ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച് സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾ സൗകര്യങ്ങൾപ്രി പ്രൈമറി പ്രി പ്രൈമറിഎൽ പി എൽ പിപ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾക്ലബ്ബുകൾ ക്ലബ്ബുകൾചരിത്രം ചരിത്രംഅംഗീകാരങ്ങൾ അംഗീകാരങ്ങൾ


പ്രവർത്തനങ്ങൾ
  • 48544 Mayilpeeli
    48544 Calander
    കുട്ടികളുടെ നിർമ്മാണ പ്രവർത്തനങ്ങളും സർഗസൃഷ്ടികളും പ്രദർശിപ്പിച്ചു കൊണ്ട് 1998ൽ കൗതുകം പ്രദർശനം സംഘടിപ്പിച്ചു. 2009, 2018 എന്നീ വർഷങ്ങളിൽ വീണ്ടും ഓരോ മെഗാകൗതുകം നടന്നു.
  • 48544 Pamparam
    2000-ൽ റംസാൻ അവധി കാലപ്രവർത്തനങ്ങൾ പമ്പരം എന്ന പേരിൽ കുട്ടികൾക്ക് നൽകി.
  • 2001 മുതൽ 14.12.2001 വരെ യുള്ള കാലയളവിൽ റംസാൻ അവധി കാലപ്രവർത്തനങ്ങൾ കളിമുറ്റം എന്നപേരിൽ 6 തവണ യായി മാതൃഭൂമി പത്രത്തിൽ വർണ്ണാഭമായി പ്രസിദ്ധീകരിച്ചു. കേരളത്തിലെ മറ്റൊരു വിദ്യാലയ ത്തിനും ഇത്തരത്തിൽ ഒന്ന് അവകാശപ്പെടാൻ ഉണ്ടാവില്ല
  • മാർച്ച് 2001-ൽ സ്കൂളിൻറെ വാർ ഷികാഘോഷം മാമാങ്കം എന്ന പേരിൽ സ്കൂളിന് പുറത്ത് അമ്പലപ്പടി കോളനിയിൽ ആഘോ ഷിച്ചു. ഇന്നും മുടക്കമില്ലാതെ തുടരുന്നു.
  • 2002-ൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു. ഇതേ വർഷത്തിൽ തന്നെ കലണ്ടർ പ്രിന്റ് ചെയ്ത പുറത്തിറക്കി. 2003-ൽ കുട്ടികളുടെ സർഗസൃഷ്ടികൾ അച്ചടിക്കുന്നതിന് വേണ്ടി മയിൽപ്പീലി എന്ന ബുക്ക് ലറ്റ് വിവിധ ലക്കങ്ങളിലായി പ്രസ്സിദ്ധീകരിച്ചു.
  • 2006 മുതൽ പ്രീ പ്രൈമറി ആരംഭിച്ചു.
  • 2014-ൽ സ്കൂളിലെ അധ്യാപകൻ മുഹമ്മദ്‌ ഷഫീക്ക് രചന നിർവഹിച്ചു വണ്ടൂർ ജലീൽ പാടിയ നാടിൻറെ പാട്ടുകൾ ഓഡിയോ ആൽബം പുറത്തിറക്കി. കൃഷി സംരക്ഷണത്തിനും പകർച്ചവ്യാധികൾക്കെതിരെയു മുള്ള പാട്ടുകൾ SCERT യുടെ ശ്രദ്ധ പിടിച്ചു പറ്റി. പാട്ടുകൾ വീഡിയോയാക്കി മാറ്റുകയാണെങ്കിൽ മറ്റു വിദ്യാലയങ്ങളിൽ പ്രദർശിപ്പിന്നതിനുള്ള അനുമതി തരാം എന്ന് പറഞ്ഞു.

