ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്/പഠനപ്രവർത്തനങ്ങളിലൂടെ
രണ്ടാം ക്ലാസിലെ 'അറിഞ്ഞു കഴിക്കാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പലഹാര പ്രദർശനം ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികളെ രുചിയുടെ വിസ്മയ ലോകത്തേക്ക് എത്തിക്കാൻ ഈ പ്രദർശനത്തിലൂടെ സാധിച്ചു. രുചിഭേദങ്ങളുമായി യി അധ്യാപകരും ചേർന്നപ്പോൾ പ്രദർശനത്തിന്റെ മാറ്റ് വർധിപ്പിച്ചു. അധ്യാപകരായ പ്രിയങ്ക, സീനത്ത്, നിഖില, സിഞ്ചു എന്നിവർ നേതൃത്വം നൽകി.