ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കവിതകൾ.

വിധവ
ഇന്നത്തെ സൂര്യൻ നല്ല രത്നം
പോലെ ശോഭിച്ചിരുന്നു
അവളുടെ നെറ്റിയിലെ സിന്ദൂരം പോൽ
ഇന്നത്തെ സൂര്യനെന്തേ ഇങ്ങനെ
പരന്നൊലിച്ച്
അവളുടെ നെറ്റിയിലെ സിന്ദൂരം
മായ്ച്ച പോലെ
                           പാർവതിശ്രീരാജ് 9D

സമയം
ഞാൻ ചിലപ്പോൾ ഇങ്ങനെയാണ്
ഒന്നും മിണ്ടാറില്ല... അത്
വേറൊന്നും കൊണ്ടല്ല എനിക്ക്
എന്നെത്തന്നെ മനസ്സിലാക്കാ
നുള്ള സമയം നൽകുകയാണ്

                               പാർവതിശ്രീരാജ് 9D

മരണം
മരണം എത്ര മനോഹരമാണ്
മരണത്തിൻ്റെ കവാടം എങ്ങനെ ആയിരിക്കും.....
മരണം അത്ര മനോഹരമാ
യതു കൊണ്ടല്ലേ പോയ
വരാരും തിരിച്ച് വരാത്തെ

                                 പാർവതിശ്രീരാജ് 9D

പ്രകൃതിയമ്മ
ദൈവം കനിഞ്ഞു തന്നതാ മീ പ്രകൃതി
അത് നമ്മുടെ ഭാഗ്യമാണ്
അമ്മയില്ലാത്തോർക്ക് അമ്മയാം പ്രകൃതി
പുഴ, തോട് കുളം മല, കാട്
കനിഞ്ഞു തന്നതാണീ പ്രകൃതി
അത് നമ്മുടെ ഭാഗ്യമാണ്

                        അക്ഷയ്ജിത്ത് -8.ഡി

എന്റെ വിദ്യാലയം
പുസ്തകവും ചോറ്റുപാത്രവും
മായി ഞാൻ സഞ്ചിയെടുത്തിട്ട്
തോളത്തിട്ടു പള്ളിക്കൂടത്തിൽ പോകവേ
ഗുരുനാഥർ ഓതിതന്നതെല്ലാം
കറുത്ത മോന്തിക്കിരുന്നു
പഠിക്കും ഞാൻ
എന്തു രസമാണെൻ പള്ളിക്കൂട്ടം
ഗുരുനാഥരെല്ലാം ചൂരൽ കഷായം വാങ്ങി
വീട്ടിൽ വരുന്നതു വിദ്യാലയം
കൂട്ടുകാരുടെ തോളത്തു കൈയിട്ടു നടന്നതും
എന്തു രസമാണെൻ വിദ്യാലയം

                       അക്ഷയ്ജിത്ത് - 8 ഡി

ലഹരി
ലഹരിയെപ്പോലെ ഉന്മാദം
നൽകുന്നതൊന്നും ഞാനിന്നേ
വരെ കണ്ടില്ലാ...
മരണ ലഹരി പോലെയാണ് പ്രണയമെന്ന ലഹരി
ഒരു തവണ മുങ്ങിയാൽ അതിലുണ്ട് ലയിക്കും...
പക്ഷേ എൻ്റെ പ്രണയവും
എൻ്റെ മരണവും എന്റെ
ലഹരിയും അത് എന്റെ
എഴുത്തുകൾ തന്നെയാണ്
എന്നോട് തന്നെ പക
വീട്ടാൻ എഴുതുന്ന എന്റെ എഴുത്തുകൾ

                                     പാർവതിശ്രീരാജ് . 9 ഡി 

ഓട്ടുകിണ്ടി
പഴമ പുതുക്കാനുള്ള ഒരു ഓട് കിണ്ടിയുണ്ട് ആ നാലുകെട്ടി
നെറ ഉമ്മറത്ത് അതിലെ
വെള്ളത്തിലെല്ലാം പൊടിപടലും അതിന്റെ വാലിൽ
ആകെ ചിലന്തിവലയും
എന്തിന് കിണ്ടിയിന്മേൽ
മാത്രമല്ല.... ഇന്നത്തെ
സമൂഹത്തിന്റെ മനസ്സിലും
മുഴുവൻ ചിലന്താ വല കെട്ടി
മാറാലയും പൊടിയും പിടിച്ചു കിടക്കുന്നു<br. ഇനിയും അത് തട്ടിമാറ്റിയില്ലെ
ങ്കിൽ ആകെ ചിതലരിക്കും

                              പാർവതിശ്രീരാജ് - 9 ഡി