എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/കൂടുതൽ ഇവിടെ വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
23:16, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25071 (സംവാദം | സംഭാവനകൾ) (→‎സംസ്കൃതോത്സവം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സംസ്കൃത സമാജത്തിന്റെ ആഭിമുഖ്യത്തിൽ കലാ പ്രവർത്തനങ്ങളും പഠന യാത്രകളും സംസ്കൃത പണ്ഡിതന്മാരെ ആദരിക്കലും ശാസ്ത്രങ്ങളുടെ സെമിനാറുകളും നടത്തിവരുന്നു. ഇന്നും ആ പ്രയാണം തുടരുന്നു.

.

.

സത്യ സംവേദഹ

സംസ്‌കൃതസമാജം പുറത്തിറങ്ങിയ മാസിക സത്യ സംവേദഹ.

ദൈവദശകം

വായനാ ദിനം

2021 -22 അധ്യയന വർഷത്തിൽ സംസ്കൃത സമാജത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19ന് വായനാ ദിനത്തിൽ വായനാമത്സരം നടത്തി.

ജൂൺ 21 യോഗ ദിനത്തിൽ യോഗയെ കുറിച്ച് ഒരു അവബോധം ഉണ്ടാക്കി. കുട്ടികൾ യോഗ ചെയ്യുന്ന വീഡിയോകൾ അയച്ചുതന്നു.

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണവും ചിത്രരചനയും സംഘടിപ്പിച്ചു.

.

.

.

.

ഗുരുപൂർണിമ ദിനാചരണം

ജൂലൈ 23 ഗുരുപൂർണിമ ദിനാചരണം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ശ്രീ ചാത്തൻ മാസ്റ്റർ സ്മാരക ഗവൺമെന്റ് വിദ്യാലയത്തിലെ സംസ്കൃത അധ്യാപകനായ ശ്രീ കിരൺകുമാർ വ്യാസനെ കുറിച്ചും ഗുരുപൂർണ്ണിമ ദിനത്തിൽ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി.

ഗുരുവന്ദനം

ഗുരുവന്ദനം

ആഷാഡ മാസത്തിലെ വെളുത്ത വാവ് / പൗർണമി ദിനമാണ് ഗുരുപൂർണ്ണിമ ദിനമായി ആചരിക്കുന്നത്. ഇത് വേദവ്യാസന്റെ ജന്മദിനമാണ്. ഭാരത സംസ്കാരത്തിന്റെ ആധാരശിലകളായ വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും സ്മൃതികളും ഗുരുസങ്കല്പത്തിന്റെ മഹത്വത്തെ വാഴ്ത്തുന്നു. ഈ ഗുരു സങ്കല്പത്തിനു മുന്നിൽ ശിരസ്സ് നമിക്കുന്ന ദിനമാണ് ഗുരുപൂർണിമ. അന്ധകാരത്തിൽ പെട്ട സത്യവും മിഥ്യയും തിരിച്ചറിയാതെ പോകുന്നവർക്ക് നേർവഴി കാണിച്ചു കൊടുക്കുന്ന യാളാണ് ഭാരതത്തിലെ ഗുരു സങ്കല്പം. മനുഷ്യനെ യഥാർത്ഥ ജ്ഞാനം പ്രധാനം ചെയ്തു അവനെ ജീവിതത്തിൽ മുന്നോട്ടു പോകാൻ വഴി കാണിക്കുന്നവനാണ് ഗുരു. ഗുരുപൂർണ്ണിമ ദിനത്തിൽ ഗുരുശ്രേഷ്ഠന്മാരായ  അറുമുഖൻ മാസ്റ്റർ, ഉദയഭാനു മാസ്റ്റർ,ഷീല ടീച്ചർ എന്നിവരെ ആദരിക്കുന്നു.

സംസ്കൃത ദിനാചരണം

ആഗസ്റ്റ് 22 സംസ്കൃത ദിനാചരണത്തിന്റെ ഭാഗമായി ഗാനാലാപനം, പ്രസംഗം,പദ്യംചൊല്ലൽ എന്നീ മത്സരങ്ങൾ നടത്തി. അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് മങ്കട ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനും ടെസ്റ്റ് ബുക്ക് കമ്മിറ്റി അംഗവുമായ ശ്രീ രമേശൻ നമ്പീശൻ മുഖ്യപ്രഭാഷണം നടത്തി.

.

.

.

.

.

.

.

