ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities/2020-21 -ലെ പ്രവർത്തനങ്ങൾ
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം 2020-21ലെ പ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങൾ
"ഫസ്റ്റ്‍ ബെൽ"
ജൂൺ ഒന്നിനുതന്നെ സ് കൂളുകൾ തുറക്കാതെ അദ്ധ്യയന വർഷം ആരംഭിച്ചു . "ഫസ്റ്റ്‍ ബെൽ" എന്ന് പേരിട്ട ഓൺ ലൈൻ ക്ലാസ്സുകൾ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നു. കുട്ടികൾ വീടുകളിലിരുന്ന് ക്ലാസ്സുകളിൽ പങ്കെടുക്കുന്നു. ഈ ക്ലാസുകൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ടോയെന്ന് ക്ലാസദ്ധ്യാപകർ അന്വേഷിച്ചു. എല്ലാ ക്ലാസുകൾക്കും പ്രത്യേകം പ്രത്യേകം വാട്ട്സ്ആപ് ഗ്രൂപ്പുകൾ ഉണ്ടാക്കി. എല്ലാ അദ്ധ്യാപകരും വാട്ട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി വീഡിയോ, അസൈൻമെന്റ്സ്, ടൈംടേബിൾഎന്നിവ പങ്കുവെക്കുന്നു സംശയനിവാരണം നടത്തുന്നു. ടി വി സ്മാർട്ട് ഫോൺ ഇവ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി.സംഘടനകൾ, വ്യക്തികൾ, ഗവൺമെൻ്റ് മുഖേന ലഭിച്ച ടിവികളും സ്മാർട്ട് ഫോണുകളും കുട്ടികൾക്ക് നൽകി എല്ലാവർക്കും ക്ലാസ് കാഞ്ഞന്നതിനുള്ള സൗകര്യമൊരുക്കി നോട്ടുകൾ, വർക് ഷീറ്റ് എന്നിവ നൽകി കൊണ്ട് ഓൺലൈൻ പ0നത്തിനാവശ്യമായ കൈത്താങ്ങൽ അദ്ധ്യാപകർ ചെയ്യുന്നു. കോവിഡ്കാല പ്രതിസന്ധി മറികടക്കാനുള്ള ഈ സംവിധാനം ഒരു അസാധാരണസംഭവമാണ്.
പരീക്ഷകൾ
ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ ക്ലാസുകളുടെ പുരോഗതി വിലയിരുത്തി. എല്ലാ വിഷയങ്ങൾക്കും യൂണിറ്റ് പരീക്ഷകളും മിഡ് ടേം, ടേം പരീക്ഷകളും ഓൺലൈൻ ആയി നടത്തി.
മത്സരപ്പരീക്ഷകൾ, സ്ക്കോളർഷിപ്പുകൾ
എല്ലാവർഷവും USS, NMMS, NTSE NuMAT മത്സരപ്പരീക്ഷകളിൽ കുട്ടികൾ പങ്കെടുക്കുന്നു. ഇതിനായി കുട്ടികൾക്ക് സ്ക്കൂൾ തലത്തിൽ വാട്ട്സാപ്പ് ഗ്രൂപ്പുണ്ടാക്കി ഗൂഗിൾ മീറ്റ് വഴി പ്രത്യേകപരിശീലനം നല്കുന്നു.
പാഠ്യേതരപ്രവർത്തനങ്ങൾ
ഈ വർഷത്തെ ദിനാചരണങ്ങളും പരിശീലനങ്ങളും മത്സരങ്ങളും എല്ലാം ഓൺലൈനായിട്ടാണ് നടത്തിയത്
സ്ക്കൂൾ സ്പോർട്സ്
കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്ക് യോഗാപരിശീലനവും, വ്യായാമ ക്ലാസ്സുകളും ഓൺലൈനായി നൽകുന്നു
സ്ക്കൂൾ ശാസ്ത്രോത്സവം
ബുക്കാനൻ സ്ക്കൂൾ ശാസ്ത്രോത്സവം സെപ്റ്റംബർ 30 ന് നടത്തപ്പെട്ടു .
