കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആമുഖം
ഹൈസ്കൂൾ വിഭാഗത്തിൽ 686 കുട്ടികളാണ് പഠിക്കുന്നത്. 8-ാം ക്ലാസിൽ 197 ഉം 9, 10 ക്ലാസുകളിൽ യഥാക്രമം 213, 276 കുട്ടികൾ വീതം പഠിക്കുന്നു. 22 ഡിവിഷനുകളാണ് ആകെ ഉള്ളത്. മലയാളം മീഡിയത്തിൽ 155 പേരും ഇംഗ്ലീഷ് മീഡിയത്തിൽ 531 കുട്ടികളുമുണ്ട്. 30 അധ്യാപകർ ഹൈസ്കൂൾ വിഭാഗത്തിലുണ്ട്. ശ്രീമതി ലത ടികെ 2020 മുതൽ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപികയാണ്.
ക്രാങ്കന്നൂർ എലിമെന്ററി സ്കൂൾ
ക്രാങ്കന്നൂർ എലിമെന്ററി സ്കൂൾ എന്ന പേരിൽ 1896 ൽ കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിന്റെ 'സത്രം ഹാൾ ' എന്നറിയപ്പെട്ടിരുന്ന കെട്ടിടത്തിൽ കൊച്ചി മഹാരാജാവ് ബ്രിട്ടീഷ് ഗവൺമെന്റിന്റെ സഹായത്തോടെ കൊടുങ്ങല്ലൂരിലെ ഹൈന്ദവ വിഭാഗത്തിലെ കുട്ടികൾക്കായി സ്ഥാപിച്ച വിദ്യാലയമാണിത്. മലയാളം, ഇംഗ്ലീഷ് എന്നീ രണ്ട് വിഭാഗങ്ങളാണ് സത്രം ഹാളിലെ ഈ വിദ്യാലയത്തിലുണ്ടായിരുന്നത്. ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടികൾക്ക് ഉയർന്ന ഫീസ് നൽകേണ്ടിയിരുന്നു. അതിനാൽ തന്നെ ആ വിഭാഗത്തിൽ സവർണ്ണ വിഭാഗത്തിലെ സമ്പന്ന വർഗ്ഗത്തിലെ കുട്ടികളാണ് പഠിച്ചിരുന്നത്. മലയാളം മീഡിയത്തിലെ കുട്ടികൾക്ക് ഫീസ് ഇളവ് അനുവദിച്ചിരുന്നു. പക്ഷേ കുട്ടികൾക്ക് മീഡിയം വ്യത്യാസമില്ലാതെ എല്ലാ വിഷയങ്ങളും പഠിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, കണക്ക്, സംഗീതം, ചിത്രരചന, കരകൗശലം ഇങ്ങനെ വ്യത്യസ്ത മേഖലയിൽ കുട്ടികൾക്ക് പഠനം നടന്നിരുന്നു. അധ്യാപകർ പലരും ഹൈന്ദവ സമൂഹത്തിന് ഉന്നതകുല കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. പിന്നീട് ഉണ്ടായ സാമൂഹിക മാറ്റങ്ങൾക്കനുസരിച്ച് എല്ലാ വിഭാഗത്തിലെയും കുട്ടികൾക്ക് സത്രം നാളിലെ ഈ വിദ്യാലയത്തിലേക്ക് പ്രവേശനം നൽകി. കൂടുതൽ കുട്ടികൾ വിദ്യാലയത്തിലേക്ക് പ്രവേശനം വന്നപ്പോൾ സത്രം ഹാളിലെ സ്ഥലം മതിയാകാതെ വന്നതിനെ തുടർന്ന് 1925ൽ ഇന്ന് കാണുന്ന സ്ഥലത്തേക്ക് സ്കൂളിനെ മാറ്റി സ്ഥാപിച്ചു. ആ വർഷം തന്നെ എലമെന്ററി സ്കൂൾ എന്നത് ഹൈ സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1998-99 അദ്ധ്യയന വർഷത്തിൽ സ്കൂളിൽ ഹയർ സെക്കന്റ് വിഭാഗം കൂടി അനുവദിച്ചു.ഇന്ന് പഴയ സമ്പ്രദായങ്ങൾ ആകെ മാറ്റം വന്നുവെങ്കിലും സത്രം ഹാളിൽ ആരംഭിച്ച സമയത്ത് ഉണ്ടായിരുന്ന, പെൺകുട്ടികൾക്ക് മാത്രം എന്ന സ്ഥിതി നിലനിർത്തിപ്പോരുന്നു.
എല്ലാ അധ്യാപകർക്കും ജി സ്വീറ്റ് പരിശീലനം ലഭിച്ചിട്ടുണ്ട്. എല്ലാവരും വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ മാറിയ സാഹചര്യത്തിലും ഓൺലൈനായും ഓഫ്ലൈനായും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം കണ്ടെത്തി ചെറു അധ്യാപക രക്ഷാകർത്തൃ സംഘങ്ങൾ രൂപീകരിക്കുകയും ആ സംഘങ്ങൾ വഴി കുട്ടികൾക്ക് പ്രത്യേക കോച്ചിംഗ് നൽകുകയും ചെയ്യുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ നടത്തുന്ന ശ്രദ്ധ, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് മുതലായവയിലൂടെ പഠനത്തിൽ പിന്നോട്ടു പോയവരെ മുൻ നിരയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നു. നിരന്തരമായ പ്രവർത്തനങ്ങൾ മൂലവും അദ്ധ്യാപകരുടെ അക്ഷീണ പരിശ്രമവും മൂലവും തുടർച്ചയായ ഏഴാം വർഷവും എസ് എസ് എൽസി യിൽ 100 % കരസ്ഥമാക്കാൻ സാധിച്ചു. കഴിഞ്ഞ വർഷം 140 മുഴുവൻ എ+ ഉം നേടി.മിടുക്കിക്കൊരു വീട്, വിശക്കുന്നവന് ഒരു പിടിച്ചോറ് മുതലായ തനത് പ്രവർത്തനങ്ങൾ വിദ്യാലയം നടത്തിയിരുന്നു. അച്ഛനും അമ്മയും നഷ്ടപ്പെട്ടവർക്കും തികച്ചും പരിതാപകരമായ അവസ്ഥയിൽ കഴിയുന്നവർക്കുമായി കനിവ് എന്ന പേരിൽ കാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നു.
