ഗവ. എൽ. പി. എസ്സ്.പാപ്പാല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ പാപ്പാലയിൽ എംസി റോഡിനോട് ചേർന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

നാലു വശവും മതിലുകളാൽ ചുറ്റപ്പെട്ട സ്കൂളിന് പ്രധാനമായും മൂന്നു കെട്ടിടങ്ങൾ ആണ് ഉള്ളത്. സ്മാർട്ട് ക്ലാസ്റൂമുകൾക്ക് പുറമേ സ്റ്റേജ്, ഡൈനിംഗ് ഹാൾ, കിച്ചൺ ,,സ്റ്റോർ റൂം എന്നിവ ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടങ്ങൾ .

കുട്ടികൾക്ക് കളിക്കാനായി വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട്.നല്ലൊരു പൂന്തോട്ടവും ഒരു അടുക്കള പച്ചക്കറി തോട്ടവും സ്കൂൾ നിർമ്മിച്ചിട്ടുണ്ട് .പ്രീപ്രൈമറി കുട്ടികൾക്കായി നല്ലൊരു പാർക്ക് നിർമ്മിച്ചിട്ടുണ്ട് .

കുടിവെള്ള സൗകര്യത്തിനായി കിണറും പൈപ്പുകളും സ്ഥാപിച്ചിട്ടുള്ള സ്കൂളിൽ വാട്ടർ പ്യൂരിഫയറും ഘടിപ്പിച്ചിട്ടുണ്ട് . ഓരോ ക്ലാസിനും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകൾ നിർമിച്ചിട്ടുണ്ട് .

എ.ഇ.ഒ. ഓഫീസ് , ബി ആർ സി എന്നിവയ്ക്ക് വളരെ അടുത്തായി സ്ഥിതിചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാനായി വാഹന സൗകര്യവുമുണ്ട്.മികച്ച പഠനാന്തരീക്ഷമുള്ള സ്കൂളിൽ അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും തമ്മിൽ നല്ലൊരു ബന്ധം പുലർത്തുന്നുണ്ട് .

👉 എല്ലാ ക്ലാസ്മുറികളും ഹൈടെക്.

👉എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡുകൾ


👉എല്ലാ ക്ലാസ്സുകളിലും ശിശുസൗഹൃദ ഫർണിച്ചറുകൾ.

👉മേഖലയിലെ ഏക അംഗീകൃത പ്രീ പ്രൈമറി വിഭാഗം .

👉 കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിന് അനവധി കളി ഉപകരണങ്ങൾ

👉സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും

👉സമ്പൂർണ്ണ ശുചിത്വ വിദ്യാലയം

👉പാഠ്യേതര വിഷയങ്ങളുടെ പരിശീലനം .