ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/നാഷണൽ സർവ്വീസ് സ്കീം
2019 ജൂൺ മാസത്തിൽ നാഷണൽ സർവീസ് സ്കീം പ്രവർത്തനമാരംഭിച്ചു. വിവിധ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളും സഹായങ്ങളും ചെയ്യുവാനും കുട്ടികളുടെ വ്യക്തിത്വ വികസനം സാമൂഹിക സേവനങ്ങളിലൂടെ നിർവ്വഹിക്കുവാനും എൻഎസ്എസിനു സാധിച്ചിട്ടുണ്ട്. 2019 സപ്തദിന ക്യാമ്പ് അടൂർ സെൻമേരിസ് യുപി സ്കൂളിൽ വച്ച് നടത്തി. 2021 ലെ പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ച വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്.യൂണിറ്റ് ആയി ഈ യൂണിറ്റ് തെരഞ്ഞെടുക്കപ്പെട്ടു. അജം ജീവ ധനം എന്നപേരിൽ കുട്ടികൾക്ക് ആടിനെ കൊടുത്ത ഉപജീവനത്തിനായി സഹായിക്കുന്നു. ഓൺലൈൻ പഠന സമയത്ത് മൊബൈൽ ഫോണുകളും കുട്ടികൾക്ക് പഠന സഹായങ്ങളും വിതരണം ചെയ്യുകയുണ്ടായി. കോ വിഡ് കാലത്തെ ഭക്ഷ്യ കിറ്റുകൾ നൽകി. യൂണിറ്റിനെ വകയായി ഒരു അടുക്കളത്തോട്ടം നിർമ്മിച്ചിട്ടുണ്ട്. വയോജനങ്ങളുടെ ബ്ലഡ് പ്രഷർ, ഷുഗർ നിർണയം വീടുകളിൽ എത്തി നൽകാറുണ്ട്. മികച്ച പ്രവർത്തനങ്ങളുമായി എൻഎസ്എസ് യൂണിറ്റ് മുൻപോട്ടു പോകുന്നു.