ഹൈസ്കൂൾ വിഭാഗത്തിലെ അദ്ധ്യാപകർ
ഹൈസ്കൂൾ കുട്ടികളുടെ എണ്ണം
സ്റ്റാൻഡേർഡ് | ഡിവിഷൻ | പെൺ | എസ് സി | എസ് ടി | മുസ്ലിം | മറ്റു പിന്നോക്കം | ഒബിസി | എപിഎൽ | ബിപിഎൽ | ഇംഗ്ലീഷ് മീഡിയം | മലയാളം മീഡിയം | സംസ്കൃതം | അറബിക്ക് |
---|---|---|---|---|---|---|---|---|---|---|---|---|---|
8 | 8 | 197 | 12 | 0 | 91 | 6 | 164 | 119 | 78 | 160 | 37 | 21 | 57 |
9 | 7 | 213 | 16 | 0 | 85 | 8 | 174 | 130 | 83 | 163 | 50 | 23 | 63 |
10 | 7 | 276 | 15 | 0 | 114 | 8 | 230 | 152 | 124 | 208 | 68 | 35 | 73 |
ആകെ | 22 | 686 | 43 | 0 | 290 | 22 | 568 | 401 | 285 | 531 | 155 | 79 | 193 |
എസ്.എസ്.എൽ.സി വിജയം - നാൾവഴി
ക്രമനമ്പർ | വർഷം | കുട്ടികളുടെ എണ്ണം | വിജയ ശതമാനം | ഉയർന്ന മാർക്ക് | ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടി |
---|---|---|---|---|---|
1984 | 412 | 47% | 547/600 | നിഷ പി ആർ | |
1985 | 400 | 50% | 570/600 | പ്രീത പി | |
1986 | 418 | 56% | 535/600 | ഷംല പടിയത്ത് | |
1987 | 420 | 51.3% | 1090/1200 | ബിന്ദു ടി | |
1988 | 398 | 50.6% | 512/600 | ബിന്ദു ഇ | |
1989 | 362 | 48% | 537/600 | ഷീന എം ആർ | |
1990 | 368 | 52.8% | 560/600 | അജ്ഞലി വിജയൻ | |
1991 | 371 | 57% | 536/600 | നൈസി കെ ജെ | |
1992 | 365 | 52.3% | 561/600 | ഷബ്ന പടിയത്ത് | |
1993 | ലഭ്യമല്ല | 47.7% | 554/600 | ഷാനി എം ആർ | |
1994 | ലഭ്യമല്ല | 48% | 546/600 | റസീന പി എസ് | |
1995 | 348 | 54% | 542/600 | ബിന്ദു കെ ആർ | |
1996 | 322 | 44% | 545/600 | രഞ്ജിനി കെ എൻ | |
1997 | 311 | 48% | 541/600 | ബേബി സബിത | |
1998 | 288 | 52% | 558/600 | ദേവിക കെ കെ | |
1999 | 256 | 61.5% | 554/600 | അശ്വതി എസ് | |
2000 | 215 | 62% | 550/600 | ജിസ്മി പി ഡി | |
2001 | 198 | 61% | 556/600 | സൗമ്യ എം | |
2002 | 235 | 58% | ലഭ്യമല്ല | ലഭ്യമല്ല | |
2003 | 218 | 63% | ലഭ്യമല്ല | ലഭ്യമല്ല | |
2004 | 242 | 75.8% | ലഭ്യമല്ല | ലഭ്യമല്ല | |
2005 | 225 | 81.6% | ലഭ്യമല്ല | ലഭ്യമല്ല | |
ക്രമനമ്പർ | വർഷം | കുട്ടികളുടെ എണ്ണം | വിജയ ശതമാനം | ഫുൾ എ+ നേടിയവർ | |
2006 | 213 | 88% | 1 | ||
2007 | 220 | 82.4% | ലഭ്യമല്ല | ||
2008 | 218 | 85% | ലഭ്യമല്ല | ||
2009 | 235 | ലഭ്യമല്ല | ലഭ്യമല്ല | ||
2010 | 237 | ലഭ്യമല്ല | ലഭ്യമല്ല | ||
2011 | 214 | ലഭ്യമല്ല | ലഭ്യമല്ല | ||
2012 | 211 | 99.2% | 7 | ||
2013 | 203 | 99.7% | 9 | ||
2014 | 183 | 100% | 12 | ||
2015 | 237 | 100% | 8 | ||
2016 | 241 | 100% | 23 | ||
2017 | 291 | 99% | 20 | ||
2018 | 280 | 100% | 32 | ||
2019 | 326 | 100% | 37 | ||
2020 | 277 | 100% | 33 | ||
2021 | 272 | 100% | 140 | ||
2022 | 276 |