ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:49, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33070 (സംവാദം | സംഭാവനകൾ) (→‎പ്രാദേശിക ചരിത്ര രചനാ മത്സര)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ് റിപ്പോർട്ട്

2021 22 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിവിധ ദിനാചരണ പ്രവർത്തനങ്ങളാൽ പ്രവർത്തന സജ്ജമായിരുന്നു.

ഹിരോഷിമദിനം

ഓഗസ്റ്റ് 6 ഹിരോഷിമ ദിനാചരണത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ഓൺലൈൻ ആയിട്ടാണ് പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്. സമാധാന ഗാനാലാപനം,സന്ദേശങ്ങൾ, സഡാക്കോ കഥാവതരണം, യുദ്ധവിരുദ്ധ ഗാനങ്ങൾ എന്നിവ അവതരിപ്പിക്കപ്പെട്ടു. ആഗസ്റ്റ് 15 ന് 75 സ്വാതന്ത്ര്യദിനം ചിങ്ങവനം സി.ഐ പതാക ഉയർത്തി വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു.

പ്രാദേശിക ചരിത്ര രചനാ മത്സരം

സ്വാതന്ത്ര്യത്തിന് അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ എച്ച് എസ് വിഭാഗം കാതറിൻ ബിയും (9) യു.പി വിഭാഗം അഭിരാമിയും (7) പങ്കെടുത്തു. ഈസ്റ്റ് സബ്ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ഇരുവരും കരസ്ഥമാക്കുകയും ചെയ്തു.

ഗാന്ധിജയന്തി

ഗാന്ധിജയന്തിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഓൺലൈൻ അസംബ്ലി നടത്തപ്പെട്ടു. മനുഷ്യാവകാശദിനം, ഭരണഘടനാ ദിനം എന്നിവ ആചരിച്ചു. ആസാദ് കാ അമൃത് മഹോത്സന്റെ ഭാഗമായി Unsung lenoer of freedom struggle or My vision for India in 2047 എന്നീ വിഷയങ്ങളിൽ 75 കുട്ടികൾ പോസ്റ്റ് കാർഡിൽ പ്രധാനമന്ത്രിക്ക് കത്തുകളയച്ചു.

സ്വദേശി മെഗാ ക്വിസ് മത്സരം

സ്വദേശി മെഗാ ക്വിസ് മത്സരത്തിൽ ഈസ്റ്റ് സബ്ജില്ല ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം കാതറിൻ ബിയും , യുപി വിഭാഗം ഒന്നാം സ്ഥാനം തീർത്ഥ ശ്രീജിത്തും കരസ്ഥമാക്കി. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ഉപന്യാസരചനാ മത്സരം, ഓൺലൈൻ ക്വിസ്, പോസ്റ്റർ നിർമ്മാണം, രചനാമത്സരം, മുദ്രാവാക്യം നിർമ്മാണം എന്നിവ നടത്തപ്പെട്ടു. മിനു ലിസ ജോസഫ് കൺവീനറായും സൂസൻ രാജു ജോയിന്റ് കൺവീനറയും പ്രവർത്തിക്കുന്നു.

വീഡിയോ ഗാലറി

റിപബ്ലിക് ദിനം 2022ശിശുദിനം 2021ഗാന്ധിജയന്തി 2021ഹിരോഷിമദിനം 2021