ജി യു പി എസ് കണ്ണമംഗലം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

കായംകുളം എം എൽ .എ യു . പ്രതിഭയുടെ മണ്ഡല ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ചെട്ടികുളങ്ങര, പനച്ചമൂട് കണ്ണമംഗലം ജി യു.പി സ്ക്കൂളിൽ നിർമ്മിച്ച പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി സുധാകര കുറുപ്പിന്റെ അധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ കായംകുളം നിയോജക മണ്ഡലം എം.എൽ എ ശ്രീമതി യു . പ്രതിഭ നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിരാ ദാസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ലളിതാ ശശിധരൻ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ആതിര, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.എസ് ശ്രീജിത്ത്, വാർഡ് മെമ്പർ ശ്രീ.ബി. ശ്രീകുമാർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി എ.ബീന, മാവേലിക്കര എ.ഇ.ഒ ശ്രീ. ജയിംസ് പോൾ, പി.ടി.എ പ്രസിഡന്റ് ശ്രീ. സുരേഷ്കുമാർ. വി എന്നിവർ ആശംസാ പ്രസംഗം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് കെ. സുഗണ സ്വാഗതവും ശ്രീമതി ജെസ്സി അലക്സാണ്ടർ നന്ദിയും രേഖപ്പെടുത്തി.

കെട്ടിടം നിർമ്മിച്ച കോൺട്രാക്ടർ ശ്രീ.ഷാനവാസിനെ ചടങ്ങിൽ എം എൽ എ  ആദരിച്ചു

കണ്ണമംഗലം സ്കൂളിന് അഭിമാന നിമിഷം

2020-21 അധ്യയനവർഷത്തെ LSS പരീക്ഷയിൽ നാല് കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി.ഹൃദ്യ എസ് , അദിതി ശങ്കർ, ശ്രീദേവ് ശ്രീകുമാർ , അശ്വതി എസ് എന്നിവരാണ് സ്കോളർഷിപ്പിന് അർഹത നേടിയത്. സ്കൂൾ അസംബ്ലിയിൽ ബഹു.ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ കുട്ടികളെ അനുമോദിച്ചു