ജി.യു.പി.എസ് പഴയകടക്കൽ/തനത് പ്രവർതത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48559 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബശീർ വായനാമൂല


ആനുകാലിക പ്രസിദ്ധീകരണങ്ങൾ,ദിന പത്രങ്ങൾ, മാഗസിനുകൾ, കളി ബുക്കകൾ ,തുടങ്ങിയവയെല്ലാം ഈ കോർണറിൽ സജ്ജീകരികികുകയും ഒരോ ക്ലാസ്സിലെയുംവിദ്ധ്യാർത്ഥികൾക്ക് ചുമതല നൽകി അവയുടെ പ്രവർത്തനം അധ്യാപികമാരായ ശ്രീമതി നിജിഷ ടീച്ചറുടെയും കൃപ ടീച്ചറുടെയും മേൽ നോട്ടത്തിൽ നല്ല രീതിയിൽ നടന്ന് വരുന്നു.

ഭാഷാവാണി

ഭാഷാവാണി പ്രോഗ്രാം

കോവിഡ് കാരണം വിദ്യലയങ്ങൾ അടച്ചിടുകയും 2021 നവംബർ ഒന്നിന് തുറക്കുകയും ചെയതപ്പോൾ ഒത്ത് കൂടാനും,കൂട്ടകൂടാനോ പാടില്ലാത്തതിനാൽ സ്കൂളിൽ അസംബ്ലി നടത്താൻ സാധിച്ചില്ല.ആയതിനാൽ കുട്ടികൾക്ക് പ്രാർത്ഥന,പ്രതി‍ജ്ഞ,എന്നിവ കേൾപ്പിക്കാനുളള മാർഗങ്ങളെപ്പറ്റി എസ് ആർ ജി യിൽ ചർച്ച ചെയ്യുകയും കുട്ടികൾക്ക് ഭാഷാപരമായ സിദ്ധി നേടുന്നതിന് വേണ്ടി ഭാഷാ വാണി എന്ന പേരിൽ‍ ഒരു പ്രോഗ്രാം ആരംഭിക്കാൻ തീരുമാനിച്ചു. വണ്ടൂർ എ ഇ ഒ ശ്രീ അപ്പുണ്ണി സർ പ്രോഗ്രാം ഉൽഘാടനം ചെയ്തു. തുടർന്ന് എല്ലാ ദിവസവും രാവിലെ പ്രാർത്ഥന, പ്രതിജ്ഞ, വാർത്താ വായന, ഭാഷയുമായി ബന്ധപ്പെട്ട മറ്റ പ്രോഗ്രാമുകൾ എന്നിവനടത്തപ്പെടുന്നു,ഇതിനെല്ലാക്ലാസ്സിൻറെയും പങ്കാളിത്തം ഉറപ്പാക്കുകയും വളരെ ഭംഗിയായി കുട്ടികൾ ഇത് നടത്തപ്പെടുകയും ചെയ്യുന്നു. മാത്രമല്ല ഓരോക്ലാസ്സിലെയും മുഴുവൻ കുട്ടികളെയും ഇതിൽ ഉൾപ്പെടുത്താൻ സാധിക്കുകയും വളരെ താൽപര്യത്തോടെ മലയാളം,ഇംഗ്ലീഷ്,അറബി, ഹിന്ദി മുതലായ ഭാഷകളിലെല്ലാം വിവിധ ഭാഷാ പ്രകടനങ്ങൾ നടത്താൻ കുട്ടികൾ മുന്നോട്ട് വരുന്നു.

കൊറോണ കാലത്തെ ചില വേറിട്ട പ്രവ്രർത്തനങ്ങൾ

കൊറോണ കാലം വിദ്യാലയങ്ങൾ പൂർണമായും അടഞ്ഞ് കിടന്നപ്പോൾ കുട്ടികൾക്കും അധ്യാപകർക്ക് പോലും സ്കൂളിൽ വരാൻ പറ്റാത്ത സാഹചര്യം വരികയും ചെയതപ്പോൾ വിദ്യാലയ്ത്തിലെ ദൈനം ദിന പ്രവർത്തനങ്ങളും കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ സ്ഥിരമായി തുടരുന്നതിന് വേണ്ടിയും ഒരു യൂട്യൂബ് ചാനൽ പ്രവർത്തനമാരംഭിക്കുകയും അതിന് വേണ്ടി ഒരു ക്ലാസ്സ് റൂം പൈൻറച്ച് മനോഹരമാക്കുകയും എല്ലാവിധ സൗകര്യങ്ങളും സജ്ജീകരിക്കുകയും ചെയ്തു പിന്നീട് കുട്ടികളുടെ പഠന പാഠ്യേതര പ്രവ്ര‍ത്തനങ്ങൾ ഈ ക്ലാസ്സ് റൂമിൽ വന്ന് റെക്കോർഡ് ചെയത് സ്കൂളിൻറെ പേരിൽ യൂട്യൂബിൽ അപലോഡ് ചെയ്യകയും ചെയതിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച ശ്രീ ഘോഗുൽ മാഷിനെയും ശുകൂർ മാഷിനെയും മററ് അധ്യാപകരെയും പി ടി എ ഭാരവാഹികളും രക്ഷിതാക്കളും പ്രത്യേകം അഭിനന്ദിക്കുകയും ചെയതു.

ചാനലിൽ സംപ്രേഷണം ചെയ്ത് ചില പ്രോഗ്രാമുകൾ താഴെ കാണുക