ചൂരവിള യു പി എസ് ചിങ്ങോലി/നാടോടി വിജ്ഞാനകോശം
നാടോടി വിജ്ഞാനകോശം
സ്കൂളും അതിന്റെ സമീപ പ്രദേശങ്ങളിലെ . പ്രാദേശികമായ അറിവുകൾ കോർത്തിണക്കി തയ്യാറാക്കിയ നാടോടി വിജ്ഞാനകോശം
പ്രാദേശിക ഉത്സവമായ കോലം തുള്ളൽ
ക്ഷേത്രങ്ങളിലും വീടുകളിലും നടത്താറുള്ള അനുഷ്ഠാനകലാരൂപമാണ് കോലംതുള്ളൽ . ഭഗവതി പ്രീതിക്കും, പ്രേതബാധ അകറ്റുവാനുമാണ് കോലം നടത്തിവരുന്നത്. ദാരുകാസുരനെ വധിച്ചിട്ടും കാളിയുടെ ദേഷ്യം അടങ്ങിയില്ല. അപ്പോൾ പരമശിവൻ അനുയായികളായ ഭൂതങ്ങളെ വിട്ട് പല കോലങ്ങളും കെട്ടിയാടിച്ചു അതു കണ്ട് കാളിയുടെ കോപം അടങ്ങി. ഇതാണ് ഐതീഹ്യം.