കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

കരടിയാട്ടം

അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിൽ പ്രചാരത്തിലുള്ള ഒരു കലാരൂപം.പരേതാത്മാക്കളുടെ ആത്മശാന്തിക്കും ദൈവപ്രീതിക്കുമായിഅവതരിപ്പിക്കപ്പെടുന്നു.അട്ടപ്പാടിയിലെചെമ്മണ്ണൂരിലുള്ള മല്ലീശ്വരൻ കോവിലിൽ ശിവരാത്രിയോടനുബന്ധിച്ച് എല്ലാവർഷവും ഈ കലാരൂപം അവതരിപ്പിക്കപ്പെട്ടു വരുന്നു.പറ,തകിൽ,കുഴൽ എന്നീവാദ്യങ്ങളുടെ അകമ്പടിയോടെ പത്തുപതിനഞ്ച് ആളുകൾ തീക്കൂനയ്ക്കുചുറ്റും വട്ടത്തിൽനിന്ന് നൃത്തം ചെയ്യുന്നു.

പടയണി

പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി.ആലപ്പുഴ,പത്തനംതിട്ട ,കൊല്ലം, കോട്ടയം ജില്ലയിലെ ഭഗവതിക്ഷത്രങ്ങളിലാണ് ഈ കലാരൂപം അവതരിപ്പിച്ചു വരുന്നത്.ഗ്രാമത്തിന്റെ ഐശ്വര്യത്തിനും ജനങ്ങളെ മഹാവ്യാധികളിൽ നിന്ന് രക്ഷിക്കുന്നത്തിനുമായി ഗ്രാമത്തിലെ ജനങ്ങൾ ദേവിയെ പ്രീതിപ്പെടുത്താൻ വേണ്ടി നടത്തി വരുന്ന ഒരു അനുഷ്ടാന കലയാണ് പടയണി. ദാരിക നിഗ്രഹത്തിനു ശേഷം ദേവിയുടെ അടങ്ങാത്ത കോപം ശമിപ്പിക്കുന്നതിന് മുരുകൻ പാളക്കോലങ്ങൾ കെട്ടി ആടി. ദേവിയുടെ ശ്രദ്ധ അതിലേക്കു തിരികയും ദേവിയുടെ കോപം ശമിക്കുകയും ചെയ്തു എന്നാണ് ഈ അനുഷ്ഠാ ന കലയുമായി ബന്ധപ്പെട്ട ഐതിഹ്യം.