കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16038 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇനിയൊരു യുദ്ധം വേണ്ട - യുദ്ധ വിരുദ്ധ സന്ദേശം

സീഡ് ക്ലബിന്റെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ യുദ്ധ വിരുദ്ധ പ്രചാരണം നടന്നു. വിദ്യാർത്ഥികൾ വിവിധ ഭാഷകളിൽ യുദ്ധ വിരുദ്ധ സന്ദേശങ്ങൾ നൽകി. റഷ്യ-യുക്രയ്ൻ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ പ്രസ്തുത പരിപാടി ശ്രദ്ധേയമായി. ജില്ലാ സാമൂഹ്യ ശാസ്ത്ര കൺവീനർ ശ്രീ. കെ. രാധാകൃഷ്ണൻ മാസ്റ്റർ, സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി. കെ. എസ് സീന ടീച്ചർ എന്നിവർ ആദ്യ യുദ്ധ വിരുദ്ധ സന്ദേശം നൽകികൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. സീഡ് കൺവീനർ ശ്രീമതി. പി സീമ ആശംസകൾ അർപ്പിച്ചു.

യുദ്ധ വിരുദ്ധ സന്ദേശം
യുദ്ധ വിരുദ്ധ സന്ദേശം

പ്ലാസ്റ്റിക് നിരോധനം - പേനപ്പെട്ടികളുമായി പരിസ്ഥിതി ക്ലബ്

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇന്ന് ഭൂമിയെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് മലിനീകരണം പാരിസ്ഥിതിക വ്യവസ്ഥയ്ക്ക് വരുത്തുന്ന ആഘാതങ്ങൾ വളരെ വലുതാണ്. ചെലവ് കുറഞ്ഞതും ഉപയോഗിക്കാൻ എളുപ്പമുള്ളതും കാരണം പ്ലാസ്റ്റിക് ഉപയോഗത്തിൽ നിന്നും ദുരുപയോഗത്തിലേക്കുള്ള വഴി തുറന്നിരിക്കുന്നു. ഇതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ഈ തലമുറ അവബോധം നേടിയിട്ടില്ലെങ്കിൽ ഭൂമിയിൽ ഒരു ഭാവി തലമുറയുടെ ജീവിതം അപ്രാപ്യമായിരിക്കും. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിൽ നമ്മൾ കൈകോർക്കുക തന്നെ ചെയ്യണം. ഒരു അധ്യയന വർഷത്തിൽ തന്നെ നിരവധി പേനകൾ നമ്മൾ ഉപയോഗിക്കുന്നുണ്ട്. ലക്ഷക്കണക്കിന് കുട്ടികൾ ഉപയോഗശേഷം പ്ലാസ്റ്റിക് പേനകൾ വലിച്ചെറിഞ്ഞാലുള്ള അനന്തരഫലം നമ്മൾക്ക് ചിന്തിക്കാവുന്നതേയുള്ളൂ. ഈയൊരു സാഹചര്യത്തിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും ഉപയോഗിച്ച ശേഷമുള്ള എല്ലാ പ്ലാസ്റ്റിക് പേനകളും ശേഖരിച്ച് ഹരിത കർമ്മസേനയെ ഏൽപ്പിക്കുവാനുള്ള ഉദ്യമത്തിൽ നമ്മളും പങ്കുചേരുകയാണ്. ഇതിനായി പരിസ്ഥിതി ക്ലബ് എല്ലാ ക്ലാസ്സിലേക്കും പേനപ്പെട്ടികൾ നിർമ്മിച്ച് നൽകി.

പേനപ്പെട്ടി
പേനപ്പെട്ടി

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം - ഒറ്റത്തവണ പ്ലാസ്റ്റിക് നിയന്ത്രണം

സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ നടക്കുന്ന 'ആസാദി കാ അമൃത് മഹോത്സവ്' എന്ന ബൃഹത്തായ പരിപാടിയുടെ ഭാഗമാകാൻ ഈ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബും മുൻനിരയിലുണ്ട്. കുട്ടികളുടെ ആശയങ്ങൾക്ക് വളരെ പ്രാധാന്യം കൽപ്പിക്കുന്ന നിരവധി പദ്ധതികൾ ആസാദി കാ അമൃത് മഹോത്സവ് ന്റെ ഭാഗമായി ആസൂത്രണം ചെയ്യപ്പെടുന്നുണ്ട്. ഈ അവസരത്തിൽ ഭാരതത്തിന്റെ സ്വച്ഛമായ പാരിസ്ഥിതിക വ്യവസ്ഥയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഒരു മാതൃകാ ആശയം 'ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം' തങ്ങളുടെ വീടും വിദ്യാലയവും കേന്ദ്രീകരിച്ചുകൊണ്ട് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

