കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

കരടിയാട്ടം

അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിൽ പ്രചാരത്തിലുള്ള ഒരു കലാരൂപം.പരേതാത്മാക്കളുടെ ആത്മശാന്തിക്കും ദൈവപ്രീതിക്കുമായിഅവതരിപ്പിക്കപ്പെടുന്നു.അട്ടപ്പാടിയിലെചെമ്മണ്ണൂരിലുള്ള മല്ലീശ്വരൻ കോവിലിൽ ശിവരാത്രിയോടനുബന്ധിച്ച് എല്ലാവർഷവും ഈ കലാരൂപം അവതരിപ്പിക്കപ്പെട്ടു വരുന്നു.പറ,തകിൽ,കുഴൽ എന്നീവാദ്യങ്ങളുടെ അകമ്പടിയോടെ പത്തുപതിനഞ്ച് ആളുകൾ തീക്കൂനയ്ക്കുചുറ്റും വട്ടത്തിൽനിന്ന് നൃത്തം ചെയ്യുന്നു.

പടയണി

പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി.ആലപ്പുഴ,പത്തനംതിട്ട ,കൊല്ലം, കോട്ടയം ജില്ലയിലെ ഭഗവതിക്ഷത്രങ്ങളിലാണ് ഈ കലാരൂപം അവതരിപ്പിച്ചു വരുന്നത്.ഗ്രാമത്തിന്റെ ഐശ്വര്യത്തിനും ജനങ്ങളെ മഹാവ്യാധികളിൽ നിന്ന് രക്ഷിക്കുന്നത്തിനുമായി ഗ്രാമത്തിലെ ജനങ്ങൾ ദേവിയെ പ്രീതിപ്പെടുത്താൻ വേണ്ടി നടത്തി വരുന്ന ഒരു അനുഷ്ഠാന കലയാണ് പടയണി. ദാരിക നിഗ്രഹത്തിനു ശേഷം ദേവിയുടെ അടങ്ങാത്ത കോപം ശമിപ്പിക്കുന്നതിന് പരമശിവന്റെ നിർദ്ദേശപ്രകാരം ഭൂതഗണങ്ങൾ പാളക്കോലങ്ങൾ കെട്ടി ആടി. ദേവിയുടെ ശ്രദ്ധ അതിലേക്കു തിരികയും ദേവിയുടെ കോപം ശമിക്കുകയും ചെയ്തു എന്നാണ് ഈ അനുഷ്ഠാ ന കലയുമായി ബന്ധപ്പെട്ട ഐതിഹ്യം. പച്ച പാളയി ലാണ് കോലങ്ങൾ തയ്യാറാക്കുന്നത് . പ്രധാന വാദ്യങ്ങൾ തപ്പും കൈമണിയുമാണ്.

പടയണിയോടനു ബന്ധിച്ചു നടത്തപ്പെടുന്ന ഒരു നൃത്തരൂപമാണ് പുലനൃത്തം.

പടയണിപ്പാട്ടുകൾ

പിഴകളെല്ലാം പൊറുത്തുകൊണ്ടേ

അനുഗ്രഹിക്ക ഭഗവതിയേ....

