സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരികെ സ്കൂളിലേക്ക് - പ്രവേശനോത്സവ റിപ്പോർട്ട്
കൊവിഡ് മഹാമാരി മൂലം ഒന്നരവർഷമായി അടഞ്ഞു കിടന്നിരുന്ന നമ്മുടെ വിദ്യാലയങ്ങൾ നവംബർ ഒന്ന്, കേരളപ്പിറവി നാളിൽതന്നെ തുറന്നു പ്രവർത്തനം ആരംഭിച്ചു. ഒക്ടോബർ രണ്ടിന് തുടങ്ങിയ 'കളിമുറ്റം ഒരുക്കാം' പരിപാടിയുടെ ഭാഗമായി സ്കൂളും പരിസരവും ശുചിയാക്കിയിരുന്നു. രണ്ട് ബാച്ചുകളായി തിരിച്ചാണ് കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിച്ചത്.
അളഗപ്പനഗർ പഞ്ചായത്ത്തല പ്രവേശനോത്സവം വെണ്ടോർ സ്കൂളിൽവെച്ചാണ് നടന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംഘടിപ്പിച്ച പരിപാടിയിൽ ടീച്ചർ ഇൻ ചാർജ്ജ് ശ്രീമതി വിജി ജോർജ്ജ് സ്വാഗതം ആശംസിച്ചു.
മക്കൾക്കൊപ്പം
![](/images/thumb/5/55/22276_Makkolkkoppam_2.jpg/252px-22276_Makkolkkoppam_2.jpg)
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏകദേശം ഒന്നര വർഷക്കാലമായി പഠനം ഓൺലൈനാക്കിയിട്ട്. കളിചിരികളില്ലാതെ കൂട്ടുക്കാരേയും അധ്യാപകരെയും കാണാതെ, കളിസ്ഥലങ്ങളിലെത്താതെ നമ്മുടെ കുട്ടികൾ വീടുകളിൽതന്നെ തളയ്ക്കപ്പെട്ടിരിക്കുകയാണ്. വീട് വിദ്യാലയമായിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ മാതാപിതാക്കൾ അധ്യാപകരായും സുഹൃത്തുക്കളായും മാറണം. ഈ സാഹചര്യത്തിലാണ് നമ്മുടെ കുട്ടികൾക്ക് കരുതലും സ്നേഹവും ഉറപ്പാക്കുന്നതിനും പഠനപിന്തുണ നൽകുന്നതിനും രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനായി ശാസ്ത്ര-സാഹിത്യ പരിക്ഷത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ മക്കൾക്കൊപ്പം പരിപാടി സ്കൂളുകളിൽ നടപ്പാക്കുന്നത്.
മക്കൾക്കൊപ്പം പരിപാടിയുടെ സ്കൂൾതല സംഘാടക സമിതി 11.08.2021ന് 12 മണിക്ക് ഗൂഗിൾ മീറ്റിലൂടെ യോഗം ചേർന്നു. സ്കൂൾ മാനേജർ ഫാ. ജോസ് തെക്കേകരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടീച്ചർ ഇൻ ചാർജ്ജ് വിജി ജോർജ്ജ് സ്വാഗതം ആശംസിച്ചു. ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത് വാർഡ് മെംബർ ശ്രീമതി ജോസി ജോണി ആയിരുന്നു. ഉപജില്ലാ റിസോഴ്സ് പേഴ്സൺ ശ്രീ. എസ്. ശിവദാസ് പദ്ധതി വിശദീകരണം നടത്തി. തുടർന്ന് അസി. മാനേജർ ലിപിൻ ചെമ്മണ്ണൂർ, എം.പി.ടി.എ. പ്രസിഡന്റ് ശ്രീമതി ദിവ്യ സുഭാഷ്, പി.ടി.എ. വൈസ് പ്രസിഡന്റ് ശ്ീ. പ്രിൻസ് മഞ്ഞളി, റിട്ട. ഹെഡ്മിസ്ട്രസ്സ് ആനി ടീച്ചർ, ബി.ആർ.സി. കോർഡിനേറ്റർ ഗ്രീഷ്മ ടീച്ചർ തുടങ്ങിയവർ ആശംകളർപ്പിച്ച് സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. ശശിപ്രകാശ് നന്ദി പറഞ്ഞു.