പ്രവേശനോത്സവം - ഒൻപതാം ക്ലാസുകാർക്ക് വിത്ത് പാക്കറ്റുകൾ

കൃഷി കേവലമൊരു ജീവനോപാധി മാത്രമല്ല. അതൊരു സംസ്കാരമാണ്. എന്നാൽ യുവ തലമുറ കാർഷിക വൃത്തിയോടും കാർഷിക സംസ്കാരങ്ങളോടും വിമുഖത കാണിക്കുന്ന ഒരു നവ ഉപഭോഗ സംസ്കാരത്തിന്റെ ഇരകളായികൊണ്ടിരിക്കുകയാണ്. എല്ലാം മാർക്കറ്റിൽ നിന്നും ലഭിക്കും എന്ന ആശയം ആഗോളവത്കരണത്തിന്റേതാണ്. അധ്വാനമില്ലാതെ, കടകളിൽ പോകാതെ, ഓൺലൈൻ മാർക്കറ്റിങ്ങിലൂടെ വീടുകളിലേക്ക് എത്തുന്ന പഴങ്ങളും പച്ചക്കറികളും, നിത്യോപയോഗ സാധനങ്ങളും ഉപയോഗിക്കുന്നത് കീടനാശിനികളെയും രാസവളങ്ങളെയും മാരകമായ വിഷയങ്ങളെയും നേരിട്ട് കഴിക്കുന്നതുപോലെ തന്നെയാണ്. ഈ അവസരത്തിൽ കുട്ടികളിൽ കൃഷി സംസ്കാരത്തിന്റെ മഹത്വം എത്തിക്കാനായി ഈ അധ്യയന വർഷത്തിൽ അവരെ വിത്തുപായ്ക്കറ്റുകൾ നൽകിയാണ് സ്വീകരിച്ചത്.

പ്രവേശനോത്സവം -ഒൻപതാം ക്ലാസ് -പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിത്ത് പാക്കറ്റ് നൽകി കുട്ടികളെ സ്വീകരിച്ചു. പയർ, കുറ്റിയമര വിത്തുകളാണ് നൽകിയത്

നവാഗതർക്ക്‌ പേപ്പർ പേനയുമായി സീഡ് ക്ലബ്

ഏറാമല നവമ്പർ 8, 2021: നവാഗതർക്ക്‌ തങ്ങൾ നിർമിച്ച പേപ്പർ പേന സമ്മാനമായി നൽകി ഓർക്കാട്ടേരി കെ കെ കെ എം ഗവ. ഹൈസ്കൂൾ സീഡ് ക്ലബ്. തിങ്കളാഴ്ച്ച സ്കൂളിൽ എത്തിയ എട്ടാം ക്ലാസുകാരെയാണ് പേന നൽകി സ്വികരിച്ചത്. സീഡ് ക്ലബ് കോ -ഓഡിനേറ്റർ പി. സീമയുടെ നേതൃത്വത്തിലാണ് കുട്ടികൾ പേന നിർമ്മിച്ചത്. വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികൾക്ക് വായിക്കാൻ പുസ്തങ്ങളും നൽകി ഈന്തോലപട്ടയും, മെടഞ്ഞ തേങ്ങോലയും ഉപയോഗിച്ചുള്ള കമാനവും, കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങളും ഒരുക്കിയിരുന്നു. പ്രധാന അധ്യാപകൻ കെ. വാസുദേവൻ പേന നൽകി കുട്ടികളെ സ്വികരിച്ചു.


പേപ്പർ പേനയുമായി സീഡ്ക്ലബ്
പേപ്പർ പേനയുമായി സീഡ്ക്ലബ്
പേപ്പർ പേനയുമായി സീഡ്ക്ലബ്

എന്റെ അടുക്കളത്തോട്ടം

നശിച്ചുകൊണ്ടിരിക്കുന്ന കൃഷിയറിവുകളെയും കാർഷിക സംസ്കാരത്തെയും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുന്ന പദ്ധതി നടപ്പിലാക്കി.

