ആർ.എം.എച്ച്.എസ്. മേലാറ്റൂർ/സ്കൗട്ട്&ഗൈഡ്സ്/തുടർന്ന് വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48055wiki (സംവാദം | സംഭാവനകൾ) (''''കുട്ടികളുടെ വ്യക്തിത്വം''' സൽസ്വഭാവം ബുദ്ധി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ വ്യക്തിത്വം

സൽസ്വഭാവം ബുദ്ധിശക്തിയും ആരോഗ്യവും കായികശേഷിയും നൈപുണ്യവും കരകൗശലവും സേവന മനോഭാവം വളർത്തിയെടുക്കാനുള്ള,കുട്ടികൾ ഇഷ്ടപ്പെടുന്ന കളികളിലൂടെയുള്ള പരിപാടികളാണ് ഇതിന്റെ അടിത്തറ.

പ്രത്യേകതകൾ

ലോകത്തിൽ യൂണിഫോമണിഞ്ഞ കുട്ടികളുടെയും യുവജനങ്ങളുടെയും ഏറ്റവും വലിയ സന്നദ്ധ സംഘടന.

ആറു വയസ്സുള്ള കൊച്ചു കുട്ടികൾ മുതൽ 25 വയസ്സുള്ള യുവജനങ്ങൾ വരെ ക്രമപ്രവൃദ്ധമായ പരിശീലനം നേടുന്ന വിശ്വസാഹോദര്യം പ്രസ്ഥാനം

ക്രമാനുഗതമായ പരിശീലന പദ്ധതി

സംഘ ബോധത്തിൽ അധിഷ്ഠിതമായി കുട്ടികളുടെ തന്നെ നേതൃത്വത്തിൽ പരിശീലനം നേടുന്ന ദളസമ്പ്രദായത്തിലുള്ള സ്വയം ഭരണ സംവിധാനം

പ്രവർത്തനങ്ങളിലൂടെയുള്ള പഠനം

വാതിൽപ്പുറ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം

മുതിർന്നവരുടെ പരോക്ഷ നേതൃത്വം

ഒന്നും അടിച്ചേൽപ്പിക്കുന്നില്ല എന്ന പ്രത്യേകത

സമൂഹത്തോടും രാജ്യത്തോടും പ്രതിബദ്ധത

ജാതി മത വർഗ്ഗ വർണ്ണ ചിന്തകൾക്ക് അതീതമായ സമൂഹം

സ്വമനസ്സാലെയുള്ള അംഗത്വം

സ്വയം ബോധ്യപ്പെട്ട് സ്വീകരിക്കുന്ന നിയമവും പ്രതിജ്ഞയും

ഓരോ കുട്ടിക്കും നേതൃത്വം വഹിക്കുന്നതിനും കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അംഗീകാരം നേടുന്നതിനും അവസരങ്ങൾ.

വിവിധ വിഭാഗങ്ങൾ കബ്  \ ബുൾബുൾ

7-10 പ്രായമുള്ള ആൺകുട്ടികൾ\ പെൺകുട്ടികൾ

*സ്കൗട്ട് ഗൈഡ്

10-17 പ്രായമുള്ള പ്രായമുള്ള ആൺകുട്ടികൾ\ പെൺകുട്ടികളിൽ

*റൈവർ\റെയ്ഞ്ചർ

16-25 പ്രായമുള്ള യുവാക്കൾ\യുവതികൾ

രക്ഷിതാക്കൾ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നു?

കുട്ടികളിലുള്ള നന്മയിലും സ്നേഹ വിശ്വാസങ്ങളിലും അധിഷ്ഠിതമായ പ്രസ്ഥാനം

കുട്ടികളുടെ ഒഴിവ് സമയം ആരോഗ്യകരമായ ചുറ്റുപാടിൽ വ്യക്തിത്വ വികസനത്തിനും സമൂഹനന്മക്ക് ഉതകുന്ന രീതിയിൽ ഉപയോഗിക്കുന്നു

കുട്ടികൾ നല്ലവരായി വളർന്നു കാണാൻ  എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നു

കുട്ടികൾക്ക് ചെറിയ പ്രായത്തിൽത്തന്നെ നേതൃത്വ പരിശീലനവും മാനേജ്മെന്റ് പരിശീലനം ലഭിക്കുന്നു

