിരുന്നു.അധ്യാപകർ പ്രാക്ടീസ് ചെയ്യുന്നതിന് പലതരം ടാർജറ്റുകൾ നൽകുകയും ചെയ്തു .നിശ്ചയിച്ച സമയത്തിനകം അധ്യാപകർ അവ പൂർത്തിയാക്കി ഓൺലൈനായി അയക്കുകയും ചെയ്തു.
അറിയാം ഡിജിറ്റൽ സുരക്ഷാക്രമീകരണങ്ങൾ---
ഋഷിരാജ്സിംഗിനൊപ്പം
വിദ്യാഭ്യാസ രീതിയിൽ മാറ്റങ്ങൾ വരുമ്പോൾ അതിൽ ഉൾപ്പെടുന്ന ചില ചതികളെകുറിച്ചും, പഠനത്തോടൊപ്പം കുട്ടികൾക്ക് നൽകേണ്ട വ്യക്തി സുരക്ഷാ സമ്പ്രദായങ്ങളെ കുറിച്ചും അധ്യാപകർക്കായി വെബിനാർ വഴി സാർ പറഞ്ഞു തന്നു. സൈബർ സെൽ ചുമതലകൾ, സൈബർ സെല്ലിന്റെ പ്രവർത്തനങ്ങൾ, എന്നിവയെല്ലാം വിശദീകരിച്ചു തന്നു. ചർച്ചയിലൂടെ ആണ് ക്ലാസ് മുന്നോട്ട് നീങ്ങിയത്. ഓൺലൈൻ സുരക്ഷാ ക്രമീകരണങ്ങളു മായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ.... പരിചയപ്പെടുത്തി തന്നിരുന്നു.
അധ്യാപക നൈപുണികൾ
ഓരോ അധ്യാപകനും ഒരു രാഷ്ട്രത്തെയാണ്.. സൃഷ്ടിക്കുന്നത്.. ഒരു രാജ്യത്തിന്റെ അഭിവൃദ്ധി തുടങ്ങുന്നത് അധ്യാപകരിൽ നിന്നാണ്.ചിന്തയിലും പ്രവർത്തിയിലും അധ്യാപകർ നടത്തേണ്ട മാറ്റങ്ങളും, ആർജിച്ച് എടുക്കേണ്ട ശീലങ്ങളുംഈ ക്ലാസ്സ് വഴി അധ്യാപകർക്ക് നേടിയെടുക്കാൻ സാധിച്ചു.പ്രകൃതിയിലേക്ക് ഇറങ്ങിയും ശിശുകേന്ദ്രീകൃതമായും പ്രവർത്തനത്തിൽ അധിഷ്ഠിതമായുംസ്വന്തം ജീവിതാനുഭവങ്ങളിലൂടെയുംകുട്ടികളുടെ വ്യക്തി ജീവിതത്തെയും പഠന ജീവിതത്തെയും ഏതെല്ലാം രീതിയിൽ മുന്നോട്ട് നയിക്കണം എന്നുള്ള ബോധവൽക്കരണം നടത്തുവാനും ഈ ക്ലാസ്സ് വഴി സാധിച്ചു. നേതൃത്വഗുണം, റോൾ മോഡൽ, ഗൈഡ് എന്നിങ്ങനെയുള്ള പേരുകളിലൂടെ അധ്യാപകരുടെ ചുമതലകൾ അദ്ദേഹം വിവരിച്ചു തന്നു.
സ്കൂൾ റേഡിയോ
ഓരോ ദിവസവും സ്കൂളിൽ നടക്കുന്ന സംഭവങ്ങൾ, ഉദാ. കുട്ടികളുടെ കലാപരിപാടികൾ, ദിനാചരണങ്ങൾ, ആദരിക്കൽ, തുടങ്ങിയവ എല്ലാവരെയും അറിയിക്കുക. അത് റേഡിയോ വാർത്തകളിലൂടെ അറിയിക്കുക. ഇതാണ് റേഡിയോ മാറ്റൊലി .
ഇ - സർട്ടിഫിക്കറ്റ്
ഓൺലൈനായി കുട്ടികൾ നടത്തിയ വിവിധ ദിനാചരണങ്ങളുടെയും മത്സരങ്ങളുടെയും റിസൾട്ട് കുട്ടികൾക്ക് മധുരം നുകരുന്നത് പോലെ സന്തോഷം നിറഞ്ഞതായിരുന്നു...
