ലിറ്റിൽ കൈറ്റ് 2019-22 ബാച്ച് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:04, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43004-09 (സംവാദം | സംഭാവനകൾ)

2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ മൂന്നാം ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 34 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ലിറ്റിൽ കൈറ്റ് ആദ്യയോഗം

20.12.2019 ന് ആദ്യയോഗം നടത്തി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ജ്യോതിലാൽ. ബി ശ്രീമതി.ലത ജി എസ് എന്നിവരുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കുട്ടികളുടെ ലീഡറിനെ തിരഞ്ഞെടുത്തു. ലീഡറായി ജുനൈദ് എസ്, ഡെപ്യൂട്ടി ലീഡറായി നവീൻ കൃഷ്ണ എന്നിവരെ തിരഞ്ഞെടുത്തു.

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 04.01.2020 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർ ഷീബ ക്ലാസ് നടത്തി . കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു. തുടർന്ന് ജനുവരി , ഫെബ്രുവരി മാസങ്ങളിലായി 3 ക്ലാസുകൾ നൽകി. വിവിധ അനിമേഷനുകൾ, ഗെയിം എന്നിവ ഉണ്ടാക്കി. മാർച്ചുമാസം മുതൽ കേരളം കോവിഡ് പിടിയിലായി. തുടർന്ന് ലോക്ക് ഡൗണും..........

ഡിജിറ്റൽ യുഗത്തിലേക്ക്

2020 -21 അധ്യയന വർഷം ക്ലാസുകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോൾ പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികളിലേക്കെത്തിക്കാൻ ഡിജിറ്റൽ മാർഗ്ഗം തന്നെ തേടി. സ്കൂളിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ സഹായത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും കുട്ടികളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നതിനും വാട്സപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. ഓൺലൈൻ സംവിധാനമില്ലാത്ത കുട്ടികൾക്കായി അധ്യാപക-രക്ഷകർത്തകളുടെ സഹായത്തോടെ ടി. വി., മൊബൈൽ ഫോണുകൾ എന്നിവ വാങ്ങി നൽകി.

അക്ഷരവൃക്ഷം

കൊറോണ കാലത്ത് കുട്ടികളുടെ ചിന്തകൾ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷരവൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകി. ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി ഇതിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും, മാസ്റ്റർ ശ്രീ. ജ്യോതിലാൽ. ബി ശ്രീമതി.ലത ജി എസ് എന്നിവർ ചേർന്ന് ഈ രചനകൾ ഡിജിറ്റൈസ് ചെയ്തു. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ ധാരാളം രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി. കുട്ടികളുടെ രചനകൾ താഴെ കാണാം അക്ഷരവൃക്ഷം

വായനാദിനം

ഇപ്രാവശ്യം വായനാദിനമാഘോഷിച്ചത് ഒരു ഡിജിറ്റൽ മാഗസിനിലൂടെയായിരുന്നു. വായനാക്കുറിപ്പുകൾ ശേഖരിച്ച് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. വാട്സപ്പ് ഗ്രൂപ്പുകൾ വഴി പ്രവർത്തനം വിജയമാക്കി.

നോട്ടീസുകൾ =

വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പോസ്റ്ററുകളും നോട്ടീസുകളും നിർമ്മിക്കുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ലീഡറുടെ നേതൃത്വത്തിലാണ്. സ്കൂളിലെ വിവിധ പരിപാടികൾക്കായി സ്കൂളിലെ അധ്യാപകരുടേയും , കുട്ടികളുടേയും, ലിറ്റിൽ കൈറ്റ്സിന്റെയും നേതൃത്വത്തിൽ തയ്യാറാക്കിയ നോട്ടീസുകൾ ഇവിടെ കാണാം:

ബോധവത്കരണ പരിപാടികൾ

ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ ബോധവത്കരണ വീഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി കുട്ടികളിൽ എത്തിക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുൻപന്തിയിലാണ്.

കോവിഡ് കാലത്ത് കുട്ടികൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് വീഡിയോകളിലൂടെയും അനിമേഷനുകളിലൂടെയും ബോധവത്കരണം നടത്തി. സ്കൂൾ ബ്ലോഗിലും, യൂട്യൂബിലും ഇവ ഉൾപെടുത്തിയിട്ടുണ്ട്.

