മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്പോർ‌ട്സ് ക്ലബ്ബ്

മൗണ്ട് കാർമ്മൽ സ്‌കൂളിന്റെ അഭിമാനമായി നിലകൊള്ളുന്ന ഒന്നാണ് ഇവിടുത്തെ സ്പോർട്സ് ആൻഡ് ഗെയിംസ് .സ്‌കൂൾ ആരംഭിച്ച 1936 മുതൽ കായിക പരിശീലനത്തിന് പ്രാധാന്യം കൊടുത്തു പൊന്നു എങ്കിലും 1986 മുതലാണ് സ്പോർട്സ് ആൻഡ് ഗെയിംസിൽ മൌന്റ്റ് കാർമൽ മികവ് തെളിയിച്ചു തുടങ്ങിയത് .അന്നത്തെ കായിക അദ്ധ്യാപിക ആയിരുന്ന ശ്രീമതി .പി ടി റോസാ ,ശ്രീമതി .ഗ്രേസി ജോസഫ് എണ്ണിയവരുടെ നേതൃത്വത്തിൽ കായിക പരിശീലനം ശാക്തീകരിക്കപ്പെട്ടു .ജില്ലാ സംസ്ഥാന തല മത്സരങ്ങളിൽ സമ്മാനർഹരായി .പിന്നീട് ശ്രീമതി .റോജി റോസ് മാത്യു കായികാധ്യാപികയായി ചുമതലയേറ്റു .മൌന്റ്റ് കാർമ്മൽ കായിക മേഖലയുടെ സുവർണ്ണ കാലമായിരുന്നു പിന്നീടിങ്ങോട്ട് . ആയിരത്തിലധികം കായിക പ്രതിഭകളെ...... നൂറിലധികം നാഷണൽ പ്ലയേഴ്‌സിനെ മൗണ്ട് കാർമ്മൽ സൃഷ്ടിച്ചു .പത്തിലധികം ഇന്റർനാഷണൽ പ്ലേയേഴ്സ് മൌന്റ്റ് കർമ്മലിന് സ്വന്തമാണ് .അവരീ അർജ്ജുന അവാർഡ് ജേതാവ് ശ്രീമതി ഗീതു അന്നാ ജോസ് ,പ്രിയ ജെയിംസ് ,പൂജാമോൾ ,വിനയ ,ആൻ മേരി എന്നിവർ അവരിൽ ചിലർ മാത്രം .ഈ സ്‌കൂൾ ക്യാമ്പസിലെ ഗ്രൗണ്ടിൽ നിന്ന് പരിശീലനം ലഭിച്ച അനേകം വിദ്യാർത്ഥിനികൾ ഇന്ന് റെയിൽവേ ,കെ എസ് .ഇ ബി ,ട്രാൻസ്‌പോർട്ട് എന്നീ മേഖലകളിൽ ഉദ്യോഗസ്ഥരാണ് .


വെർജീനിയ ബാസ്കറ്റ് ബോൾ ടൂർണമെന്റ്

1986 ൽ ഇവിടുത്തെ സ്ഥാപക ഹെഡ്മിസ്ട്രസ് റവ .സി .വെർജീനിയ യുടെ സ്മരണാർത്ഥം അന്നത്തെ ഹെഡ്മിസ്ട്രസ്സ് റവ .സി സ്റ്റെല്ല ആരംഭിച്ചതാണ് വെർജീനിയ ബാസ്കറ്റ് ബോൾ ടൂർണമെന്റ് .രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള സ്‌കൂൾ ടീമുകൾ ഇതിൽ പങ്കെടുത്തിരുന്നു .വിജയികൾക്ക് വെർജീനിയ മെമ്മോറിയൽ ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചിരുന്നു .മികച്ച ബാസ്കറ്റ് ബോൾ പരിശീലകരാണ് സ്‌കൂളിന് ലഭിച്ചിരുന്നത് .രവി സാർ ,എൻ ജെ രാജൻ ,വേണു ,രാജ്മോൻ ,ബിജു ഡി തെമ്മാൻ എന്നിവരായിരുന്നു പരിശീലകർ .ഇപ്പാൾ രാജ്മോൻ സാറാണ് പരിശീലകൻ .2013 ൽ നടന്ന സിൽവർ ജൂബിലി ബാസ്കറ്റ് ബോൾ ടൂർണ്ണമെന്റിൽ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഓഷിൻ വി ബൈജു വെർജീനിയ ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റിന് ഒരു തീം സോങ് നിർമ്മിച്ച് ഹെഡ്മിസ്ട്രസ്സ് സി .ശിൽപയ്ക്ക് നൽകുകയുണ്ടായി . വിവിധ സ്ഥലങ്ങൾ പരിചയപ്പെടുക .അവയുടെ പ്രത്ത്യേകതകൾ പഠിക്കുക .യാത്ര ചെയ്യുക ...ചെയ്ത യാത്രകളെ സ്മരണീയങ്ങളാക്കുന്ന യാത്രാ വിവരങ്ങൾ ...വിവരണങ്ങൾ തയ്യാറാക്കുക തുടങ്ങി വിവിധ ഉദ്ദേശത്തോടെ സഞ്ചാരം താല്പര്യമുള്ള കുട്ടികളെ സംഘടിപ്പിച്ചു രൂപീകരിച്ച ക്ലബ്ബ് ആണ് ടൂറിസം ക്ലബ്ബ് .സഞ്ചാരം വീഡിയോകൾ ക്ലബ്ബാങ്ങ്ൾക്ക് അറിവും ആവേശവും പകരുന്ന ഒന്നാണ് .ടൂറിസം മേഖലയിൽ കൈവരിക്കാനാവുന്ന തൊഴിൽ സാധ്യതകളെ കുറിച്ചും ക്ലബ്ബ് അംഗങ്ങൾക്ക് ധാരണ നൽകുന്നു .സോഷ്യൽ സയൻസ് അധ്യാപകരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകരാണ് ക്ലബ്ബിന്റെ നടത്തിപ്പുകാർ .സ്‌കൂൾ പഠന യാത്രകൾ സംഘടിപ്പിക്കുന്നതിലും ക്ലബ്ബ് അംഗങ്ങളുടെ പങ്കാളിത്തമുണ്ട് .ഇവകൂടാതെ ടൂറിസം വീശിയമാക്കിയ ക്വിസ് ,സെമിനാറുകൾ തുടങ്ങിയവയും നടത്തിപ്പോരുന്നു .