ഓൺലൈനായി ചെയ്യുന്ന മത്സരങ്ങൾക്ക് ഓൺലൈനായി തന്നെ റിസൾട്ട് കിട്ടുന്ന അവസ്ഥ....അത് സർട്ടിഫിക്കറ്റിലൂടെ ആണെങ്കിലൊ.....കൂടുതൽ സന്തോഷകരം.
ഇ...സർട്ടിഫിക്കറ്റ് ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് നിർവഹിച്ചു...
അതിജീവന പാതയിൽ
യോഗ ക്ലാസ്
കുട്ടികളുടെ മാനസിക ആരോഗ്യം, ശാരീരിക ക്ഷമതഎന്നിവ കണക്കിലെടുത്ത് സ്കൂളിലെ സ്പോർട്സ് അധ്യാപകർ കുട്ടികൾക്കായി വിവിധ ക്ലാസുകൾ നടത്തി.ഫിറ്റ്നസ് പ്രോഗ്രാം ഇൻ സ്കൂൾ എന്നാണ് ആ പദ്ധതിയുടെ പേര്..കുട്ടികളും മാതാപിതാക്കളും പങ്കെടുത്തിരുന്നു. ആഴ്ചയിൽ രണ്ട് ക്ലാസ്സുകൾ വീതം ഗൂഗിൾ മീറ്റ് വഴി ക്ലാസ്സുകൾ നടത്തിയിരുന്നു ക്ലാസ്സ് ഇല്ലാത്ത ദിവസങ്ങളിൽ കുട്ടികൾ തനിയെ വർക്കുകൾ ചെയ്ത് വീഡിയോ അധ്യാപകർക്ക് അയച്ചുകൊടുത്തിരുന്നു.. അധ്യാപകർ വിലയിരുത്തുകയും ചെയ്തു.ഏറ്റവും നന്നായി വർക്കൗട്ട് ചെയ്ത ക്ലാസുകാരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
തണൽ
കുഞ്ഞു മക്കൾക്ക് കൈത്താങ്ങായി മാറുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധതരത്തിൽ വേദനകൾ, വിഷമതകൾ അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കായി പ്രത്യേകമൊരു പദ്ധതി ഒരുക്കിയതാണ് "തണൽ "മാതാപിതാക്കൾ മരിച്ചു പോയ കുഞ്ഞുങ്ങൾ, ജീവിത പ്രശ്നങ്ങളാൽ വേർപിരിഞ്ഞ മാതാപിതാക്കളുടെ കുഞ്ഞുങ്ങൾ, ഭയാനകമായ രോഗാവസ്ഥകളിൽ കഴിയുന്ന മാതാപിതാക്കളുടെ കുഞ്ഞുങ്ങൾ, എന്നീ കുഞ്ഞുങ്ങൾക്കായി വേണ്ടത്ര സഹായങ്ങൾ നൽകി വരുന്നു. പഠനോപകരണങ്ങൾ, മരുന്നുകൾ, സാമ്പത്തിക സഹായം, എന്നിവയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു മാനേജ്മെന്റും അധ്യാപകരും ഒത്തു ചേർന്നാണ് ഈ പദ്ധതി കൊണ്ടു പോകുന്നത്.
കോവിഡ്കാല പരിശീലനങ്ങൾ
ഫിറ്റ്നസ് പ്രോഗ്രാം
കോവിസ് സെൽ
ഡോക്ടർ ഇൻ ലൈവ് പ്രോഗ്രാം
കുട്ടി ഡോക്ടർ പ്രോഗ്രാം
ഭയം വേണ്ട ഞങ്ങളുണ്ട് കൂടെ...
