ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/നാടോടി വിജ്ഞാനകോശം
മുണ്ടക്കുറ്റിക്കുന്ന് പ്രദേശം വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്നു. വനവും വനവിഭവങ്ങളുമായി പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഒരു തലമുറ ഇന്നും ഇവിടെ നിലവിലുണ്ട്. വന്യമൃഗങ്ങളോട് പടവെട്ടി കൃഷിപ്പണിയും കാലിവളർത്തലും ഉപജീവനമാർഗമായി സ്വീകരിച്ച് ഇവിടുത്തുകാർ ജീവിക്കുന്നു. വനത്തിലെ ഔഷധ സസ്യങ്ങൾ ഉപയോഗിച്ച് മഞ്ഞപിത്തം ,അർശസ്,ത്വക്ക് രോഗങ്ങൾ തുടങ്ങിയവയ്ക്ക് നാട്ടുചികിത്സ നടത്തുന്ന പ്രശസ്തരായ നാട്ടുവൈദ്യന്മാരും ഇവിടെ ഉണ്ട് .ധാരാളം പേർ ചികിത്സ തേടി മറ്റുനാടുകളിൽ നിന്നും ഇവിടെ എത്താറുണ്ട്.
കാട്ടുനായ്ക്ക വിഭാഗങ്ങൾ ശേഖരിച്ചുവരുന്ന കാട്ടുതേൻ ഔഷധഗുണങ്ങളിൽ രാജാവ് തന്നെയായിരുന്നു.വൻതേൻ ചെറുതേൻ പുറ്റുതേൻ അങ്ങനെ പലതരം.ഈ തേൻ അന്വേഷിച്ച് ദൂരെ ദേശത്ത് നിന്നും ആളുകൾ എത്താറുണ്ട്.വനത്തിലെ മരങ്ങളിൽ നിന്നും കിട്ടുന്ന "പശ"അവർ ശേഖരിച്ചിരുന്നു.പക്ഷികളെ പിടിക്കാനും പാത്രങ്ങളുടെ ദ്വാരം അടക്കാനുമെല്ലാം അതുപയോഗിച്ചിരുന്നു.അതിലെ ചില പശകൂട്ടുകൾ ഇന്നത്തെ ഫെവിക്കോളിനെക്കാളും ഉറപ്പേറിയതായിരുന്നു. ചിലമരങ്ങളുടെ തോലിൽ കാണുന്ന ആൽഗകളും ഉത്തമദാഹശമനികളായും ഞെരിഞ്ഞിൽ പോലുള്ളവ ഔഷധപാനീയങ്ങളായും ഉപയോഗിച്ച് പോന്നിരുന്നു.
-
കാലിമേയ്ക്കൽ
-
വനം
-
കുറുമർ
-
പണിയർ
-
കാട്ടുനായ്ക്കർ
-
തേൻ ശേഖരണം