എന്റെ അടുക്കളത്തോട്ടം
എന്റെ അടുക്കളത്തോട്ടം
എന്റെ അടുക്കളത്തോട്ടം

മാലിന്യ മുക്ത ഭവന പദ്ധതി

ഒക്ടോബർ 2, ഗാന്ധി ജയന്തിയോടനുബന്ധിച്ച് സീഡ് പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ മാലിന്യമുക്ത ഭവനം എന്ന പരിപാടി സംഘടിപ്പിക്കപ്പെട്ടു. നമ്മൾ പോലും അറിയാതെ, മീൻ കവറിന്റെ രൂപത്തിലും, ബേക്കറികളിലെയും സൂപ്പർ മാർക്കറ്റുകളിലെയും പാക്കറ്റുകളുടെ രൂപത്തിലും ദിനം പ്രതി കടന്നുവരുന്ന പ്ലാസ്റ്റിക്കുകളെയും, ജൈവ അജൈവ രൂപത്തിലുള്ള വിവിധങ്ങളായ മാലിന്യങ്ങളെയും തരം തിരിച്ച് സ്വച്ഛ്‌ ഭാരത് അഭിയാന്റെ ഭാഗമാകാൻ ഈ പരിപാടിയിലൂടെ വിദ്യാർത്ഥികളെ സജ്ജമാക്കാൻ കഴിഞ്ഞു.

മാലിന്യമുക്ത ഭവനം
മാലിന്യമുക്ത ഭവനം
മാലിന്യമുക്ത ഭവനം

ലോക പുഴ ദിനം

ഭൂമിയുടെ ജീവനാഡിയാണ് പുഴകൾ. എന്നാൽ ഇന്നിവയുടെ അവസ്ഥ വളരെ വേദനാജനകമാണ്. മണലൂറ്റലും, കൈയേറ്റവും തുടങ്ങി പുഴയെ പിഴിഞ്ഞെടുക്കുന്ന മനുഷ്യർ തന്റെ തന്നെ കടയ്കലാണ് കത്തിവെക്കുന്നത്. ദിനംപ്രതി ലക്ഷക്കണക്കിന് മാലിന്യങ്ങളാണ് പുഴയിലേക്ക് തള്ളിവിടുന്നത്. പുഴകളില്ലെങ്കിൽ നാമില്ല എന്ന ബോധം കുട്ടികളിൽ ഉണ്ടാക്കുക അത്യന്താപേക്ഷിതമാണ്. ഇതിനായി സെപ്റ്റംബർ 26 ലോക പുഴ ദിനം നമ്മുടെ വിദ്യാലയത്തിലും ആചരിക്കുന്നു.

പുഴ ദിനം പോസ്റ്റർ
പുഴ ദിനം പോസ്റ്റർ
പുഴ ദിനം പോസ്റ്റർ

ലോക മുള ദിനം

സെപ്റ്റംബർ 18 ലോക മുള ദിനമായി ആചരിച്ചുവരുന്നു. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ നിലനിർത്തുന്നതിൽ മുളകൾക്കുള്ള സ്ഥാനം വിലമതിക്കാനാവാത്തതാണ്. നിരവധിയായ ഇനങ്ങളിൽ മുളകൾ ഉണ്ട്. നമ്മുടെ വിദ്യാലയത്തിലും പല ഇനത്തിൽ പെട്ട മുളംകാടുകൾ ഉണ്ട്.

മുള ദിനം
മുള ദിനം
മുള ദിനം
മുള ദിനം

ഓസോൺ ദിനം

ഭൂമിയുടെ രക്ഷാ കവചമായി ഓസോൺ പാളി മനുഷ്യന്റെ പ്രവർത്തനങ്ങൾ കൊണ്ട് ദിനം പ്രതി ശോഷിച്ചുകൊണ്ടിരിക്കുകയാണ്. അൾട്രാവയലറ്റ് പോലെ മാരകമായ വികിരണങ്ങൾ ഭൂമിയിലെത്തിയാലുള്ള അനന്തരഫലങ്ങൾ വളരെ ഭയാനകമായിരിക്കും. വാഹനങ്ങളുടെ അതിപ്രസരവും, പ്ലാസ്റ്റിക് വസ്തുക്കളും മറ്റും കത്തിക്കുമ്പോഴുണ്ടാകുന്ന വികിരങ്ങളും ഭൂമിയെ നശിപ്പിക്കാൻ പാകത്തിൽ തയ്യാറായി കൊണ്ടിരിക്കുന്ന അവസരത്തിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കാനായി ഈ ദിനം നമ്മുടെ വിദ്യാലയത്തിലും ആചരിക്കുന്നു.

