ജി.എച്ച്.എസ്സ്.ബമ്മണൂർ/ വിദ്യാരംഗം കലാസാഹിത്യവേദി
വായനാദിനത്തോടനുബന്ധിച്ച് പ്രശ്നോത്തരി, പുസ്തകാസ്വാദനം, കവിത ചൊല്ലൽ തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീറിന്റെ കൃതികൾ പരിചയപ്പെടുത്തി. രാമായണ മാസാചരണത്തിന്റെ ഭാഗമായി പ്രശ്നോത്തരി മത്സരം നടത്തി. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കാർട്ടൂൺ രചന പ്രബന്ധരചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. അന്തർദേശീയ മാതൃഭാഷ ദിനത്തോടനുബന്ധിച്ച് എല്ലാവരും മാതൃഭാഷാ പ്രതിജ്ഞ ചൊല്ലി.