സ്ക്കൂൾ കലോത്സവം
പി.ടി.എ. പൊതുസമ്മേളനം
വിദ്യാർത്ഥികളുടെ ഭവന സന്ദർശനം
കൗൺസലിംഗ് ക്ലാസ്സുകൾ
എല്ലാ ടേമിലും കുട്ടികൾക്കും മാതാപിതാക്കൾക്കും കൗൺസലിംഗ് ക്ലാസ്സുകൾ നടത്തി.
ദിനാചരണങ്ങൾ 2020-2021
ലോക പരിസ്ഥിതി ദിനാചരണം
ജൂൺ അഞ്ചാംതീയതി പരിസ്ഥിതി ദിനമായി ആഘോഷിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂളിൽ എസ് പി.സി യൂണിറ്റിന്റെയും പിടിഎ യുടെയും ആഭിമുഖ്യത്തിൽ സ്ക്കൂൾ വളപ്പിൽ വൃക്ഷ തൈകൾ നട്ടു .ഹെഡ്മിസ്ട്രസ് മീനു മറിയംജോൺ, പിടിഎ എക്സിക്യൂട്ടീവ് അംഗം സൂരേന്ദ്രകുമാർ, എസ് പി.സി കേഡറ്റ്സ് , അദ്ധ്യാപകർ എന്നിവർ സാമൂഹ്യ അകലം പാലിച്ചു പങ്കെടുത്തു. കൂട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു, ഫോട്ടോ വാട്ട്സാപ്പിലൂടെ പങ്കുവെച്ച് ഇതിൽ പങ്കാളികളായി.
"ആന്റി ഹ്യൂമൻ ട്രാഫികിംഗ് ഡേ "
വനിതാശിശുവികസന വകുപ്പു് ജൂലൈ 30ആന്റി ഹ്യൂമൻ ട്രാഫികിംഗ് ഡേ ആയി ആചരിച്ചു. ദിനാചരണവുമായി ബന്ധപ്പെട്ട് ജൂലൈ 28ന് സ്ക്കൂൾതലത്തിൽ വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ ബോധവൽക്കരണം, ചിത്രരചനാ മത്സരം ഇവ നടത്തി. "തടയാം കുട്ടിക്കടത്ത് , സുരക്ഷിത ബാല്യത്തിനും എന്റെ നാടിനും" എന്നതായിരുന്നു വിഷയം.
ഹിരോഷിമ ദിനാചരണം
ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി ഉപന്യാസ മത്സരം നടത്തി വിഷയം- " ലോക സമാധാനത്തിൽ ഹിരോഷിമ ദിനത്തിന്റെ പ്രാധാന്യം ". കൂടാതെ ഈ വിഷയത്തെ ആസ്പദമാക്കിയുള്ള poster മത്സരവും നടത്തി
ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2020
എസ് . പി. സി കേഡറ്റ്സിന്റെ നേതൃത്വത്തിൽ പതാകയുയർത്തി, പോലീസി ഓഫീസർ സന്ദേശം നൽകി. അദ്ധ്യപകർ, പി ടി എ അംഗങ്ങൾ സന്നിഹിതരായിരുന്നു. ക്ലാസ് ഗ്രൂപ്പുകളിൽ ഈ വീഡഡിയോ പ്രദർശിപ്പിച്ചു.
വായനാദിനം: ജൂൺ 17
വായനാ വാരാഘോഷത്തിന്റെ ഉദ്ഘാടനം മുൻ പി ടി എ പ്രസിഡന്റ് ശ്രീ ദിലീപ് കുമാർ നിർവ്വഹിച്ചു. കൂടാതെ സ്കൂൾ ലൈബ്രറിയിലേയ്ക്ക് 100 പുസ്തകങ്ങൾ സംഭാവന ചെയ്തു വായനയുടെ പ്രസക്തിയെ കുറിച്ച് റവ. സബി മാത്യു പ്രസംഗിച്ചു.ലോക്കൽ മാനേജർ റവ.വർക്കി തോമസ് പി ടി എ പ്രസിഡൻറ് ശ്രീ രവീന്ദ്രകുമാർ എന്നിവർ ആശംസകൾ നേർന്നു. വായനാ വാരാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു
ലഹരിവിരുദ്ധദിനം
ജൂൺ 26 ലഹരിവിരുദ്ധദിനമായി ആഘോഷിച്ചു ലഹരി വിരുദ്ധപ്രതിജ്ഞ എടുത്തു
ബുക്കാനൻ ഓണാഘോഷം
അത്തപ്പൂക്കള മത്സരം, മലയാളി മങ്ക, മാവേലി മത്സരങ്ങൾ നടത്തി. കുട്ടികൾ വീടുകളിൽ പൂക്കളമിട്ട് ഫോട്ടോ അയച്ചുതന്നു.