മോട്ടിവേഷൻ ക്ലാസ്

സംസ്കൃത സമാജ ത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കു വേണ്ടി നടത്തിയ മോട്ടിവേഷൻ ക്ലാസ്.

കോവിഡ മഹാമാരി കാലത്ത് വിദ്യാർഥികളും അതുപോലെതന്നെ  മാതാപിതാക്കളും ഒട്ടനവധി മാനസികസമ്മർദം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇത്തരം അവസ്ഥകൾ തിരിച്ചറിഞ്ഞതിന്റെ വെളിച്ചത്തിൽ കേരളത്തിലെ പ്രമുഖ സൈക്കോളജിസ്റ്റുകളുടെ കൂട്ടായ്മയായ സെൽഫ് ഇംപ്രൂവ്മെന്റ് ഹബിന്റെ യും എസ് എൻ വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത സമാജ ത്തിന്റെ യും സംയുക്താഭിമുഖ്യത്തിൽ Stress Free Kids In De- Stressed Families എന്ന വിഷയത്തിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും ആയി വെബിനാർ നടത്തി. സ്കൂൾ മാനേജർ ശ്രീ ഹരി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ സി കെ ബിജു സ്വാഗതം പറഞ്ഞു. വ്യത്യസ്ത സൈക്കോളജി വിഷയങ്ങളിൽ മെഡിക്കൽ ശാസ്ത്രജ്ഞനും കാലിഫോർണിയ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോഫിനോഷ് ജി തങ്കം, വിദ്യാഭ്യാസ ഗവേഷകനും എഴുത്തുകാരനുമായ ഫാദർ വിൻസെന്റ് പെരേപ്പാടൻ,പ്രശസ്ത ട്രെയിനർ ശ്രീ നസ്റുൽ ഇസ്ലാം, വിദ്യാർത്ഥികളുടെ കൗൺസിലിംഗിൽ വിദഗ്ധനായ ശ്രീ തമീമുൽ അൻസാരി എന്നിവർ ക്ലാസുകൾ എടുത്തു.

.

.

സംസ്കൃതോത്സവം

കോവിഡ് മഹാമാരി കാലത്ത് സ്കൂളിൽ വരുവാനോ പുറത്തിറങ്ങുവാനോ സാധിക്കാത്ത സാഹചര്യത്തിൽ കുട്ടികളുടെ സർഗ്ഗാത്മകത വളർത്തുവാനും പാഠ്യേതര പ്രവർത്തനങ്ങളിലെ ശേഷി വർദ്ധിപ്പിക്കുവാനുമായി ഓൺലൈൻ സംസ്കൃതോത്സവം സംഘടിപ്പിച്ചു.

പഠന കേളി

പഠന പ്രവർത്തനത്തിന്റെ ഭാഗമായി വിശ്വസംസ്കൃത പ്രതിഷ്ഠാനവും എസ്എൻ വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത സമാജത്തിന്റെ യും സംയുക്താഭിമുഖ്യത്തിൽ പഠന കേളി സംഘടിപ്പിച്ചു. യുപി  ഹൈസ്കൂൾ വിഭാഗങ്ങളിൽ  നിന്നായി നൂറിലധികം കുട്ടികൾ പങ്കെടുത്തു. കളികളിലൂടെ പഠനം കൂടുതൽ ആസ്വാദ്യവും രസകരവു മാക്കുവാനും കുട്ടികൾക്ക് പഠന കേളി കൊണ്ട് സാധിച്ചു.

.

.

.

.

.

യോഗാഭ്യാസം

യോഗ ദിനത്തോടനുബന്ധിച്ച് കുട്ടികൾ നടത്തിയ യോഗാഭ്യാസം

.

.

.

.

പഠന പ്രവർത്തനം

എട്ടാം ക്ലാസ്സിലെ 'വിഭാതം 'എന്ന പാഠവുമായി ബന്ധപ്പെട്ട് അസ്‌ന ഫാത്തിമ വരച്ച ചിത്രം.

.

.

.

.

.

പഠനയാത്ര

പാഠഭാഗങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനോ പ്രകൃതി പ്രതിഭാസങ്ങളുടെ നിരീക്ഷണത്തിനോ  വിദ്യാർത്ഥികൾ നടത്തുന്ന യാത്രകളാണ് പഠനയാത്രകൾ. സംസ്കൃത സമാജത്തിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും കാലടി അദ്വൈതാശ്രമം, ഇരിങ്ങോൾ കാവ്,ഭൂതത്താൻകെട്ട് എന്നിവിടങ്ങൾ സന്ദർശിച്ചു