സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/ഗണിതം

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24042 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്

ഗണിത ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പോകുന്നു. ജ്യോമട്രിക്കൽ ചാർട്ട് മത്സരത്തിൽ കുട്ടികൾ ഉത്സാഹപൂർവം പങ്കെടുത്തു. ഭാരതത്തിലെ പ്രശസ്ത ഗണിതശാസ്ത്രജ്ഞനായിരുന്ന ശ്രീനിവാസ രാമാനുജൻ്റെ സ്മരണകൾ ഉണർത്തിയ ദേശീയ ഗണിത്ശാസ്ത്ര ദിനം വിപൂലമായ രീതിയിൽ ആഘോഷിച്ചു.

ഗണിത പൂക്കളം - എച്ച്. എസ്

2021 ഓണത്തിനോടനുബന്ധിച്ച് കുട്ടികൾക്കായി ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഒരു ഗണിത പൂക്കള മത്സരം നടത്തുകയുണ്ടായി. എല്ലാ കുട്ടികളും സജീവമായിത്തന്നെ ഈ പ്രവർത്തനത്തിൽ ഓൺലൈനായി പങ്കെടുത്തിരുന്നു. ജാമിതീയ രൂപങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ഒരു പൂക്കളം നിർമ്മിച്ച് അതിനെ നിറം നൽകുക എന്നതായിരുന്നു കുട്ടികൾക്കായി നൽകിയ പ്രവർത്തനം.

ഗണിതം - യു പി

ഗണിത ശില്പശാലയിലൂടെ കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും അവർക്ക് അമൂർത്ത ആശയങ്ങൾ ലളിതമായി  മനസ്സിലാക്കുന്നതിനും  സഹായിക്കുന്നു

ഉല്ലാസ ഗണിതം - എൽ. പി 

ഗണിതാശയങ്ങൾ വീഡിയോസ് കളികളിലൂടെ കുട്ടികളിൽ എത്തിക്കുന്നതിൻറെ ഭാഗമായി പഠനോപകരണങ്ങൾ രക്ഷിതാക്കളെ പരിചയപ്പെടുത്തി.

ദേശീയ ഗണിതശാസ്ത്ര ദിനം