കുട്ടികൾക്കുള്ള നേട്ടങ്ങൾ

വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ബാഡ്ജ് ടെസ്റ്റുകൾ വഴി സംസ്ഥാനതലത്തിൽ ഗവർണർ സമ്മാനിക്കുന്ന രാജ്യപുരസ്കാർ ബാഡ്ജ്,ദേശീയ തലത്തിൽ രാഷ്ട്രപതി സമ്മാനിക്കുന്ന രാഷ്ട്രപതി അവാർഡ് എന്നിവ കരസ്ഥമാക്കാൻ അവസരം ലഭിക്കുന്നു.

കൂടാതെ ഓരോ കുട്ടിയുടെയും വ്യത്യസ്തമായ കഴിവും അഭിരുചിയും അനുസരിച്ച് നേടിയെടുക്കാവുന്ന 100 പ്രൊവിഷൻസി ബാഡ്ജുകൾ ഉണ്ട്.

രാജ്യപുരസ്കാർ നേടിയ കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ 30 മാർക്കും രാഷ്ട്രപതി അവാർഡ് നേടിയ വർക്ക് 60 മാർക്കും ഗ്രേസ്മാർക്ക് ലഭിക്കാൻ അർഹതയുണ്ട്.ഇവർക്ക് പ്രീ ഡിഗ്രി പ്രവേശനത്തിന് മുൻഗണന ലഭിക്കുന്നത് കൂടാതെ സർക്കാർ ഐടിഐകളിൽ സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.

സാമൂഹ്യ സേവന രംഗങ്ങളിൽ

പ്രകൃതിസംരക്ഷണം,വനവൽക്കരണം, ലോകസമാധാനം,ദേശീയോദ്ഗ്രഥനം,ആരോഗ്യ രക്ഷാപ്രവർത്തനങ്ങൾ സാക്ഷരതാ പ്രവർത്തനങ്ങൾ,കുഷ്ഠരോഗത്തിനെതിരെ ബോധവൽക്കരണം,മദ്യം മയക്കുമരുന്ന് പുകവലി എന്നിവയ്ക്കെതിരെയുള്ള ബോധവൽക്കരണം ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിങ്ങനെ സ്കൗട്ടിംഗ് കടന്നെത്താത്ത മേഖലകളില്ല.

അംഗീകാരങ്ങൾ ബഹുമതികൾ

1987 ലോക സമാധാന പ്രവർത്തനങ്ങൾക്കുള്ള ഐക്യരാഷ്ട്രസഭയുടെ പീസ് മെസഞ്ചർ അവാർഡ്.

1988 ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങൾക്കുള്ള ഇന്ദിരാഗാന്ധി അവാർഡ് പുറമേ കുഷ്ഠരോഗത്തിനെതിരെ ബോധവൽക്കരണം സാനിറ്റേഷൻ പ്രമോഷൻ, സാക്ഷരതാ പ്രവർത്തനം, പുകയില വിരുദ്ധ ബോധവൽക്കരണം എന്നിവയ്ക്കും നിരവധി ദേശീയ അന്തർദേശീയ ബഹുമതികൾ.

ജോർജ് ബർണാഡ് ഷാ സ്പോർട്ടിങ്ങിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു


വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മഹത്തായ സംഭാവന ലഭിച്ചത് ഒരു വിദ്യാഭ്യാസ ചിന്തകനിൽനിന്നല്ല. സ്കൗട്ട് പ്രസ്ഥാനത്തിന് ജന്മം നൽകിയ ഒരു പട്ടാള ഉദ്യോഗസ്ഥനിൽനിന്നാണ്.

മഹാത്മാ ഗാന്ധി പറഞ്ഞത് ഇങ്ങനെയാണ്

ഇന്ത്യയിൽ എല്ലാ ഭവനങ്ങളിലും സ്കൗട്ട് പരിശീലനം നേടിയ ഒരു കുട്ടിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു

വിദ്യാലയങ്ങളിൽ എന്തുകൊണ്ട്?

