ആർ.എം.എച്ച്.എസ്. മേലാറ്റൂർ/സ്കൗട്ട്&ഗൈഡ്സ്
ബേഡൻ പവ്വൽ എന്ന പട്ടാള ഉദ്യോഗസ്ഥൻ 1907 ഇംഗ്ലണ്ടിൽ ആരംഭിച്ച സ്കൗട്ടിംഗ് ഇന്ന് 150 പരം ലോകരാഷ്ട്രങ്ങളിലായി 300 ലക്ഷത്തോളം മനുഷ്യമനസ്സുകളെ കോർത്തിണക്കുന്ന വിശ്വാസ സാഹോദര്യ പ്രസ്ഥാനമായി വളർന്നിരിക്കുന്നു
കാരണം
സ്കൗട്ടിങ് കുട്ടികൾക്ക് സന്തോഷകരമായ ഒരു അനുഭവവും യുവജനങ്ങൾക്ക് ഒരു വെല്ലുവിളിയും ചിന്തിക്കുന്ന മനീഷയ്ക്ക് ആശ്വാസവും കാലഘട്ടത്തിലെ ഒരു അനിവാര്യതയുമാണ്.
എന്താണ് സ്കൗട്ടിംഗ്...?
ജാതി മത വർഗ്ഗ വർണ്ണ ഭാഷാ വ്യത്യാസങ്ങൾക്കും കക്ഷിരാഷ്ട്രീയ ചിന്തകൾക്കതീതമായി സമ്പൂർണ വ്യക്തിത്വവികസനവും സമൂഹ നന്മയും ലോകസാഹോദര്യവും ലക്ഷ്യമാക്കി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഉത്തമ പൗരന്മാരെ വളർത്തിയെടുക്കാനുള്ള അതിമഹത്തായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് സ്കൗട്ടിങ് തുടർന്ന് വായിക്കുക