എം ടി യു പി എസ് തൃക്കുന്നപ്പുഴ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:51, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35348 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആമുഖം

എം ടി യു പി സ്കൂൾ പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടർന്നും പ്രവർത്തിച്ചുവരുന്നത് ക്ലബ്ബ് പ്രവർത്തനങ്ങളുടെ നേട്ടമായി കണക്കാക്കാം. ഇന്നു സ്കൂളിൽ കാണുന്ന മരങ്ങൾ വിവിധ വർഷങ്ങളിൽ ക്ലബ്ബ് പ്രവർത്തകർ നട്ടുപിടിപ്പിച്ചതാണ്. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു .അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണം തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു..ഗ്രോ ബാഗുകളിലും പച്ചക്കറികൾ നട്ടു വളർത്തുന്നുണ്ട്.

ലക്ഷ്യവും പ്രവർത്തനവും

പരിസ്ഥിതി മലിനീകരണം തടയൽ, പുഴ സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് ....... എല്ലാ വർഷവും പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ മരങ്ങൾ നട്ടുപിടിപ്പിക്കുകയും കഴിഞ്ഞ വർഷങ്ങളിൽ നട്ട മരങ്ങളെ പരിപാലിക്കുകയും ചെയ്യുക.

ആഗോളതാപനവും, പരിസ്ഥിതി അസംതുലനവും വളരെയേറെ വർദ്ധിക്കുന്ന തിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് 1974 മുതൽ ഓരോ വർഷവും ജൂൺ -5 ന് ലോകപരിസ്ഥിതി ദിനമായി നാം ആചരിക്കുന്നത്.


പോഷൺ അഭിയാൻ

വീടുകളിൽ കഴിയുന്ന സാഹചര്യത്തിലും പോഷകാഹാരവും അതിനെ കുറിച്ചുള്ള അറിവുകളും കുട്ടികൾക്ക് ഉറപ്പാക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത് .കൊവിഡിന്റെ സാഹചര്യത്തിൽ വീടുകളിൽ കഴിയുന്ന വിദ്യാർഥികൾക്ക് പോഷകാഹാരവും ഇതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള അറിവുകളും ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇത് സംബന്ധിച്ച കേന്ദ്ര നിർദേശത്തെ തുടർന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് എല്ലാ സ്‌കൂൾ പ്രധാനധ്യാപകർക്കും ഉത്തരവ് നൽകി. കൊവിഡ് സാഹചര്യത്തിൽ ഒന്നര വർഷത്തിലധികമായി വിദ്യാർഥികൾ വിദ്യാലയങ്ങളിലെത്തുന്നില്ല. പോഷകദായകമായ ഭക്ഷണം വിദ്യാർഥികൾക്ക് സ്‌കൂളുകളിൽ നിന്ന് ലഭിച്ചിരുന്നു. എന്നാൽ വീടുകളിൽ കഴിയുന്ന സാഹചര്യത്തിലും പോഷകാഹാരവും അതിനെ കുറിച്ചുള്ള...അറിവുകളും കുട്ടികൾക്ക് ഉറപ്പാക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈനായോ നേരിട്ടോ ക്ലാസ്സ്തല പി ടി എകൾ ചേർന്ന് പോഷകാഹാരത്തെ കുറിച്ചും അത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് എത്രമാത്രം ഗുണകരമാകുമെന്നത് സംബന്ധിച്ചും ചർച്ചകൾ നടത്തണം. പോഷൺ അഭിയാൻ (നാഷനൽ ന്യൂട്രീഷൻ മിഷൻ) ഭാഗമായി സെപ്തംബർ 2021 ദേശീയ... പോഷൺ മാസമായി ആചരിക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പൊതുസമൂഹത്തിന്റെ പിന്തുണയോടെ കൊവിഡ് പ്രോട്ടോകോളുകൾ പാലിച്ച് സ്‌കൂൾതലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ് നിർദേശം. കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈൻ/വെർച്വൽ പോഷൺ അസംബ്ലികൾ നടത്തണം. പോഷകാഹാര കുറവിനെ സംബന്ധിച്ചും അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും സമീകൃതവുമായ ഭക്ഷണരീതി പിന്തുടരേണ്ട ആവശ്യകതയെ സംബന്ധിച്ചുള്ള അറിവുകൾ പോഷൺ അസംബ്ലികൾ മുഖാന്തരം വിദ്യാർഥികൾക്ക് നൽകണം. വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പ് വരുത്താൻ വീട്ടുവളപ്പിൽ പച്ചക്കറി നട്ടുപരിപാലിക്കാൻ നിർദേശിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ വ്യക്തമാക്കുന്നു.