വായനാവസന്തം - റിപ്പോർട്ട്
കുട്ടികളെ വായനാലോകത്തിലേക്ക് എത്തിക്കാൻ ഉതകുന്ന ഒന്നാണ് വായനാവസന്തം. ഈ പരിപാടിയിലൂടെ കുട്ടികളുടെ ചിന്താശേഷിയും ഭാവനാശേഷിയും വർദ്ധിപ്പിക്കുവാൻ സാധിച്ചു. കഥകളിലൂടെയും പാട്ടുകളിലൂടെയും ഭാവനയുടെ ലോകത്തിലേക്ക് കുട്ടികളെ കൈപ്പിടിച്ചുയർത്താൻ വായനാവസന്തം പരിപാടി അതുല്ല്യമായ പങ്കാണ് വഹിച്ചത്. നവംബർ 17ന് വാർഡ് മെംബർ ജോസി ജോണിയുടെ അദ്ധ്യക്ഷതയിൽ വായനാവസന്തം പരിപാടി ഉദ്ഘാടനം ചെയ്തു.
അറിവിന്റേയും വായനയുടെയും അതിരുകളില്ലാത്ത ലോകത്തിലേക്ക് കുഞ്ഞുമക്കളെ നയിക്കാൻ സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിലുള്ള വായനാവസന്ത പരിപാടിയിലൂടെ സാധിച്ചു. ഇതിന്റെ ഭാഗമായി കുന്നിമണി, പൂന്തോണി, പവിഴമല്ലി, രസതുള്ളി, Tender Mangoes എന്നീ പുസ്തകങ്ങൾ വിതരണം ചെയ്തു.
![](/images/thumb/d/d0/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%B5%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82_22276.jpg/255px-%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%B5%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82_22276.jpg)
പരിസ്ഥിതി ദിനാചരണം
ജൂൺ 5 ലോക പരിസ്ഥിതി ദിനം. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ചാലേ മനുഷ്യന് ഈ ഭൂമിയിൽ നിലനിൽപ്പുള്ളൂ എന്ന് നമ്മെ ഓർമ്മിപ്പിക്കാൻ ാെരു ദിനം 'ആവാസവ്യവസ്ഥകളുടെ പുനഃസ്ഥാപനം' എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ സന്ദേശം. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥകളെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ നമുക്കും അണിചേരാം. പരിസ്ഥിതി ദിനാചരണം പി.ടി.എ. പ്രസിഡന്റ് ശ്രീ. ശശിപ്രകാശ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.
ആവാസവ്യവസ്ഥയെ കുറിച്ചും ജീവീയ-അജീവിയ ഘടകങ്ങൾ പരസ്പരം ആശ്രയിച്ചുനിലനിൽക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ടീച്ചർ ഇൻ ചാർജ്ജ് വിജി ടീച്ചർ വിദ്യാർത്ഥികളെ ബോധവാന്മാരാക്കി.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം, എന്റെ മരത്തെ പരിചയപ്പെടുത്തൽ, കഥാരചന, കവിതാരചന. കാർട്ടൂൺ, വൃക്ഷതൈ നടൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
വായനാദിനം
കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്രചാരകനായ ശ്രീ. പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ രണ്ടാഴ്ച കാലം സ്കൂളിൽ വായനാപക്ഷാചരണം സംഘടിപ്പിച്ചു. ഓൺലൈൺ പഠനത്തിന്റെ ഈ കാലഘട്ടത്തിൽ ഗൂഗിൾ മീറ്റിലൂടെയാണ് പരിപാടിയുടെ ഉദ്ഘാടന ചടങ്ങുകൾ നടത്തിയത്. പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാനുമായ ശ്രീ. ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം സരസമായ രീതിയിൽ കുട്ടികളെ ഉദ്ബോധിപ്പിച്ചു.