ഓസോൺ ദിനം പോസ്റ്റർ
ഓസോൺ ദിനം പോസ്റ്റർ
ഓസോൺ ദിനം പോസ്റ്റർ

ലഹരി വിരുദ്ധ ദിനം

മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ തുടങ്ങി നിരവധിയായ സാമൂഹ്യ വിപത്തുകളിൽ നിന്നും വരും തലമുറയെ പിന്തിരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ വർഷവും ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കപ്പെടുന്നു. ഈ സദുദ്ദേശ്യത്തെ മുൻനിർത്തി സ്കൂളിൽ പോസ്റ്റർ രചനാ മത്സരം നടന്നു.

ലഹരിവിരുദ്ധ ദിനം പോസ്റ്റർ
ലഹരിവിരുദ്ധ ദിനം പോസ്റ്റർ
ലഹരിവിരുദ്ധ ദിനം പോസ്റ്റർ

പേപ്പർ ബാഗ് നിർമാണ ശില്പശാല

എന്റെ പുസ്തകം എന്റെ പേപ്പർ ബാഗിൽ എന്ന ആശയത്തെ മുൻനിർത്തി പേപ്പർ ബാഗ് നിർമാണ ശില്പശാലയിലൂടെ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിൻ നടന്നു.

പേപ്പർ ബാഗ് നിർമ്മാണം
പേപ്പർ ബാഗ് നിർമ്മാണം
പേപ്പർ ബാഗ് നിർമ്മാണം
പേപ്പർ ബാഗ് നിർമ്മാണം
പേപ്പർ ബാഗ് നിർമ്മാണം

പരിസ്ഥിതി ദിനാഘോഷം

ജൂൺ 5, പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'എനിക്കൊപ്പം എന്റെ മരം' എന്ന പരിപാടി നടന്നു. കുട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷ തൈകൾ നട്ടു.

പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതി ദിനാഘോഷം

മാലിന്യ രഹിത ഭവനം പദ്ധതിയ്ക്ക് തുടക്കമായി

മാലിന്യ രഹിത ഭവനം പദ്ധതി 1

ഒക്ടോബർ 2,ഏറാമല: ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി ക്ലബ് ആ വിഷ്ക്കരിച്ച മാലിന്യ രഹിത ഭവനം പദ്ധതി ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ചു.ഇതിൻ്റെ ഭാഗമായി കുട്ടികളും കുടുംബാംഗങ്ങളും വീടും പരിസരവും ശുചീകരിച്ചു.മാലിന്യങ്ങൾ വേർതിരിക്കാനും, പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ കഴുകിയുണക്കി സംസ്കരണ കേന്ദ്രങ്ങൾക്ക് നൽകാനും, ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റുവാനുമുള്ള സംവിധാനങ്ങൾ ഒരുക്കി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളൂടെയും വീടുകൾ മാലിന്യ മുക്തമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. കഴിഞ്ഞവർഷം ക്ലാസുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ "സീറോ വെയിസ്റ്റ്, ഹീറോ ക്ലാസ് റൂം" പദ്ധതിയുടെ വിജയത്തെ തുടർന്നാണ് കുട്ടികളുടെ പങ്കാളിത്തതോടെ വീടുകളിലേക്ക് പദ്ധതി ആവിഷ്ക്കരിച്ചത്‌.. ഇതിന് പുറമെ വീടുകളിൽ ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള പുന്തോട്ട നിർമ്മാണവും നടക്കും.കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വീടുകളിൽ പതിക്കാനുള്ള സ്റ്റിക്കറും, പെൻബോക്സും പി.ടി.എ.പ്രസിഡൻ്റ് രാജൻ കുറുന്താറത്തും, സീഡ് ക്ലബ് അംഗം ശിവകൃഷ്ണയും ഏറ്റുവാങ്ങി. അഖിലേന്ദ്രൻ നരിപ്പറ്റ, കെ രാധാകൃഷ്ണൻ, കെ.പി.ശ്രീജേഷ്, സി.കെ.അനിത, പി.പി.സജീവൻ പങ്കെടുത്തു. ഗാന്ധിജി ജയന്തിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ തയ്യാറാക്കി 151 പ്രഭാഷണങ്ങൾ തയ്യാറാക്കി. കവി സോമൻ കടലൂർ, ചോമ്പാൽ എ ഇ.ഒ.എം.ആർ വിജയൻ വിദ്യാഭ്യാസ പ്രവർത്തകരായ കെ.ഹരീന്ദ്രൻ, അഹമ്മദ് പട്ടർ കണ്ടി, കെ. ബേബി, അംബുജാക്ഷൻ തൊട്ടിൽപ്പാലം, ടി പി സുരേഷ് ബാബു, പി.കെ സുമ തുടങ്ങിയവരുൾപ്പെടെ പങ്കാളികളായി.