അധ്യാപിക ഒരു കൗൺസിലർ
അതിജീവന പ്രോജക്ടുകൾ
കോവിഡ് കാലത്തെ അന്തരീക്ഷമലിനീകരണം - പ്രബന്ധാവതരണം
പ്രഭാഷണ പരബര
കോവിഡ് -19 മൈം പ്രോഗ്രാം
ലൈവ് റോൾ പ്ലേ ഓഫ് ലൈൻ
കരുതലിന്റെ സ്പർശങ്ങൾ
സ്മാർട്ട്ഫോൺ ചലഞ്ച്
മനുഷ്യന്റെ നിത്യജീവിതത്തിനുo വ്യക്തിത്വ വികസനത്തിനും ആവ ശ്യയമായ വിവിധ വിദ്യകളിൽ ഉള്ള അഭ്യസനം വിദ്യാലയങ്ങൾ നൽകുന്നു. കോവിഡ് വ്യാപനം വിദ്യാഭ്യാസ രീതികളെ പാടെ മാറ്റിമറിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് പഠനം മാറി. വിവരസാങ്കേതിക വിദ്യയിലൂന്നിയ രണ്ടാമത്തെ അധ്യയനവർഷ മാണിത്. സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ഓൺലൈൻ പഠനം സാധ്യമാക്കുന്ന തിനുവേണ്ടി എല്ലാവരും ഒന്നായി പ്രവർത്തിച്ചു. സ്കൂൾ മാനേജ്മെന്റ് സഹായത്തോടെ 52 കുട്ടികൾക്ക് സ്മാർട്ട്ഫോൺ വാങ്ങി നൽകി. ഇതിനായി ഓരോ ക്ലാസ് ടീച്ചേഴ്സും തങ്ങളുടെ ക്ലാസിലെ ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികളെ കണ്ടെത്തുകയും ചെയ്തിരുന്നു. ഫെഡറൽ ബാങ്ക് ഡിജിറ്റൽ കൈത്താങ്ങ് എന്ന രീതിയിൽ ഫോണുകൾ നൽകി സഹായിച്ചു. 1995 ലെ ഏഴാംക്ലാസ് ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അവരുടെ കലാലയ ത്തിനുവേണ്ടി 7 സ്മാർട്ഫോണുകൾ വാങ്ങി കൊടുക്കുവാൻ സാധിച്ചു. ദേവികുളം എംഎൽഎ ശ്രീ എ എം രാജ സ്കൂൾ സന്ദർശനവേളയിൽ ഒരു ടാബ് സ്കൂളിനു നൽകുകയുണ്ടായി. പൂർവ്വ അധ്യാപകരും സൻമനസ്സോടെ കുട്ടികളെ സഹായിക്കുന്നതിനായി കടന്നുവന്നു. കൂടാതെ സ്കൂളിലെ അധ്യാപകരും ഫോൺ വാങ്ങി നൽകുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു. മറ്റുള്ള കുട്ടികളെ പോലെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്ത സഹപാഠികൾക്ക് വേണ്ടി തങ്ങളുടെ കുടുക്കയിൽ നിന്ന് സമ്പാദ്യം കണ്ടെത്തി വാങ്ങി നൽകിയ കുട്ടികളും നമ്മുടെ വിദ്യാലയത്തിന് അഭിമാനമായി. ഇങ്ങനെ ഒരുപാടു സഹായഹസ്തങ്ങൾ നമ്മുടെ വിദ്യാർഥികൾക്കും ഒരു താങ്ങായി നിലനിന്നു. അങ്ങനെ ഓൺലൈൻ പഠനം സുഗമമായി കൊണ്ടുപോകാൻ ഈ അധ്യായന വർഷം നമുക്കു സാധിച്ചു.
അണ്ണാൻ കുഞ്ഞിനും തന്നാലായത് ........
ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസ്സ് കൂടുവാൻ സാധിക്കുന്നില്ല എന്ന കൂട്ടുകാരുടെ വിഷമം മനസ്സിലാക്കി.... അവരെ സഹായിക്കുവാനായി.... നല്ല മനസ്സു കാട്ടിയ രണ്ടു കുഞ്ഞുങ്ങളുടെ കഥ...
സ്കേറ്റിംഗ് ഷൂ മേടിക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി കുടുക്കയിൽ തുക സമ്പാദിച്ചു വരികയായിരുന്നു കൂമ്പൻപാറ ഫാത്തിമമാതാ സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിനി ഫാത്തിമയും ഏഴാം ക്ലാസുകാരനായ മുഹമ്മദും.....എന്നാൽ സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ തങ്ങളുടെ ക്ലാസിലെ തന്നെ കൂട്ടുകാരുടെ പഠനം മുടങ്ങി എന്നറിഞ്ഞതിൽ വിഷമം തോന്നിയ അവർ മാതാപിതാക്കളോട് വിവരം പറയുകയും തുക സ്കൂളിൽ ഏൽപ്പിക്കുകയും ചെയ്തു.
ഡിജിറ്റൽ കൈത്താങ്ങ്.....
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസം വിർച്വൽ ക്ലാസ് റൂമുകൾക്ക് വഴിമാറിയപ്പോൾ ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവം ഒരു വെല്ലുവിളിയായി മാറി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചുള്ള പഠനം ഏറെ ബുദ്ധിമുട്ടിലാക്കി. ഈ സാഹചര്യത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി ഡിജിറ്റൽ പഠനത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തു . ഈ ഉദ്യമത്തിൽ കൈത്താങ്ങായി ധാരാളംപേർ കടന്നു വന്നു.