പുലനൃത്തത്തിന്റെ പാട്ട് താളം ഒറ്റ

ഗണപതിസ്തുതി

വെള്ളരുതേറും ഹരനാരുടെ

പുള്ളഗണപതി പുള്ള തെയ് തെയ്

ചള്ളവയറൻ ഗണേശാ

ചന്തമോടിതാ കുമ്പിടുന്നേനോ തെയ് തെയ്

കള്ളുമടയുമവലോ മറ്റും

ഉള്ള കനിവകയെല്ലാം തെയ് തെയ്

പള്ള നിറവോളം പാലോ

പയറെള്ളുണ്ടയും തരാമേനോ തെയ് തെയ്

കള്ളമൊഴിഞ്ഞുതകേണം

കവി ചൊൽവാനെന്റൈങ്കരപ്പുള്ള തെയ് തെയ്

വെള്ളപ്പളുംങ്കാളിയാളേ വേദ

പുള്ളയെന്റമ്മിയെന്നുള്ളിൽ തെയ് തെയ്

വെള്ളത്തിലെ തിരപോലെ

കവി കള്ളൂറും പോലെയെന്നുള്ളിൽ തെയ് തെയ്

തെള്ളിത്തെളിഞ്ഞുര ചെയ്വാൻ

വന്നു തുള്ളിക്കളിക്കേണം നാവിൽ തെയ് തെയ്

ഉള്ളത്തിലൻപുറ്റ ഭൂദേവന്മാർ

ഉൻപേരുമെൻ ഗുരുക്കന്മാർ തെയ് തെയ്

ഉള്ളിലറിവുള്ളോരെല്ലാ-

മുതകേണമെൻ മന്നത്തുള്ളോരും തെയ് തെയ്

ഉള്ള നാളൊക്കെയെന്നുള്ളിൽ

കുടികൊള്ളും തച്ചിരിക്കൽ വാഴും തെയ് തെയ്

വള്ളവനാരെ സ്തുതിപ്പാൻ

അടിയെന്നു വരമരുളേണം തെയ് തെയ്

പാട്ട് 2

അല്ലിച്ചെന്താമര പൂ കമ്ടതെന്തേ

അന്തത്തലത്തിലിരിപ്പതുമെന്തേ

എന്നേയും ചൊല്ലാലെന്റമ്മിയും ചൊല്ലാം

ഏനൊന്നും കണ്ടിട്ടറിന്തേനുമല്ലേ

ചൊല്ലിക്കുമെങ്കിലുമാരാഞ്ഞൂ കൊൾവ്വേ

ചോതിവള്ളോനാരെൻ കൂരയിലേനോ

നല്ലച്ചൻ നാൾവിന്താ മെയ്‍യ്യാളേ

നാൾതോറും നാൾതുകിൽ

കാണാങ്കേണൗവ്വേ

തെയ്‍ത തെയ് തെയ് താം

തെയ് തെയ് തത്ത

തെയ് തെയ് തെയ് തക തോം

പാട്ട്3

അഞ്ചിതളുള്ള പൂമലർ കണ്ടു

വണ്ടിയലും കണക്കേതാം

ആദി വള്ളോൻ ചമച്ചതാരേ

തറയ്ക്കകത്തുള്ളിലങ്കിരിപ്പോ താം

മൺ ചാണകൊണമ്ടിടും കുറികൾ

നല്ല താലികൾ കാതിലോലേ താം

മാനിനമൊത്ത കണ്ണിനുമൈ

മരുന്തെഴുതുന്നിതേനോ താം

പുഞ്ചിരി കൊണ്ടു വന്നവനോണഞ്ഞരികത്തിരിപ്പോ താം

പുഞ്ചിരികൊണ്ടു വന്ന വനോട-

ണഞ്ഞരികത്തിരിപ്പോ താം

പുതിയ വള്ളോൻ ചെറു പുലവീ

നീയാരടിയാരെടീ ചൊല്ല്

മസ്തമേലീമ്പു നീറണിയുന്ന

ചോ തിരുനെറ്റിലേനോ താം

ആദിപുരാണദീശനുടെ

കയർന്നടിയാളിതേനോ താം

പാട്ട് 4

ആദിയിലെ ചമച്ചൊരു കൂര

ഉണ്ടടിയന്നു മുന്നമേ

ആർകാലി വള്ളോനുണ്ടു കടപ്പാൻ

ചൊല്കിലതിന്നിതേനോ താം

ഇട്ട കഴുക്കോൽ വാരിവരിച്ചിൽ

കൂട്ടിമുറുക്കി നന്നായി

ഒത്തുകൊള്ളാൻ ചെറു പുലവി

നായാരടി യാരടി ചൊല്ല്

മസ്തമേലീമ്പു നീറണിയുന്ന

ചോ തിരുനെറ്റി ലേനോ താം

ആദി പുരാണതീശനുടെ

കയർന്നടിയാളിതേനോ താം

തെയ്‍ത തെയ് തെയ് താം

തെയ് തെയ് തത്ത

തെയ് തെയ് തെയ് തക തോം