മാലിന്യ രഹിത ഭവനം പദ്ധതി 2മാലിന്യ രഹിത ഭവനം പദ്ധതി 3



തെങ്ങോല കൊണ്ട് വിസ്മയ കാഴ്ചയൊരുക്കി സീഡ് ക്ലബ്

തെങ്ങോല കൊണ്ട് വിസ്മയ കാഴ്ച

ഏറാമല: തെങ്ങോല കൊണ്ടും, ചിരട്ട, മടൽ എന്നിവ ഉപയോഗിച്ചും വിവിധ തരത്തിലുള്ള കരകൗശല വസ്തുക്കൾ നിർമ്മിച്ച് മാതൃഭൂമി സീഡ് ക്ലബ് സംഘടിപ്പിച്ച പ്രദർശനം ശ്രദ്ധേയമായി. ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹൈസ്കൂൾ സീഡ് ക്ലബാണ് പ്രദർശനം സംഘടിപ്പിച്ചത്. പ്രധാന അധ്യാപിക കെ ബേബി ഉദ്ഘാടനം ചെയ്തു.പി.സീ മ നേതൃത്വം നൽകി.


ലവ് പ്ലാസ്റ്റിക് പദ്ധതി

ലവ് പ്ലാസ്റ്റിക്ക് പദ്ധതി

ഓർക്കാട്ടേരി ഹൈസ്കൂളിൽ ലവ് പ്ലാസ്റ്റിക്ക് പദ്ധതി തുടങ്ങി.ഏറാമല: മാതൃഭൂമി സീഡ് ക്ലബ് നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക്ക് പദ്ധതി ഓർക്കാട്ടേരി കെ.കെ എം ഗവ.ഹൈസ്കൂളിൽ തുടങ്ങി. ഇതിന്റെ മുന്നോടിയായി പ്ലാസ്റ്റിക്ക് ബോധവത്കരണ അസംബ്ലി സംഘടിപ്പിച്ചു. സ്കൂളിനെ പ്ലാസ്റ്റിക്ക് ബോട്ടിൽ രഹിത വിദ്യാലയമായി ഡ പൂട്ടി ഹെഡ്മിസ്ട്രസ് പി.കെ.സുമ പ്രഖ്യാപിച്ചു. വെള്ളം ശേഖരിക്കുന്ന ബോട്ടിലുകൾ മുഴുവൻ സ്റ്റീൽ പാത്രങ്ങളാക്കി കഴിഞ്ഞു. സപ്തംബറിൽ സീഡ് ക്ലബ്ബ് നടത്തുന്ന പ്ലാസ്റ്റിക് ശേഖരണത്തിന്റെ ഭാഗമായി എല്ലാ ക്ലാസുകളിലും പെൻബോക്സുകളും സ്ഥാപിച്ചിട്ടുണ്ട്. എല്ലാം മണ്ണിലേക്ക് വലിച്ചെറിയുന്ന രീതിയെ നിരുത്സാഹപ്പെടുത്താനാണ് ഇത്. നിരന്തര ബോധവത്കരണത്തിലൂടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾക്കും രൂപം നൽകിയിട്ടുണ്ട്.