മാമാങ്കം

2001 മുതൽ എല്ലാ വർഷവും തുടർച്ചയായി നടന്നുവരുന്ന വാർഷിക ആഘോഷം ആണ് മാമാങ്കം. ഒരു സ്കൂളിന്റെ ആനിവേഴ്സറി എന്നതിനപ്പുറം വണ്ടൂരിലെ പ്രാദേശിക ഉത്സവമായി ആണ് മാമാങ്കം ഇന്ന് പൊതുജനങ്ങൾ സ്വീകരിച്ചിരിക്കുന്നത്. 2001ലെ മധ്യവേനലവധി യോടനുബന്ധിച്ച് അമ്പലപ്പടി കോളനി കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തികൾ നടത്തിയും മരങ്ങൾ വച്ചു പിടിപ്പിച്ചും ഒരു പകൽ മുഴുവൻ ചെലവഴിച്ച അമ്പലപ്പടി യിലെ ഹോസ്റ്റലിൽ ഭക്ഷണം വെച്ചുവിളമ്പി കലാപരിപാടികളും നടത്തിയാണ് മാമാങ്കം സമാരംഭിച്ചത്.. കൂടുതൽ അറിയാൻ...

കൗതുകം

DPEP നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ തുടക്കംകുറിച്ച മാറ്റങ്ങൾ കണക്കില്ല എന്ന് വേണം പറയാൻ. കൗതുകപൂർവ്വം നാം നടത്താറുള്ള കൗതുകം വിജ്ഞാന വിനോദ പ്രദർശനവും ഇതിന്റെ സൃഷ്ടിയാണെന്ന് വേണം പറയാൻ. 1997ലാണ് ആദ്യ കൗതുകം നമ്മുടെ സ്കൂളിൽ നടക്കുന്നത്. ഡിപിഇപി പ്രവർത്തനങ്ങളോട് അനുബന്ധിച്ച് ക്ലാസ് മുറികളിൽ രൂപപ്പെട്ട ഉൽപ്പന്നങ്ങൾ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും പ്രദർശനത്തിനു വെച്ച് എളിയ ഒരു തുടക്കം. പത്തിരിയാൽ സ്വദേശിയായ പരേതനായ ഇ വി കൃഷ്ണപിള്ള സാറിനു ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാൽ പരിപാടിക്ക് പങ്കെടുക്കാനായില്ല കൂടുതൽ അറിയാൻ...

അവാർഡ് നൽകുന്ന വിദ്യാലയം

വിദ്യാലയങ്ങൾക്ക് അവാർഡ് ലഭിക്കുന്ന വാർത്തകൾ പുതുമയുള്ളതല്ല. എന്നാൽ വിദ്യാലയം അവാർഡ് ഏർപ്പെടുത്തുകയും കൃത്യമായ മാനദണ്ഡങ്ങൾ അനുസരിച്ച് അതിന് യോഗ്യതയുള്ളവരെ തെരഞ്ഞെടുത്ത് അവാർഡ് നൽകുകയും ചെയ്യുക എന്ന അപൂർവ്വത നമുക്ക് സ്വന്തമാണ്. ഏറ്റവും നല്ല വീട് കണ്ടെത്തി അവാർഡ് കൊടുക്കുന്നതാണ് നമ്മുടെ രീതി, കൂടുതൽ അറിയാൻ...

