നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
00:31, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ) (''''<u><big>പരിസ്ഥിതി ക്ലബ്</big></u>''' <big>പരിസ്ഥിതി സംരക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികളാണ് നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ 'പരിസ്ഥിതി ക്ലബ് 'നടപ്പിലാക്കി വരുന്നത്.

  • ജൂൺ 5 പരിസ്ഥിതി ദിനത്തിൽ, വിദ്യാലയ പരിസരങ്ങളിലും മറ്റു വെളിമ്പ്രദേശങ്ങളിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും അവ സംരക്ഷിക്കുകയും ചെയ്യുന്നു.
  • 'വീട്ടുമുറ്റത്തൊരു തണൽ' പദ്ധതിയിലുൾപ്പെടുത്തി, ഫലവൃക്ഷ തൈകൾ (നമ്മുടെ പരിസ്ഥിതിക്കിണങ്ങുന്ന പ്ലാവ് മാവ് തുടങ്ങിയ ഫലവൃക്ഷങ്ങൾ) നട്ടുപിടിപ്പിക്കുന്നു.
  • സ്മൃതിവനം പദ്ധതിയിലുൾപ്പെടുത്തി പരമ്പരാഗത വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നു.
  • വയനാട് ചുരം സംരക്ഷണ സമിതിയുടെയും, വനം വകുപ്പിന്റെയും കീഴിൽ നടക്കുന്ന 'മഴ നടത്തം' പരിപാടിയിൽ എല്ലാ വർഷവും വിദ്യാർഥികളെ പങ്കെടുപ്പിക്കാറുണ്ട്. ഇത് വിദ്യാർത്ഥികളിൽ, പരിസ്ഥിതി ബോധം വളർത്തുന്നതിനും പരിസ്ഥിതിയെ തൊട്ടറിയുന്നതിനും സഹായകമാകുന്നു.