ഓൺലൈൻ പ0ന സൗകര്യമില്ലാത്ത കുട്ടികളെ അധ്യാപകർ കണ്ടെത്തി സ്കൂളിൽ നിന്ന് 52 smart phone കുട്ടികൾക്കായി നൽകി.അതോടൊപ്പം ഫാത്തിമ മാതാ സ്കൂളിലെ തന്നെ അധ്യാപികയായ ശ്രീമതി. ജെയ്സമ്മ തോമസ് ഒരു കുട്ടിക്ക് ടി വി വാങ്ങി നൽകി
കൂമ്പൻപാറ ഫാത്തിമ മാതാ സ്കുളിലെ പൂർവ്വ അധ്യാപകർ കുട്ടികൾക്കായി പംനോപകരണങ്ങൾ വാങ്ങി നൽകി.
സ്മാർട്ട് ഫോൺ ചലഞ്ച് എന്ന പേരിൽ കൂമ്പൻപാറ ഫാത്തിമ മാതായിലെ പൂർവ്വ വിദ്യാർത്ഥികൾ (7th class Batch 1995) ശ്രീ. നെൽജോസ് ചെറിയാന്റെ നേതൃത്വത്തിൽ 7 സ്മാർട്ട് ഫോൺ വിദ്യാർത്ഥികൾക്ക് നൽകി.
ദേവികുളം MLA ശ്രീ.അഡ്വ :രാജ സാർ സ്കൂൾ സന്ദർശിക്കുകയും കുട്ടികൾക്കായി Tab., സ്മാർട്ട് ഫോൺ എന്നിവ നൽകുകയും ചെയ്തു.
ഫെഡറൽ ബാങ്കിൽ നിന്നും ഡിജിറ്റൽ കൈത്താങ്ങ് എന്ന പേരിൽ കുട്ടികൾക്കായി പഠനോപകരണങ്ങൾ വാങ്ങി നൽകി.
തങ്ങളുടെ സഹപാഠികൾക്ക് ഓൺലൈൻ പഠന സാഹചര്യമില്ല എന്ന് മനസിലാക്കി വിദ്യാർത്ഥികൾ ഫോൺ വാങ്ങുന്നതിനായി ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ തുക സമാഹരിച്ച് നൽകി
വൈദ്യുതി സംബന്ധമായ ബുദ്ധിമുട്ടുകൾ മൂലം ഓൺലൈൻ പഠനം മുടങ്ങി നിൽക്കുന്ന 2 വിദ്യാർത്ഥികൾക്ക് വയറിംഗ് ചെയ്ത് കൊടുത്തു.
സാന്ത്വനം
ഇരുളടഞ്ഞ ജീവിതവീഥിയിൽ പ്രകാശത്തിന്റെ കിരണമാകുവാൻ.... ഒത്തൊരുമയോടെ കരങ്ങൾ കോർത്ത് ഓൺലൈനായും, ഓഫ്‌ലൈനായും, ഫാത്തിമമാതാ കുടുംബം പ്രവർത്തിച്ചുവരുന്നതാണ് ഈ സ്വാന്ത്വനം ഷെഡ്യൂൾ.വിധവകളായ അമ്മമാർ, ഭാര്യമാർ മരിച്ച ഭർത്താക്കന്മാർ, വൈകല്യങ്ങൾ മൂലം വീടുകളിൽ കഴിയുന്നവർ....എന്നിവർക്കായി ഒരു തൂവൽ സ്പർശം ആകുവാൻ ഞങ്ങൾക്ക് കഴിഞ്ഞു. കുട്ടികളുടെ കലാ വിരുന്നുകളും, അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കലും, അവരുടെ കഴിവുകളുടെ പ്രദർശനവും, കൺ നിറയെ കണ്ടു. അവർക്കായി സംഘടിപ്പിച്ച പോഷകാഹാര കിറ്റുകൾ സന്തോഷം നിറഞ്ഞ കണ്ണുനീരോടെ അവർ ഏറ്റുവാങ്ങി... ഇത് കുട്ടികൾക്കും, മുതിർന്നവർക്കും, സമൂഹത്തിനും മാതൃകയാണ്.
ഫാത്തിമ മാതയുടെ തിലകകുറികൾ
അച്ഛാ പ്രദർശൻ
ഹിന്ദി അധ്യാപക മഞ്ച് ദിനത്തോടനുബന്ധിച്ചു സംസ്ഥാന തലത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ 67870 മത്സരാർത്ഥികളിൽ നിന്നും മുഴുവൻ മാർക്കും കരസ്ഥമാക്കി ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അബിയാ ഷിബുവും യുപി വിഭാഗത്തിൽ നിന്നും പാർവ്വതി ജെ തുമ്പയിലും സമ്മാന അർഹരായി.