വയലാർ ദിനാചരണം
സർഗസംഗീതം എന്ന പേരിൽ വയലാർ ദിനാചരണം നടത്തി. കുട്ടികൾക്കും മാതാപിതാക്കൾക്കും പ്രത്യേക മത്സരങ്ങൾ സംഘടിപ്പപിച്ചു. ഇത് എല്ലാവർക്കും മാനസികോല്ലാസത്തിനു കാരണമായി.
പരിസ്ഥിതി ക്ലബ്
വന്യ ജീവി വാരാഘോഷം നടത്തി
വയോജന ദിനാചരണം
വയോജന ദിനാചരണം ഏഴാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തി
കേരളപിറവി
കേരളപിറവി എട്ടാം ക്ലാസിൻ്റെ നേതൃത്വത്തിൽ നടത്തി
ശിശുദിനാഘോഷം
ശിശുദിനാഘോഷം അഞ്ചാം ക്ലാസിൻ്റെ നേതൃത്വത്തിൽ ' സോഷ്യൽ സയൻസ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം നടത്തി
നല്ലപാഠം
കോവിഡ് മൂലം അടച്ചുപൂട്ടലിലായിരുന്നു കുറെക്കാലമെങ്കിലും കഴിഞ്ഞ ഒരു വർഷക്കാലം നല്ലപാഠം യൂണിറ്റിന് നന്നായി പ്രവർത്തിക്കാൻ സാധിച്ചു . കൊറോണ മൂലം കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചില്ല എങ്കിലും കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ചില പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ സാധിച്ചു എന്നത് അഭിമാനകരമായി തോന്നി. കുട്ടികൾക്ക് കൃഷിയെ കുറിച്ച് അവബോധം ഉണ്ടാക്കുവാൻ പച്ചക്കറി വിത്തുകളും വൃക്ഷത്തൈകളും വിതരണം ചെയ്യുകയും അവ നട്ടുവളർത്തുന്ന അതിൻ്റെ ദൃശ്യങ്ങൾ പകർത്തി നൽകുവാനും ആവശ്യപ്പെട്ടിരുന്നു . കുട്ടികളുടെ ഈ പ്രവർത്തനങ്ങളെ അധ്യാപകർ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തു . അതുപോലെതന്നെ കോവിഡ് രോഗത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി നല്ല പാഠം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കോവിഡ് കാല സുരക്ഷയെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകി അവ പ്രയോഗത്തിൽ വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തിരുന്നു . സ്കൂളിൽ എത്തിച്ചേരുവാൻ സാധിക്കാതിരുന്ന അവസരങ്ങളിൽ നല്ല പാഠത്തിൻ്റെ പ്രവർത്തനങ്ങൾ ഓൺലൈൻ ആയിട്ടാണ് നടത്തിയിരുന്നത് . കുട്ടികളുമൊത്ത് വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട സംവാദങ്ങളിൽ ഏർപ്പെടാനും ഓൺലൈനിലൂടെ ക്രമീകരണം ചെയ്തിരുന്നു . കോവിഡിനൊപ്പവും അതിനു ശേഷവും നമ്മുടെ ജീവിതം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് എന്ന ബോധ്യം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു .
-
കൊറോണയുമായി ബന്ധപ്പെട്ട് സ്ക്കൂളിൽ നടത്തിയ മത്സരത്തിൽ നിന്നും മീനാക്ഷി എസ്
-
ആന്റി ഹ്യൂമൻ ട്രാഫികിംഗ് ഡേ ചിത്രരചനാ മത്സരത്തിൽനിന്നും
--- == -