അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2019-2022ബാച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
26009-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26009
യൂണിറ്റ് നമ്പർ2018-19/26009
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ലീഡർരാഹുൽ കെ ബി
ഡെപ്യൂട്ടി ലീഡർഅലിയത് ജലീൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സബിത മെയ്തീൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിന്ദുമതി എ വി
അവസാനം തിരുത്തിയത്
15-03-202226009

വിദ്യാർഥികളിൽ കാണുന്ന സാങ്കേതികവിദ്യാപ്രയോഗക്ഷമതയെ ഹൈടെക് പദ്ധതിയുടെ മികവു വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തിയാക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസ്മുറികളും വിദ്യാലയവും ഹൈടെക് ആയി മാറിയ പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി. നൈപുണികളും അധികപഠനത്തിനുള്ള സാധ്യതകളും അതിനനുസൃതമായി വികസിപ്പിക്കേണ്ടതുണ്ട്. ഐ.സി.ടി. മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് നൂതന സാങ്കേതിവിദ്യയിലടക്കമുള്ള പരിശീലന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് നൽകുന്നത്.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

1 ചെയർമാൻ പി ടി എ പ്രസിഡന്റ് പോൾ വി എസ്
2 കൺവീനർ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ
3 വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് അമ്പിളി രവീന്ദ്രൻ
4 വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് അബ്ദുൽ ജലീൽ
5 ജോയിൻറ് കൺവീനർ 1 കൈറ്റ് മാസ്റ്റർ സബിത മെയ്തീൻ
6 ജോയിൻറ് കൺവീനർ 2 കൈറ്റ്സ് മിസ്ട്രസ്സ് ബിന്ദുമതി എ വി
7 കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ മുഹമ്മദ് ജാസിം v
8 കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ സാനിയ v

അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സിന്റെ രണ്ടാമത്തെ ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ ഐ ടി ലാബിൽ വച്ചു നടത്തി.77 കുട്ടികൾ പരീക്ഷയെഴുതി. 40 കുട്ടികളെ തിരഞ്ഞെടുത്തു. പരീക്ഷയെഴുതാനുള്ള നീണ്ട ക്യുവും കുട്ടികളുടെ ആവേശവും കണ്ടപ്പോൾ കുട്ടികളിൽ ലിറ്റിൽ കൈറ്റ്സ് എത്ര സ്വാധീനം ചെലുത്തുന്നു എന്ന് മനസിലാക്കാൻ സാധിച്ചു. തിരഞ്ഞെടുക്കപെട്ടപ്പോൾ പല കുട്ടികളും സന്തോഷം കൊണ്ട് പൊട്ടിക്കരയുകയായിരുന്നു. പരീക്ഷക്ക്‌ മുൻപ് സീനിയർ കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞു എല്ലാ എട്ടാം ക്ലാസ്സിലെ കുട്ടികൾക്കും ക്ലാസ്സെടുത്തു.

സ്കൂൾ തല ക്യാമ്പ് -2019