വിജ്ഞാൻ സാഗർ മികവ്
ഹിന്ദിമത്സരത്തിൽ കേരളത്തിലെ 14 ജില്ലയിലേയും യുപി, എച്ച് എസ് വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി നടത്തിയ മത്സരത്തിൽ യുപി വിഭാഗത്തിൽ ഇടുക്കി ജില്ലയിൽ നിന്നും നമ്മുടെ സ്കൂളിലെ പാർവ്വതി ജെ. തുമ്പയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദനങ്ങൾ..
ആഘോഷങ്ങളുടെ നിറവിൽ ഫാത്തിമമാതാ
അൻപതി ഒൻപതാം ആണ്ടിന്റെ മധുരം പേറി....ആനുവൽ ഡേ...
ജനുവരി 24.... ഫാത്തിമ മാതാ കുടുംബത്തിന് അവിസ്മരണീയ ദിനം. ഫാത്തിമ മാതായുടെ തിരുമുറ്റം കുരുന്നുകളുടെ ചുവടുകളാലും താള മേളങ്ങളാലും ഒപ്പം തന്നെ തോരണങ്ങളാലും ബലൂണുകളാലും അലംകൃതം .58 വർഷം പിന്നിട്ട ഫാത്തിമ മാതയുടെ ചരിത്രം ഒരിക്കൽ കൂടി അയവിറക്കിക്കൊണ്ട് അൻപതി ഒൻപതാം ആനുവൽ ഡേ ഈ അങ്കണത്തിൽ അരങ്ങേറി. ഈ വിദ്യാ ക്ഷേത്രത്തിൽ അനുഗ്രഹ സ്മരണകൾ വാരിവിതറി 32,31,24,18 വർഷങ്ങൾ ഈ കലാലയ മുറ്റത്ത് വിദ്യയും വിത്തും പകർന്നു നൽകി സർവീസിൽ നിന്ന് വിരമിക്കുന്ന സിസ്റ്റർ കൊച്ചുറാണി, സിസ്റ്റർ ലീജാ മരിയ, ശ്രീമതി ആനിസ് എബ്രഹാം, സിസ്റ്റർ മാഗി എന്നിവരുടെ യാത്രയയപ്പ് സമ്മേളനം നടത്തപ്പെട്ടു. ഫാത്തിമ മാതയുടെ പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി ഏവർക്കും സ്വാഗതം ആശംസിക്കുകയും സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന 2020- 21 അധ്യായന വർഷത്തിലെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ആനി പോൾ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഫാദർ. ജോർജ്ജ് തുമ്പനിരപ്പേൽ സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിയ ഗുരുഭൂതരുടെ ഫോട്ടോ അനാശ്ചാദനം ചെയ്തു. അഡ്വക്കറ്റ് ഡീൻ കുര്യാക്കോസ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ ചൂണ്ടി കാണിച്ചുകൊണ്ട് ഒരു മികവുറ്റ സ്കൂൾ എന്ന ചിത്രീകരിച്ചുകൊണ്ട് സംസാരിക്കുകയും ഇനിയും ഉയരങ്ങളിലേക്ക് പറന്നു ഉയരുവാനുള്ള ആശംസകൾ നൽകുകയും ചെയ്തു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. രാജ്യപുരസ്കാർ അവാർഡ് നേടിയ ജേതാക്കളെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.ജനുവരി 24തിയതി 10 മണിക്ക് ആരംഭിച്ച വാർഷിക ആഘോഷവും യാത്രാ സമ്മേളനവും രണ്ടു മണിയോടുകൂടി അവസാനിച്ചു. ഈ ആഘോഷ പരിപാടിയുടെ മാറ്റ് വർദ്ധിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. വേദിയെ അണിയിച്ചുകൊണ്ടുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യവും ഈ യാത്ര സമ്മേളനത്തിനും വാർഷികാഘോഷത്തിനും തിളക്കം വർദ്ധിപ്പിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ഈ അധ്യാപകരുടെയും സാന്നിധ്യം ഏകി സദസ്സ് വർണ്ണ നിർഭരമാക്കിയ എല്ലാ വ്യക്തികളുടെയും അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിക്കൊണ്ട് 59 ആം വാർഷികാഘോഷത്തിന് തിരശ്ശീല വീണു.