തിരികെ വിദ്യാലയത്തിലേക്ക്

തിരികെ വിദ്യാലയത്തിലേക്ക് എന്ന പരിപാടിക്കായി വിവിധ ചിത്രങ്ങൾ ആദ്യ ദിവസം തന്നെ ലിറ്റിൽ  കൈറ്റ്സിന്റെ നേതൃത്വത്തിൽ എടുത്തു. പ്രമാണം:BS21 TVM 43085 5.jpg പ്രമാണം:BS21 TVM 43085 4.jpg പ്രമാണം:BS21 TVM 43085 2.jpg പ്രമാണം:BS21 TVM 43085 1.jpg പ്രമാണം:BS21 TVM 43085 3.jpg </gallery>

ലാബുകൾ സജീകരണം

കോവിഡ് സാഹചര്യത്തിൽ ഒന്നര വർഷത്തിലേറെ കമ്പ്യൂട്ടർ ലാബുകൾ അടഞ്ഞു കിടക്കുകയായിരുന്നു. ഇവ പ്രവർത്തനമാക്കിയെടുക്കാൻ  ലാബിന്റെ ചാർജുള്ള അധ്യാപകർക്കൊപ്പം ലിറ്റിൽ കൈറ്റ്സ് കുട്ടികളും ചേർന്നു. തങ്ങൾ ഓൺലൈനിൽ പഠിച്ച പാഠങ്ങൾ പ്രാവർത്തികമാക്കാൻ തിരക്കിലായിരുന്നു കുഞ്ഞുങ്ങൾ. പല കമ്പ്യൂട്ടറുകളും പ്രവർത്തന യോഗ്യമല്ലായിരുന്നു. ക്ഷമയോടു കൂടി ഓരോന്നും കണക്ഷൻ നൽകി ലാബുകൾ സജീകരിച്ചു.




ഗൂഗിൾ ക്ലാസ്റും ഇൻസ്റ്റാൾ ഡ്രൈവ്

വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനപ്രകാരം ജി-സ്യൂട്ട് പ്ലാറ്റ് ഫോമിലൂടെ ഗൂഗിൾ ക്ലാസ് റൂം വഴി ഓൺലൈൻ ക്ലാസുകൾ മാറി. എന്നാൽ പല കുട്ടികൾക്കും ഫോണിൽ ഈ സംവിധാനം ഒരുക്കാൻ പ്രയാസം നേരിട്ടു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ ക്ലാസുകളിൽ വെച്ച് ഇൻസ്റ്റാൾ ഡ്രൈവ് നടത്തി. കൂടാതെ ക്ലാസ് റൂം ഉപയോഗിക്കുന്ന വിധം, ക്ലാസ്സിൽ കയറുന്ന വിധം , അസൈൻമെന്റുകൾ ചെയ്യുന്ന വിധം, പരീക്ഷകൾ എഴുതുന്ന വിധം തുടങ്ങിയവ കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു.


സ്കൂൾ വിക്കി അപ്ഡേഷൻ

സ്കൂൾ വിക്കിയിൽ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തി വരുന്നു.

സത്യമേവ ജയതേ

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രഖ്യാപിച്ചതനുസരിച്ച് സത്യമേവ ജയതേ’ എന്ന പേരിൽ ഒരു ഡിജിറ്റൽ/മീഡിയ സാക്ഷരതാ പരിപാടി ആരംഭിച്ചു. എന്താണ് ‘തെറ്റായ വിവരങ്ങൾ’? അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?, എന്തുകൊണ്ടാണ് അത് അതിവേഗത്തിൽ വ്യാപിക്കുന്നത്?, സോഷ്യൽ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്?, പൗരൻമാരെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് എന്തൊക്കെ- ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ‘സത്യമേവ ജയതേ’. ജനുവരി 6 ന് സത്യമേവ ജയതേ എന്ന പരിപാടി സംഘടിപ്പിച്ചു. എസ്.ഐ റ്റി സി ജ്യോതിലാൽ. ബി ക്ലാസുകൾക്ക് നേതൃത്വം നൽകി. അധ്യാപകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ക്ലാസ് എടുക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കി.തുടർന്ന് വിവിധ ക്ലാസുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ എടുത്തു.







വാക്സിനേഷൻ രജിസ്ട്രേഷൻ ഡ്രൈവ്

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കോവിഡ് വാസിനേഷൻ 15 വയസ് മുതൽ 18 വയസ് വരെ സ്കൂളിൽ വെച്ച് നൽകാൻ തീരുമാനിച്ചു. അതോടൊപ്പം രജിസ്ട്രേഷനായി കുട്ടികളെ തയ്യാറാക്കിയിരുന്നു. എന്നാൽ കോവിസ് വ്യാപനം കാരണം ഇത് നടന്നില്ല. തുടർന്ന് ആവശ്യമുള്ള കുട്ടികൾക്ക് രജിസ്ട്രേഷൻ ചെയ്തു നൽകി. ഓൺലൈനായി വാസിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തി. രജിസ്ട്രേഷൻ ചെയ്യുന്ന വിധവും, പോർട്ടലും പരിചയപ്പെടുത്തി. സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ പോകുന്ന സാഹചര്യത്തിൽ എത്രയും വേഗം വാസിനേഷൻ എടുക്കുന്നതിന്റെ പ്രാധാന്യം കുട്ടികൾക്ക് ബോധ്യപ്പെടുത്തി.