സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/പാഠ്യേതര പ്രവർത്തനങ്ങൾ
മലയാളത്തിളക്കം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ ഭാഷാ പഠന നിലവാരം ഉയർത്തുന്നതിന് ആവിഷ്കരിച്ച സവിശേഷ പദ്ധതിയാണ് മലയാളത്തിളക്കം. മലയാളത്തിൽ തിളക്കം നഷ്ടപ്പെട്ടവർക്ക് അത് ആർജ്ജിക്കാനും കൂടുതൽ തിളങ്ങാനും മലയാളത്തിന്റെ തിളക്കം ബോധ്യപ്പെടാനും ഈ പദ്ധതി വളരെ സഹായകരമാണ്. 2018 നവംബർ 23, 24, 26 തീയതികളിലായി മലയാളത്തിളക്കം വിദ്യാർഥികൾക്കായി നടത്തുകയും കുട്ടികളിലെ ഭാഷാപഠനനിലവാരം ഉയർത്താൻ ഉതകുന്ന വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ പങ്കാളികളാവുകയും ചെയ്തു.
നാടകക്കളരി
സെന്റ് ജോൺ ഡി ബ്രിട്ടോ സ്കൂളിലെ പ്രതിഭാധനരായ വിദ്യാർഥികൾക്കുവേണ്ടി 2019 നവംബർ 22, 23, 24 തീയതികളിലായി നാടകക്കളരി നടത്തി. അഭിനയകലയിലെ കുട്ടികളിലെ ചാതുര്യം കണ്ടെത്തി പരിശീലിപ്പിക്കുകയായിരുന്നു നാടകക്കളരിയുടെ ലക്ഷ്യം. പൂർവ വിദ്യാർഥിയായ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ശ്രീ സാനു ആന്റണി, ശ്രീ. ഷിജുരാജ് കെ. ആർ, ശ്രീ. ശ്യാംലാൽ ടി.എസ്, ശ്രീ.വി.ആർ. ശെൽവരാജ്, കുമാരി. ഐശ്വര്യ ലൈബി ഉൾപ്പടെ പ്രതിഭാധനരായ കലാകാരന്മാർ പങ്കെടുക്കുകയും വിദ്യാർഥികൾക്ക് പരിശീലനം നൽകുകയും ചെയ്തു.