എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ/ശ്രീ.രവീന്ദ്രൻ നായർ
ശ്രീ.രവീന്ദ്രൻ നായർ (റിട്ട. ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ)
ഇടയാറന്മുള, മാലക്കര കുറമണ്ണിൽ വീട്ടിൽ പത്മനാഭപിള്ളയുടെയും ഭാരതിയമ്മയുടെയും മകൻ
ജനനം: 11/12/1952
ഗവ. എൽപിഎസ്, മാലക്കര, എഎംഎംഎച്ച്എസ്, ഇടയാറന്മുള എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. 1977 ൽ മോട്ടോർ വാഹന വകുപ്പിൽ എഎംവിഐ ആയി ജോലിയിൽ പ്രവേശിച്ചു. ദക്ഷിണ മേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ, സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ എന്നീ സ്ഥാനങ്ങളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ശേഷം 2007 ൽ ഔദ്യോഗിക രംഗത്തുനിന്ന് വിരമിച്ചു. മികച്ച അഭിനേതാവായ ഇദ്ദേഹം 27 സീരിയലുകളിലും 10 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.