സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/സയൻസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24042 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബ്

കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി ചാന്ദ്രദിനം, ഓസോൺ ദിനം, ദേശീയശാസ്ത്രദിനം തുടങ്ങിയ ദിനാചരണങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു. ദേശിയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് വിവിധ ശാസ്ത്ര വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കുട്ടികളുടെ കൃതികൾ ഉൾപ്പെടുത്തി ശാസ്ത്ര മാഗസിൻ തയ്യാറാക്കി. ശാസ്ത്ര ഉപകരണങ്ങൾ സ്വയം നിർമ്മിക്കുന്നതിലൂടെ അവയെക്കുറിച്ചുള്ളവയെല്ലാം മനസ്സിലാക്കാൻ സാധിക്കുന്നു സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ  സാധിക്കും.

2021-2022 അധ്യയനവർഷത്തിൽ സയൻസ് ക്ലബ്ബും ഇക്കോക്ലബും സംയുക്തമായി ധാരാളം പ്രവർത്തനപരിപാടികൾ നടത്തിയിരുന്നു. ഓസോൺ ദിനം, ലോകപരിസ്ഥിതിദിനം, ചാന്ദ്രദിനം എന്നിവ ആചരിക്കുകയും വിവിധ മത്സരങ്ങൾ സംഘടിപിക്കുകയും ചെയ്തിരുന്നു.