ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2021-2022
എസ്. പി. സി പാസ്സിങ് ഔട്ട് പരേഡ് 2022
ജി.വി.എച്ച്.എസ്.എസ് വട്ടേനാട് സ്കൂളിലെ എസ്.പി.സി ആദ്യ ബാച്ചിൻ്റെ പാസ്സിങ് ഔട്ട് പരേഡ് 11.03.2022 ന് നടന്നു. സല്യൂട്ട് സ്വീകരിച്ചത് തൃത്താല എസ്.ഐ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി പി റജീന മുഖ്യാഥിതിയായി.
എയ്‍റോബിക്സ് പരിശീലനം
പെൺകുട്ടികൾക്ക് സ്വയം പ്രതിരോധം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ബി.ആർ.സി യുടെ നേതൃത്വത്തിൽ വട്ടേനാട് ഹൈസ്കൂളിൽ നടന്നിരുന്ന ദശദിന ക്യാമ്പ് 23. 02. 2022ന് സമാപനം കുറിച്ചു. ജി.വി.എച്ച്.എസ്.എസ് വട്ടേനാട്, ജി.യു.പി.സി കക്കാട്ടിരി, ജി.എച്ച്.എസ്.എസ് ചാലിശ്ശേരി എന്നീ സ്കൂളുകളിൽനിന്നായി നാൽപതോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് അധ്യക്ഷതവഹിച്ചു . വട്ടേനാട് ഹൈസ്കൂളിലെ പ്രധാന അധ്യാപിക സുമംഗലി ടീച്ചർ സ്വാഗതവും ബി.ആർസി അധ്യാപകൻ ശ്രീജിത്ത് മാസ്റ്റർ ആശംസയും സ്റ്റാഫ് സിക്രട്ടറി നന്ദിയും പറഞ്ഞു.
വാൿസിനേഷൻ ക്യാംപ് 2022
ജി.വി.എച്ച്.എസ്.എസ് വട്ടേനാട് സ്കൂളിൽ പട്ടിത്തറ പി.എച്ച്.സി യുടെ നേതൃത്വത്തിൽ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് 2022 ഫെബ്രുവരി 7 ന് സ്കൂളിൽ വച്ചു നടന്നു. ഹൈസ്കൂൾ, പ്ലസ് ടു, വി. എച്. എസ്. സി വിഭാഗങ്ങളിലെ 123 കുട്ടികൾക്ക് കോവിഡ് ഫസ്റ്റ് ഡോസ് വാക്‌സിൻ നൽകി.
താക്കോൽദാനം
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുത്ത വട്ടേനാട് സ്കൂളിൽ 5 കോടി രൂപ ചിലവഴിച്ച് പൂർത്തീകരിച്ച സ്കൂൾ ബിൽഡിങ്ങിന്റെ താക്കോൽദാന ചടങ്ങ് നടന്നു. താക്കോൽദാനം - കൈറ്റ് എൻജിനീയർ മിൻഹാജ് സ്കൂൾ പ്രിൻസിപ്പാളിന് കൈമാറി.
-
താക്കോൽദാനം - കൈറ്റ് എൻജിനീയർ മിൻഹാജ് സ്കൂൾ പ്രിൻസിപ്പാളിന് കൈമാറുന്നു
-
പ്രാർഥന - രാഗലക്ഷ്മി
-
സ്വാഗതം - പ്രകാശൻ മാഷ്
-
അധ്യക്ഷൻ - പ്രദീപ് എം - പി.ടിഎ. പ്രസിഡണ്ട്
-
ജയപ്രകാശ് മാഷ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - കോ-ഓഡിനേറ്റർ
-
എച്ച്.എം. സുമംഗലി ടീച്ചർ
റിപ്പബ്ലിക് ഡെ ആഘോഷം2022
റിപ്പബ്ലിക് ഡെ ദിനാഘോഷത്തിന്റെ ഭാഗമായി ഡെപ്യൂട്ടി എച്ച്.എം ശ്രീമതി. സുമംഗലി ടീച്ചർ പതാക ഉയർത്തി. പി.ടി.എ പ്രസിഡൻ്റ് ശ്രീ എം. കെ പ്രദീപ് ആശംസകൾ നേർന്നു. ശ്രീലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ദേശഭക്തി ഗാനാലാപനം നടത്തി. എച്ച്.എം റിപ്പബ്ലിക് ദിന സന്ദേശം ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയച്ചു.
ലിറ്റിൽ കൈറ്റ്‌സ് സ്‌കൂൾ തല ഏകദിന ക്യാമ്പ് 2022
2020-2023 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്‌സ് ബാച്ചിന്റെ പരിശീലനം സ്‌കൂൾ തല ഏകദിന ക്യാമ്പോട് കൂടി തുടങ്ങി. ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുകയും ആനിമേഷൻ, പ്രോഗ്രാമിങ് എന്നീ കോഴ്‌സുകൾ പരിശീലനം നൽകുകയും ചെയ്തു. എസ്.ഐ. ടി. സി. നജീബ് മാസ്റ്റർ, കൈറ്റ് മിസ്ട്രസ് പ്രസീത, മുൻ കൈറ്റ് മിസ്ട്രസ് ബീന എന്നിവർ ക്യാമ്പ് നയിച്ചു.
-
-
എച്ച്. എം സുമംഗലി ടീച്ചർ ക്യാംപ് ഉദ്ഘാടനം ചെയ്യുന്നു
-
വിദ്യാകിരണം പദ്ധതി ലാപ്ടോപ് വിതരണം
വിദ്യാകിരണം പദ്ധതി പ്രകാരം വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 94 എസ്. സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് നല്കുന്നു . ബഹുമാനപ്പെട്ട സ്പീക്കർ എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. ഹൈസ്കൂൾ 81 കുട്ടികൾക്കും വിഎച്ച് എസ്.എസ് 2 കുട്ടികൾക്കും എച്ച്.എസ്.എസ് 11 കുട്ടികൾകം പദ്ധതി പ്രകാരം പoനാവശ്യത്തിന് ലാപ്ടോപ് ലഭിച്ചു
ചിത്രങ്ങൾ സമ്മാനിച്ചകൊണ്ട് വേദജ, മേദജ
വട്ടെനാട് സ്കൂളിൽ ലാപ് ടോപ് വിതരണത്തിനെത്തിയപ്പോഴാണ് ഇരട്ട സഹോദരിമാരായ മേധജയും വേദജയും ഈ രണ്ട് ചിത്രങ്ങൾ സമ്മാനിച്ചത്