സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/മാത്യുഭൂമി സീഡ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ മാത്യുഭൂമി സീഡ് ക്ലബ് വളരെ നന്നായി പ്രവർത്തിച്ചു വരുന്നു. നാളിത് വരെയുള്ള പ്രവർത്തനങ്ങൾ സീഡ് ക്ലബ്ബ് അംഗങ്ങൾ ഒത്തൊരുമിച്ച് ചെയ്തുപോരുന്നു.  കൊവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ലോകം മുഴുവൻ വിറങ്ങലിച്ച് നിൽക്കുമ്പോൾ സ്കൂൾ അധ്യയനം വലിയൊരു ചോദ്യചിഹ്നം ആയിരുന്നു. ഓൺലൈൻ ക്ലാസ്സുകളിൽ നിന്നും ഓഫ് ലൈൻ മോഡിലേക്ക് ക്ലാസുകൾ മാറിയപ്പോൾ സീഡ് പ്രവർത്തനങ്ങളും ഓഫ്‌ ലൈൻ ആയി മാറി.

കൃഷി

സീഡ് ക്ലബ്ബ് അംഗങ്ങൾ സ്കൂൾ പച്ചക്കറി തോട്ടം വളരെ കൃത്യതയോടെ പരിപാലിച്ചു പോകുന്നു. പയർ, കോവൽ മുതലായവ വിളവെടുപ്പ് നടത്തുകയും സ്കൂൾ ഉച്ചഭക്ഷണത്തിന് ഇവ ഉപയോഗിച്ചു വരികയും ചെയ്യുന്നു.

വാഴക്യഷി

സ്കൂൾ പരിസരത്തായി വിവിധ ഇനം വാഴകൾ സംരക്ഷിച്ചു പോരുന്നു. സീഡ് ക്ലബ് അംഗങ്ങൾ …

പേപ്പർ ക്രാഫ്റ്റ് വർക്കുകൾ

കോവിഡ് കാലഘട്ടത്തിൽ സീഡ് അംഗങ്ങൾ പേപ്പർ ക്രാഫ്റ്റ് വർക്കുകൾ ചെയ്യുകയുണ്ടായി. ബോട്ടിൽ ആർട്ടായിരുന്നു ഏവർക്കും പ്രിയങ്കരം. കോവിഡിന്റെ അതിതീവ്ര വ്യാപനത്തിൽ കഴിയുമ്പോഴും സാഹചര്യങ്ങൾ ഏറെ പ്രതികൂലമായിരുന്നിട്ടും കുട്ടികൾ ഇത്തരത്തിലുള്ള പാഠ്യേതര  പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു പോന്നു.

വെയിസ്റ്റ് മാനേജ്മെന്റ്

കുട്ടികൾ തങ്ങളുടെ വീടുകളിൽ മാലിന്യ സംസ്കരണം പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ ചെയ്തുപോരുന്നു. പ്ലാസ്റ്റിക്കുകൾ തരംതിരിച്ച് സംസ്കരിക്കുന്നതിനും, ജൈവ വേസ്റ്റുകൾ യഥാക്രമം കൃഷിക്ക് വളമായി ഉപയോഗിക്കുന്നതിനുവേണ്ടി ശ്രദ്ധേയമായ ക്രമീകരണങ്ങൾ ചെയ്തു പോരുന്നു.