ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ബോണിഫേസ് യു പി എസ്സ് പട്ടിത്താനം

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Boniface UPS Pattithanam (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം  ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട്‌ ഉപജില്ലയിൽ ഉൾപ്പെടുന്ന യൂ പി സ്കൂൾ ആണിത് .

ചരിത്രം

ഒരു നൂറ്റാണ്ടിനപ്പുറം അവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ട സമൂഹങ്ങളുടെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയിലെ മാറ്റങ്ങൾ ലക്ഷ്യമാക്കി കൊണ്ട് വിദേശ മിഷനറിമാർ രൂപം കൊടുത്ത വിദ്യാഭ്യാസകേന്ദ്രമാണ് ഇന്നത്തെ സൈന്റ്റ് ബോണിഫേസ് യൂ പി സ്കൂൾ .

                         ക്രിസ്തുമത പ്രഘോഷണത്തിനായി ഇന്നാട്ടിലെത്തിയ   യൂറോപ്യന്മാർ പള്ളി പണിയാൻ പറ്റിയ സ്ഥാനമെന്ന് അഭിപ്രായപ്പെട്ട സ്ഥലമാണ് പിന്നീട് പട്ടിത്താനം ആയതു.കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പെട്ട കാണക്കാരി വില്ലേജിൽനിലകൊള്ളുന്ന സ്കൂളിന്റെ ചരിത്രവുമായി തദ്ദേശവാസികൾക്കും വിദേശ മിഷനറിമാർക്കും വൈദികർക്കും അഭേദ്യമായ ബന്ധമുണ്ട്. ഇന്നാട്ടിലെ ഏക വിദ്യാലയമായിരുന്ന ഈ സ്കൂളിൽ ജാതിമത ഭേദമില്ലാതെ എല്ലാവരും അക്ഷരാഭ്യാസം നേടിയിരുന്നു .

         ആയിരത്തി തൊള്ളായിരത്തി പതിനാലു ജൂലൈ മാസം പതിനേഴാം തീയതി വേദപാഠശാലയായി തുടക്കമിട്ട ഈ സ്കൂളിൽ ശ്രീ.നാരായണപിള്ള സർ അധ്യാപനത്തോടൊപ്പം മതബോധനവും നടത്തിയ പ്രധാന അധ്യാപകനായിരുന്നു .ആയിരത്തി തൊള്ളായിരത്തി പതിനെട്ടിന് ശേഷമാണു വേദപാഠശാലയായിരുന്ന ഈ സ്ഥാപനം എല്ലാ അർത്ഥത്തിലും വിദ്യാലയമായി മാറിയത്.

                   ഇക്കാലത്തു പീലി സർ എന്ന് അറിയപ്പെട്ടിരുന്ന ശ്രീ. മത്തായി സർ ആയിരുന്നു പ്രധാന അധ്യാപകൻ .ഇദ്ദേഹത്തിന് ശേഷം ശ്രീ.എം .ജെ ജോസഫ് മാനന്തടത്തിൽ ദീർഘകാലം പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു.തറയിൽ ചാണകം മെഴുകി,ഓലപാകി ,മൺഭിത്തികെട്ടിയ ഒറ്റമുറി കാലോചിതമയമാറ്റങ്ങളോടെ പുതുക്കിപ്പണിയുകയും സർക്കാർ അംഗീകരിക്കുകയും ചെയ്തു. പ്രഗത്ഭരായ ധാരാളം പ്രധാനാധ്യാപകരുടെ നേതൃത്വത്തിൽ ആണ് സ്കൂൾ ഉത്തരോത്തരം പുരോഗതിയിൽ എത്തിയത് .ഇന്ന് ഈ സ്കൂളിന് പതിനാലു ക്ലാസ്സ്മുറികൾ ,ഒരു ഉച്ചകഞ്ഞിപ്പുര ,കമ്പ്യൂട്ടർ റൂം വിത്ത് ലൈബ്രറി ആൻഡ് ലാബ്,ഓഫീസ്‌റൂം വിത്ത് സ്റ്റാഫ്‌റൂം എന്നിവ നിലകൊള്ളുന്നു

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറ

കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ ഒരുമിച്ചിരുന്ന് വായിക്കാനുള്ള സൗകര്യം ക്ലാസ് മുറികളിലും ഗ്രൗണ്ടിലും ഉണ്ട്

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്ക് ആവശ്യപ്രദമായ രീതിയിൽ വിശാലമായ കളിസ്ഥലമുണ്ട് .

സയൻസ് ലാബ്

പ്രവർത്തനക്ഷമമല്ല

ഐടി ലാബ്

പ്രവർത്തനക്ഷമമാണ് .

സ്കൂൾ ബസ്

ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

വിവിധയിനം പച്ചക്കറികൾ ഉള്ള കൃഷിത്തോട്ടവും ജൈവവൈവിധ്യ ഉദ്യാനവും ഉണ്ട് .

സ്കൗട്ട് & ഗൈഡ്

ഇല്ല

വിദ്യാരംഗം കലാസാഹിത്യ വേദി

സജീവമായി പ്രവർത്തിക്കുന്നു

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അദ്ധ്യാപികയായ ആനി പി ജോണിന്റെ മേൽനേട്ടത്തിൽ 15കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ സരിത ജോസഫ്,ഗ്രീഷ്മ പീറ്റർ എന്നിവരുടെ മേൽനേട്ടത്തിൽ 20കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ സിസ്റ്റർ ഷാലിമ്മ ആന്റണി ,ജൂലി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപികയായ ആനി പി ജോണിന്റെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


അധ്യാപികയായ ഗ്രീഷ്മ പീറ്ററിന്റെ നേതൃത്വത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു .

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. ആനി പി ജോൺ (ഹെഡ്മിസ്ട്രസ്)
  2. സിസ്റ്റർ ഷാലിമ്മ ആന്റണി
  3. സിസ്റ്റർ ഷാലിമ്മ ആന്റണി
  4. ഗ്രീഷ്മ പീറ്റർ
  5. ജൂലി തോമസ്
  6. സരിത ജോസഫ്
  7. ടിന്റുമോൾ ജോൺസൻ
  8. മഞ്ജു ജി

അനധ്യാപകർ

  1. സൂസൻ ബാബു ഏലിയാസ്‌

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അന്തരിച്ച പ്രശസ്ത മാധ്യമ ഫോട്ടോഗ്രാഫർ ശ്രീ.വിക്ടർ ജോർജ്

വഴികാട്ടി