നാടിന്റെ പാട്ടുകൾ

നാടിന് പാട്ടുകൾ ഉണ്ടോ? നാടൻ പാട്ടുകളെ കുറിച്ച് കേട്ടിട്ടുണ്ട്. നാട്ടു പാട്ടുകളുടെ സാധ്യതയും തള്ളിക്കളയുന്നില്ല. പക്ഷേ നാടിന്റെ പാട്ടുകൾ..... അങ്ങനെ ഒരു ആൽബം തന്നെ നമുക്ക് തയ്യാറാക്കാൻ സാധിച്ചിട്ടുണ്ട്. അന്നത്തെ സാഹചര്യത്തിൽ ഒരു ഓഡിയോ ആൽബം ആയിരുന്നു അതെങ്കിലും അവ നൽകുന്ന സന്ദേശങ്ങൾ അത്രയേറെ മഹത്തരമാണ്. സ്കൂളിലെ അധ്യാപകൻ മുഹമ്മദ്‌ ഷഫീക്ക് രചന നിർവഹിച്ചു വണ്ടൂർ ജലീൽ പാടിയ നാടിൻറെ പാട്ടുകൾ ഓഡിയോ ആൽബം പുറത്തിറക്കി. ഓരോ പാട്ടും  കേട്ടുനോക്കൂ. സംസം കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തന്നെ ഈ പാട്ടുകൾ നമ്മുടെ കുട്ടികൾക്കിടയിൽ പ്രചരിപ്പിക്കാൻ ഒരു സർട്ടിഫിക്കറ്റ് തന്നെ തന്നിട്ടുണ്ട്, നോക്കൂ... ഏതൊക്കെയാണ് ആ പാട്ടുകൾ എന്നല്ലേ..... 1. വിത്തും വിളയും നന്നായാൽ...... 2. മരം നന്നായ് വളർത്തേണേ..... 3. മാലിന്യകൂമ്പാരം നമ്മുടെ നാടിന്റെ മനസ്സും ശരീരവും നാശമാക്കി..... 4. മാമലനാട്ടിലെ മലരുകളേ........ തീർന്നില്ല. ഇനിയുമുണ്ട് പാട്ടുകൾ കേട്ടു നോക്കൂ. കേൾക്കാനായി ഇവിടെ പോവുക...


മാതൃഭൂമി ദിനപത്രത്തിലെ കുട്ടി. കോം. നൊപ്പം അവധിക്കാല പ്രവർത്തനങ്ങൾ

പ്രസിദ്ധീകരിച്ച കളിമുറ്റം
അവധിക്കാലം ആഘോഷിക്കാൻ മാത്രമുള്ളതാണോ? ആഘോഷത്തിമർപ്പിൽ കൾക്കിടയിൽ ഉം ആഹ്ലാദാരവങ്ങൾ ക്കിടയിലും അൽപസമയം പഠനത്തിനും നീക്കിവെക്കണം കുട്ടികൾ. പ്രത്യേകിച്ചും താഴ്ന്ന ക്ലാസുകളിൽ.

അതവരെ പഠിച്ചതൊക്കെ ഓർമ്മപ്പെടുത്താനും ഉറപ്പിക്കാനും അവസരമൊരുക്കും. അങ്ങനെ ഒരു പ്രവർത്തനം നമ്മുടെ സ്കൂൾ കുറേ വർഷങ്ങളായി ചെയ്തു പോരാറുണ്ട്. കൈ പുസ്തകങ്ങൾ തയ്യാറാക്കി കുട്ടികൾക്ക് പരിശീലനം നൽകി രക്ഷിതാക്കളുടെ സഹായത്തോടെ വീട്ടിൽനിന്നും പൂർത്തീകരിച്ച് അധ്യാപകർക്ക് സമർപ്പിച്ച സമ്മാനങ്ങൾ വരെ നൽകി അവസാനിപ്പിക്കുന്ന ഒരു പഠന രീതി തന്നെയാണത്.

അഭിമാനത്തോടെ പറയാനുള്ള ഒരു കാര്യം ഇതാണ്. ഈ പ്രവർത്തനങ്ങൾ  മാതൃഭൂമി ദിനപത്രം മലയാളം പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഉപകാരപ്പെടുന്ന തരത്തിൽ അവരുടെ എല്ലാ എഡിഷനുകളിലും കളിമുറ്റം എന്ന പേരിൽ മാതൃഭൂമിയുടെയും വണ്ടൂർ യത്തീംഖാന സ്കൂളിന്റെ യും സംയുക്ത വിദ്യാഭ്യാസ പരിപാടിയായി അവതരിപ്പിച്ചു.