ജി.എൽ.പി.എസ്. തെയ്യങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. തെയ്യങ്ങാട്
വിലാസം
തെയ്യങ്ങാട്

ജി. എൽ. പി. എസ്. തെയ്യങ്ങാട്, പൊന്നാനി പി ഒ. മലപ്പുറം ജില്ല. പിൻകോഡ് 679577
,
പൊന്നാനി പി.ഒ.
,
679577
,
മലപ്പുറം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04942665775
ഇമെയിൽglpstheyyangad2012@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19512 (സമേതം)
യുഡൈസ് കോഡ്32050900110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപൊന്നാനി മുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംഎൽ. പി.
സ്കൂൾ തലംഎൽ.പി.
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ405
പെൺകുട്ടികൾ378
ആകെ വിദ്യാർത്ഥികൾ783
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികതാരാദേവി
പി.ടി.എ. പ്രസിഡണ്ട്അനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്റജില
അവസാനം തിരുത്തിയത്
14-03-202219512



മലപ്പുറം ജില്ലയിൽ, തിരൂർ വിദ്യാഭ്യാസ ജില്ലയിലെ, പൊന്നാനി ഉപജില്ലയിലെ അറബി കടലിന്റെ തീരത്തെ പുരാതന തുറമുഖ നഗരമായ പൊന്നാനിയുടെ സ്വന്തം സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ് തെയ്യങ്ങാട്

ചരിത്രം

പൊന്നാനിയുടെ പൊതു വിദ്യാഭ്യാസ രംഗത്ത് ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങളിലൊന്നിൽ 1916 ൽതെയ്യങ്ങാട് പോലെയൊരു ഗ്രാമപ്രദേശത്ത്  സ്ഥാപിതമായ സ്ഥാപനമാണ് ഇന്നു നാം കാണുന്ന ഗവ: എൽ പി സ്കൂൾ തെയ്യങ്ങാട്. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ സമസ്ത അർത്ഥത്തിലും അവികസിതമായ ഒരു കാർഷിക മേഖലയായിരുന്നു തെയ്യങ്ങാട്. ദരിദ്രരും വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കാൻ പഴുതില്ലാത്തവരുമായ കർഷക തൊഴിലാളികളും, ബിയ്യം കായലിൻ്റെ സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന ചകിരിത്തൊഴിലാളികളും പട്ടിണിപ്പാവങ്ങളുമായ ഭൂരിപക്ഷം വരുന്ന മനുഷ്യർക്കിടയിൽ സ്കൂളും ഔപചാരിക വിദ്യാഭ്യാസവും ആർഭാടമായിരുന്ന കാലമാണത്. എങ്കിലും സ്കൂളിനു പരിസരത്തുള്ള ചില കാർഷിക കുടുംബങ്ങളുടെ ശ്രദ്ധയിൽ സ്കൂൾ പരിമിത സൗകര്യങ്ങളോടുകൂടി നിലനിന്നുപോന്നു. . കൂടുതൽ വായിക്കുക

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാന അധ്യാപകരുടെ പേര് കാലഘട്ടം
1 അപ്പു മാസ്റ്റർ 1916
2 ദേവയാനിക്കുട്ടി 1970 - 1989
3 പ്രഭാകരൻ 1989-1997
4 കൃഷ്ണദാസ് 1997-2004
5 വി.കെ മുഹമ്മദ് 2004-2007
6 കെ.എസ്. മിനിമോൾ 2007-2020
7 താരാദേവി 2020- തുടരുന്നു

ഭൗതികസൗകര്യങ്ങൾ

എഴുപത് സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി പ്രി പ്രൈമറി, പ്രൈമറി വിഭാഗത്തിന് 31 ക്ലാസ്സ് മുറികളാണുള്ളത്. എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറികൾ സജ്ജമാക്കിയിട്ടുണ്ട്. സ്കൂളിന് സ്വന്തമായി സ്കൂൾ ബസ് ഉണ്ട്. കൂടാതെ കളിസ്ഥലവും തെയ്യങ്ങട് ജി.എൽ.പി സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂളിൽ നിരവധിക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഇംഗ്ലീഷ് ക്ലബ്
  • മലയാളം ക്ലബ്
  • ഗണിത ക്ലബ്
  • സയൻസ്ക്ലബ്
  • അറബിക് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്
  • സ്പോർട്സ്ക്ലബ്
  • സോഷ്യൽക്ലബ്
  • ടാലന്റ് ലാബ് തുടങ്ങി അക്കാദമികവും അക്കാദമികേതരവുമായ എല്ലാ ക്ലബ്ബുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്നു. ക്ലബ്ബുകലുടെ ചുമതല പ്രത്യേകമായി അദ്ധ്യാപകർക്കു വീതിച്ചുനൽകിയിട്ടുണ്ട്.

ചിത്രശാല

ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

  • NH 17 നു സമീപം പൊന്നാനി നഗരത്തിൽ നിന്നും ചമ്രവട്ടം ജംഗ്ഷനിൽ നിന്ന് ഗുരുവായൂർ റോഡിൽ നിന്നും ഏകദേശം 1.3 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്നും 53 കിലോ മീറ്ററും കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ നിന്നും 14 കിലോമീറ്ററും മാറിയാണ് മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps: 10.778222,75.944937|zoom=13 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._തെയ്യങ്ങാട്&oldid=1772009" എന്ന താളിൽനിന്ന് ശേഖരിച്ചത്