ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/'അനുധാവൻ' ഗുണാത്മക രേഖാ പ്രമാണത്തോടെയുള്ള ക്ലാസ്സ് കയറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11453wiki (സംവാദം | സംഭാവനകൾ) (→‎അടിസ്ഥാന വിവരശേഖരണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'അനുധാവൻ'

പശ്ചാത്തലവും ലക്ഷ്യവും

വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചിന്തകളിൽ 'ഡാകർ' ആഗോള വിദ്യാഭ്യാസ ഉച്ചക്കോടിക്ക് ശേഷം ശ്രദ്ധേയ മാറ്റവും പുതിയ വെല്ലുവിളികളുടെ ആവിർഭാവവും സൂചിപ്പിക്കുന്നു.

വൈകാരികവും സാമൂഹ്യവും അക്കാദമികവുമായ വികാസം ലക്ഷ്യമിടുന്ന യുനസ്കോയുടെ 'അജണ്ട 2030' വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയുടെ ആനുകാലിക അളവുരീതികൾക്ക് പ്രചോദനമാകുന്നു.

തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതും ചലനാത്മവുമായ നിരീക്ഷണവും മൂല്യനിർണയ സംവിധാനവും ഇത്തരുണത്തിൽ ഊന്നലാർജിക്കുന്നു.

കേന്ദ്രീകരണവും എന്നാൽ വികേന്ദ്രീകൃതമുഖവും, ഫലങ്ങൾക്ക് ഉത്തരവാദിത്വവും വിദ്യാലയത്തിലെ പഠനത്തിന്റെ സ്വയം ഭരണവും എല്ലാം കൃത്യതയോടെയും ഫലപ്രാപ്ത്യോന്മുഖമായും കാര്യക്ഷമമായും ഇച്ഛാശക്തിയോടെയും ഏറ്റെടുക്കേണ്ടതിന്റെ പ്രസക്തിയാണ് 'അനുധാവന്റെ' പശ്ചാത്തലം.

ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു പി സ് കൂളിലെ ഒന്നാം ക്ലാസ്സിലെ പഠിതാക്കളുടെ വൈകാരികവും സാമൂഹികവും അക്കാദമികവുമായ വികാസത്തിന്റെ നാഴികക്കല്ലുകൾ മേൽവിവരിച്ച പ്രസ്താവനകളുടെ വെളിച്ചത്തിൽ പ്രമാണീകരിച്ച് ഓരോ കുട്ടികളുടെയും ഗുണാത്മക രേഖാപ്രമാണം രൂപീകരിക്കുകയാണ് 'അനുധാവൻ' ലക്ഷ്യമാക്കുന്നത്.

നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ

അടിസ്ഥാന വിവരശേഖരണം

ഓരോ കുട്ടികളുടെയും കുടുംബ - സാമൂഹ്യ - സാമ്പത്തിക പശ്ചാത്തവും മറ്റ് വ്യക്തിപരമായ വിവരങ്ങും ഉൾച്ചേർക്കുന്ന ഒരു ജാലകമാണ് പരിപ്രേക്ഷ്യം, മുഖാമുഖം, ഔദ്യോഗിക രേഖകൾ എന്നിവയിലൂടെയാകും ഈ വിവരങ്ങൾ ശേഖരിക്കുക. അധ്യാപകന് ഈ വിവരങ്ങൾ അനായാസം ഓൺലൈൻ വേദികയിലേക്ക് സന്നിവേശിക്കുവാൻ ലളിതമായ ഒരു സമ്പർക്കമുഖം സ്വീകരിക്കും.

വൈകാരികവും സാമൂഹ്യവുമായ ശേഷികളുടെ രേഖപ്പെടുത്തൽ

ഓരോ പഠിതാവിന്റെയും വൈകാരിക- സാമൂഹ്യ നിലവാരം ശാസ്ത്രീയമായി രേഖപ്പെടുത്തുന്നതിനായി ഏതാനും വിഭക്തിരേഖകൾ നല്കുകയും അവയോടുള്ള സ്വാഭാവിക പ്രതികരണം പ്രമാണമാക്കുകയുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. വിഭക്തിരേഖകൾ ഓൺലൈൻ വേദികയിൽ ലഭ്യമാക്കുകയും പ്രതികണങ്ങൾ ഓൺലൈനായി സമാഹരിക്കുകയുമാണ് ലക്ഷ്യം.

അക്കാദമിക നിലവാരം രേഖപ്പെടുത്തൽ

കുട്ടിയുടെ പ്രായത്തിനനുസൃതമായി ആർജിക്കേണ്ട അടിസ്ഥാന ശേഷികൾ ചിട്ടപ്പെടുത്തി, വേണ്ട പരിശീലനങ്ങൾ നൽകി അധ്യാപകരെ പ്രാപ്തരാക്കേണ്ടതുണ്ട്. ഇങ്ങനെ ശ്രവണം, ഭാഷണം, വായന, ലേഖനം എന്നീ നൈപുണി മേഖലകളിലും അടിസ്ഥാന ഗണിത ക്രിയകളിലും ശാസ്ത്ര-ശാസ്ത്രീയ പഠന ശേഷികളിലും ഓരോ കുട്ടിയുടേയും നൈപുണികൾ വിലയിരുത്തപ്പെടും. ഈ വിലയിരുത്തലിന്റെ വെളിച്ചത്തിൽ ഗുണാത്മകമായ അക്കാദമിക രൂപരേഖ ഓരോ കുട്ടിക്കും പ്രത്യേകം പ്രത്യേകം തയ്യാറാക്കുകയാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഓൺലൈൻ വേദിയിൽ ജാലകങ്ങൾ തീർക്കും. അനായാസമായി ഓരോ പഠിതാവിന്റെയും ഗുണാത്മകവും വിശകലനാത്മകവുമായ വികാസം സാധ്യമാക്കുവാനും സോഫ്റ്റ്‌വെയറിൽ വേണ്ട തഴുതുകൾ തീർക്കും.