ഓണത്തിന് ഒരു മുറം പച്ചക്കറി

" ഓണത്തിന് ഒരു മുറം പച്ചക്കറി "

ഏറാമല :ഓണസദ്യയൊരുക്കാനാവശ്യമായ പച്ചക്കറി വീടുകളിൽ ഉല്പാദിപ്പിക്കാനുള്ള " ഓണത്തിന് ഒരു മുറം പച്ചക്കറി " പദ്ധതിയ്ക്ക് ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ് രൂപം നൽകി. കൃഷി വകുപ്പിന്റെ സഹായത്തോടെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇതിനാവശ്യമായ വിത്തുകൾ വിതരണം ചെയ്തു. കുട്ടികൾ വീട്ടുകാരുടെ കൂടെ സഹായത്തോടെ ഉല്പാദിപ്പിക്കുന്ന പച്ചക്കറി സ്കൂളിൽ കുട്ടിചന്ത വഴി വിറ്റഴിക്കാനും സൗകര്യമൊരുക്കും. വിത്ത് വിതരണം പ്രധാന അധ്യാപിക .കെ .ബേബി ഉദ്ഘാടനം ചെയ്തു.



സീഡ് ക്ലബ് മഴ ചിത്രപ്രദർശനം

ഏറാമല: മഴയുടെ സൗന്ദര്യവും, സൗഹൃദവും,രൗദ്രഭാവവും, ദൈന്യതയും, വരകളിൽആവാഹിച്ച ചിത്രകാരൻമാരുടെ ചിത്ര പ്രദർശനം ശ്രദ്ധേയമായി. ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ് ആണ് മഴ ചിത്രപ്രദർശനം സംഘടിപ്പിച്ചത്. സ്കൂളിലെ വിദ്യാർത്ഥികളും, സീഡ് ക്ലബ് കോ-ഓഡിനേറ്റർ പി.സീമയുമാണ് മഴ ഭാവങ്ങൾ വരകളിലൂടെ ചിത്രികരിച്ചത്.


മഴവരകൾ മഴവരകൾ മഴവരകൾ മഴവരകൾ മഴവരകൾ

മഴവരകൾ സീഡ്-പരിസ്ഥിതി ക്ലബ്

ഗാന്ധിജയന്തി : സീഡ് ക്ലബ് വെബിനാർ & മാലിന്യ രഹിത ഭവനം പദ്ധതി ഉദ്ഘാടനം

സെപ്തംബർ 30,ഏറാമല  : ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ് സംഘടിപ്പിക്കുന്ന മാലിന്യ മുക്ത ഭവനം പദ്ധതി ഗാന്ധിജയന്തി ദിനമായ വെള്ളിയാഴ്ച തുടങ്ങും. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളൂടെയും വീടുകൾ മാലിന്യ മുക്തമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. കഴിഞ്ഞവർഷം ക്ലാസുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ "സീറോ വെയിസ്റ്റ്, ഹീറോ ക്ലാസ് റൂം" പദ്ധതിയുടെ വിജയത്തെ തുടർന്നാണ് കുട്ടികളുടെ പങ്കാളിത്തതോടെ വീടുകളിലേക്ക് പദ്ധതി ആവിഷ്ക്കരിച്ചത്‌.. ഇതിന് പുറമെ വീടുകളിൽ ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള പുന്തോട്ട നിർമ്മാണവും നടക്കും. ഗാന്ധിജിയുടെ 151ാം ജന്മദിനത്തിൻ്റെ ഭാഗമായി സ്കൂളിലെ ഗാന്ധിദർശൻ, സോഷ്യൽ സയൻസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ നടത്തി ഗാന്ധിജിയെ അറിയുക വെബിനാർ സമാപിച്ചു. കവിയും, ഗാനരചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ കെ.വാസുദേവൻ അധ്യക്ഷനായി.അഖിലേന്ദ്രൻനരിപ്പറ്റ, രാജൻ കുറുന്താറത്ത്, കെ.എസ്.സീന കെ.രാധാകൃഷ്ണൻ,സംസാരിച്ചു.പ്രമുഖരുൾപ്പെടെയുള്ള 151 പേരുടെ ഗാന്ധിജിയെ കുറിച്ചുള്ള പ്രഭാഷണവും ഇതിൻ്റെ തുടർച്ചയായി സംഘടിപ്പിച്ചിട്ടുണ്ട്.