എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഇരുപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.സ്കൂൾ ക്യാമ്പസ് പ്രകൃതി സൗഹൃദത്തിലൂന്നി പരിപാലിച്ചു പോരുന്നു .ഹൈസ്കൂളിന് നാല് കെട്ടിടങ്ങളിലായി ഇരുപത്തീമൂന്ന് ക്ലാസ്സ് മുറികളുണ്ട്. ഹയർസെക്കണ്ടറിക്ക് ഒരു മൂന്നു നില കെട്ടിടമാണ് മൂന്ന് നിലകളിലായി ക്ലാസ് പന്ത്രണ്ട് ക്ലാസ് മുറികളുമുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിൽ ഉള്ളതാണ്.എച്ച് എസ്, എച്ച് എസ് എസ് വിഭാഗത്തിലാണ് മൊത്തം 37 ക്ലാസ്സ് മുറികൾ ഹൈടെക്ക് നിലവാരത്തിൽ ഉള്ളതാണ് അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്. ക്രിക്കറ്റിനും ഫുട്ബാളിനും ഉതകുന്ന തരത്തിലുള്ള കളിസ്ഥലമാണ്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും സ്മാർട്ട്റൂമുകളും ലൈബ്രറീയും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളും പത്ത് ലാപ്ടോപ്പുകളും ഉണ്ട് . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പുതിയ കമ്പ്യൂട്ടർ ലാബിന്റെ നിർമാണം നടന്നുവരുന്നു.സയൻസ് ലാബുകൾ വളരെ വിശാലവും എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടിയതും ആണ്.ലൈബ്രറിയിൽ മൂവായിരത്തോളം പുസ്തകങ്ങൾ കുട്ടികൾക്കായി നല്കിപ്പോരുന്നു.
സ്കൂൾ കെട്ടിടങ്ങൾ
പ്രകൃതി സൗഹൃദ ക്യാമ്പസ്
ആഡിറ്റോറിയം