![](/images/thumb/6/61/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9A%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%82_22276.jpg/260px-%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9A%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%82_22276.jpg)
വായന നമ്മുടെ വ്യക്തിത്വ രൂപീകരണത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്നും വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കുന്നതിനെ കുറിച്ചും ീച്ചർ ഇൻ ചാർജ്ജ് വിജി ജോർജ്ജ് സംസാരിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ജോസ് തെക്കേക്കര, പി.ടി.എ. പ്രസിഡന്റ് ശ്രീ. ശശി പ്രകാശ് എന്നിവർ പ്രസംഗിച്ചു. വായനാപക്ഷാചരണത്തോടനുബന്ധിച്ച് പ്രശ്നോത്തരി, പോസ്റ്റർ നിർ്മ്മാണം, പുസ്തകപരിചയം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ബഷീർ ദിനാചരണം
വിഖ്യാത സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണക്കുമുന്നിൽ പ്രണാമമർപ്പിച്ചുകൊണ്ട് ഓൺലൈൻ കലോത്സവം സംഘടിപ്പിച്ചു. പ്രച്ഛന്നവേഷം, ബഷീർ ക്വിസ്സ്, പ്രസംഗമത്സരം, ഏകാഭിനയം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.
ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രശ്നോത്തരി സംഘടിപ്പിക്കുകയും റോക്കറ്റിന്റെ മാതൃകകൾ നിർമ്മിക്കുകയും ചെയ്തു. കുട്ടികളുടെ കലാസൃഷ്ടികൾ ഉൾപ്പെടുത്തിയ മാഗസിൻ പ്രകാശനം ചെയ്തു. എൽ.പി., യു.പി തലത്തിൽ പ്രസംഗവും, പ്രച്ഛന്നവേഷ മത്സരവും നടത്തി.
ഹിരോഷിമ-നാഗസാക്കി ദിനാചരണം
![](/images/thumb/2/24/22276-pothuvidyabhyasa_yanjam.jpj.jpg/259px-22276-pothuvidyabhyasa_yanjam.jpj.jpg)
ഓരോ യുദ്ധവും മാനവകുലത്തിന് വരുത്തുന്ന കെടുതികളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനുവേണ്ടി പോസ്റ്റർ നിർമ്മാണം, സുഡാക്കോ കൊക്കുനിർ്മ്മാണം എന്നിവ സംഘടിപ്പിച്ചു.
മനുഷ്യരാശിയുടെ മഹനീയതയും സ്നേഹവിശ്വാസങ്ങളും തത്വദർശനങ്ങളും യുദ്ധങ്ങൾ അപമാനപ്പെടുത്തുന്നുവെന്നും യുദ്ധത്തിന്റെ ദുഃഖസ്മരണകൾ മനുഷ്യനെ അലോസരപ്പെടുത്തുന്നുവെന്നും വിജി ടീച്ചർ അഭിപ്രായപ്പെട്ടു. യുദ്ധങ്ങളുടെ അനന്തരഫലങ്ങൾ തുറന്നുകാട്ടുന്ന വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.
സ്വാതന്ത്ര്യദിനാഘോഷം
![](/images/thumb/4/44/22276-Kalimuttam_Orukkal_1.jpg/255px-22276-Kalimuttam_Orukkal_1.jpg)
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിദ്യാർത്ഥികളിൽ ദേശസ്നേഹം ഉണർത്താൻ ഉതകുന്ന വിധത്തിലുള്ള കലാപരിപാടികൾ സംഘടിപ്പിച്ചു. ദേശഭക്തിഗാനം, പ്രസംഗം, പതാകനിർമ്മാണം, പ്രശ്നോത്തരി എന്നീ പരിപാടികളും സംഘടിപ്പിച്ചു.
![](/images/thumb/0/0a/%E0%B4%95%E0%B4%BF%E0%B4%A1%E0%B5%8D%E2%80%8C%E0%B4%B8%E0%B5%8D_%E0%B4%AB%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_22276.jpg/255px-%E0%B4%95%E0%B4%BF%E0%B4%A1%E0%B5%8D%E2%80%8C%E0%B4%B8%E0%B5%8D_%E0%B4%AB%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_22276.jpg)