ഉള്ളടക്കത്തിലേക്ക് പോവുക

അഴിയൂർ ഈസ്റ്റ് യു പി എസ്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
17:32, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16255-hm (സംവാദം | സംഭാവനകൾ) ('<big>'''തച്ചോളികളി'''</big> അഴിയൂർ ഉൾപ്പെടുന്ന കടത്തന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തച്ചോളികളി

അഴിയൂർ ഉൾപ്പെടുന്ന കടത്തനാട് ഭാഗങ്ങളിൽ വ്യാപകമായി ഉള്ള ഒരു നാടൻ കലാരൂപമാണ് തച്ചോളികളി .കടത്തനാട്ട് ജീവിച്ചുമരിച്ച തച്ചോളിഒതേനന്റെ വീരസാഹസിക കഥകൾ വാഴ്ത്തിപ്പDട്ടുന്ന നാടൻപാട്ടുകൾ താളബോധത്തോടെ അരങ്ങത്ത് അവതരിപ്പിക്കപ്പെടുന്നതിനാലായിരിക്കാം ഈ കലാരൂപത്തിന് പ്രസ്തുതപേര് ലഭിച്ചത്.

നടുവിൽ നിറപറയും ദീപവും വെച്ച് അതിനു ചുറ്റും തോർത്ത്മുണ്ട് ഉടുത്ത് അരയിൽ ചുവന്ന പട്ട് മുറുക്കി കെട്ടി കളിക്കാർ അണിനിരക്കുന്നു. ഗുരുക്കൾ ചൊല്ലുന്ന മുൻപാട്ട് കളിക്കാർ രണ്ടുപ്രാവശ്യം പിൻപാട്ടായി ഏറ്റുപാടുന്നു.പാട്ടിനൊപ്പം  കൈകൊട്ടലും താളത്തിനൊത്ത് ചുവടുവെപ്പും ഇതിന്റെ പ്രത്യേകതയാണ്.പാട്ടു മുറുകുമ്പോൾ ചുവട്മാറ്റവും ധ്യതഗതിയും രൂപംകൊള്ളുന്നു. കളിക്കാർക്കും കാണികൾക്കും ഒരു പോലെ ആവേശം പകരുന്ന കലാരൂപമാണിത്.പണ്ട് കാലത്തെ കല്യാണപന്തലിലും കലാരൂപം അവതരിപ്പിക്കാറുണ്ട്.അഴിയൂർ ഭാഗത്തെ പ്രൈമറി സ്കൂളിൽ  തച്ചോളികളി വ്യാപകമായി പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു ഇളം പാളി മണപ്പാട്ട് നാണു മാസ്റ്റർ,  കൊല്ലാച്ചേരി കോരൻ മാസ്റ്റർ,ചെറുവത്ത്കണ്ടി കുമാരൻ മാസ്റ്റർ,കോറോത്ത്കണ്ടികുമാരൻ മാസ്റ്റർ തുടങ്ങിയവർ.