വിദ്യാഭ്യാസ നിയമപ്രകാരം സ്കൗട്ടിംഗ് ഗൈഡിങ് ഒരു പ്രധാന പാഠ്യാനുബന്ധ പ്രവർത്തനമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുട്ടികൾക്കുള്ള വ്യക്തിപരമായ നേട്ടങ്ങൾക്കുപരിയായി വിദ്യാലയങ്ങളിലെ അച്ചടക്കം വലിയൊരളവുവരെ നിയന്ത്രിക്കാൻ സ്കൗട്ടിംഗ് ഗൈഡിങ് സഹായിക്കുന്നു. സ്കൂളിലും പുറത്തുമുള്ള പൊതുപരിപാടികൾ ഇവരുടെ സേവനം പ്രയോജനപ്പെടുത്താം. സജീവ പൗരത്വ പരിശീലനമെന്ന വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യം സ്കൗട്ടിങ്ങിലൂടെ എളുപ്പം സാധ്യമാകും.

സ്കൗട്ടിങ്ങിനെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാം?

നിങ്ങളുടെ അധികാര പരിധിയിൽ പെടുന്ന സ്ഥാപനങ്ങളിൽ സ്കൗട്ട് ഗൈഡ് യൂണിറ്റുകൾ രൂപീകരിച്ച് പ്രവർത്തിപ്പിക്കാൻ അധ്യാപക രക്ഷാകർതൃ സമിതികൾ വഴി പ്രേരണയും പ്രോത്സാഹനവും നൽകുക.

കുട്ടികളെ സ്കൗട്ടിംഗ് ഗൈഡിങ് ചേർന്ന് പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കുക.


സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെടാൻ കഴിയുന്ന എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുക.

സ്കൗട്ടിങ്ങനെ പറ്റി നിങ്ങൾ മനസ്സിലാക്കിയ എല്ലാ നല്ല കാര്യങ്ങളും മറ്റുള്ളവരെയും അറിയിക്കുക.

രക്ഷാകർത്താക്കൾക്ക് സന്ദേശം

നിങ്ങളുടെ കുട്ടി എന്തുകൊണ്ട് സ്കൗട്ടിങ് ചേർന്ന് പ്രവർത്തിക്കണം?

ഇത് അവരുടെ ഒഴിവു സമയത്തെ ആരോഗ്യകരമായ പ്രവർത്തനങ്ങളാൽ നിറക്കുന്നു.സ്വഭാവ സംസ്കരണം സാധ്യമാക്കുന്നു.

സജീവ പൗരത്വ പരിശീലനം ലഭ്യമാക്കുന്നു.

ദൈവത്തോടും സഹജീവികളോടുമുള്ള കടമ നിർവഹിക്കാൻ അവസരങ്ങൾ നൽകുന്നു. ഇതുതന്നെയാണ് എല്ലാ മതങ്ങളുടെയും യഥാർത്ഥ അടിത്തറ.

അവരിൽ ആത്മാഭിമാനം വളരാൻ  സഹായിക്കുന്നു.

വാതിൽ പുറപ്രവർത്തനങ്ങൾ വഴി ശരീരവും മനസ്സും ആരോഗ്യമുള്ളതാക്കി മാറ്റുന്നു.

അവരുടെ ജന്മനാ ഉള്ള കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കാൻ അവസരം നൽകുന്നു.ഇത്  അവരുടെ ഭാവി ജീവിതത്തെ സഹായിക്കുന്നു.

പ്രകൃതിയുമായുള്ള സഹവാസം ഇവരെ വിശാല മനസ്കരാക്കുന്നു.

ഇതൊരു വിദ്യാഭ്യാസ സാമൂഹ്യ പ്രസ്ഥാനമായതിനാൽ അവരുടെ കാഴ്ചപ്പാട് വിശാലമാക്കുന്നു.

നമ്മുടെ കുട്ടികൾ നല്ലവരാണ്.നല്ലവരായിത്തന്നെ വളരാൻ അവർക്ക് അവസരം നൽകാൻ നാം ബാധ്യസ്ഥരാണ്.

സ്കൗട്ടിംഗ് ഗൈഡിങ് അതിന് വേദിയൊരുക്കുന്നു.

സ്കൗട്ടിംഗ് ഗൈഡിങ് എന്ന വിശ്വസാഹോദര്യ പ്രസ്ഥാനത്തിൽ അംഗമാകുന്നത് തന്നെ അഭിമാനകരമാണ്.