സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2021-2022 സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ
- അക്ഷരമുറ്റം ഉപജില്ലാ ക്വിസ് മത്സരത്തിൽ ആർദ്ര എവി (യുപി വിഭാഗം ) രണ്ടാം സ്ഥാനത്തിന് അർഹയായി
- ലോക അധ്യാപക ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അനുപമ വി എ യും യുപി വിഭാഗത്തിൽ നിന്നും ആർദ്ര എ വി യും സമ്മാനർഹരായി
- സർക്കാർതലത്തിൽ നടത്തിയ അമൃത ഉത്സവം പരിപാടിയിൽ ചരിത്ര രചനയ്ക്ക് കാർത്തിക (ഹൈസ്കൂൾ വിഭാഗം ) സമ്മാനർഹയായി
- ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിച്ച് അഭിമാനനേട്ടം കൈവരിച്ച സെന്റ് മേരീസ് സി ജി എച്ച് എസ് എസ് വിദ്യാലയത്തിന് പ്രൊഫസർ കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള ബിഷപ്പ് ജോസഫ് കരീത്തറ വിദ്യാധനം എക്സലൻസ് അവാർഡ് ലഭിക്കുകയുണ്ടായി
- ഗാന്ധി ജയന്തിയോടനുബന്ധിച്ച് സെൻറ് ആൻസ് പബ്ലിക് സ്കൂൾ ചേർത്തല നടത്തിയ ഓൾ കേരള ഇൻറർ സ്കൂൾ ക്വിസ്സ് കോമ്പറ്റീഷനിൽ സെൻമേരിസ് സി ജിഎച്ച്എസ്എസിലെ ഗൗരി വിനോദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
- ഗാന്ധി ജയന്തി ദിനാചരണത്തിൻറെ ഭാഗമായി മനോരമ നല്ല പാഠം ,തപാൽ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ഗാന്ധിജി സ്റ്റാംപ് ഡിസൈൻ മത്സരത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആർദ്ര സമ്മാനാർഹയായി.
- 2018 സെപ്റ്റംബർ മാസത്തിൽ നടന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരത്തിൽ എറണാകുളം ജില്ലയിലെ രണ്ടാമത്തെ ഏറ്റവും മികച്ച സ്കൂൾ വിക്കി പേജ് ഉള്ള വിദ്യാലയമായി ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടു.
- 2019,2020, 2021 എന്നീ വർഷങ്ങളിൽ തുടർച്ചയായി എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കാൻ ഈ സ്കൂളിന് സാധിച്ചു.
- മാതൃഭൂമി സീഡ് സംഘടിപ്പിച്ച പ്രസംഗമത്സരത്തിൽ ആർദ്ര എ വിസമ്മാനാർഹരായതായി.
- സി സി പ്ലസ് ലേണിംഗ് ആപ്പ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ആർദ്ര എ വി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
- പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ബെസ്റ്റ് ബുക്ക് റിവ്യൂ മത്സരത്തിൽ റൈസ അഞ്ജു സമ്മാന അർഹയായി
- ഗാന്ധി ജയന്തിയോടനുബന്ധിച്ച് സെന്റ് ആൻസ് പബ്ലിക് സ്കൂൾ സംഘടിപ്പിച്ച ഇന്റർ സ്കൂൾ ക്വിസ്സ് കോമ്പറ്റീഷനിൽ ഗൗരി വിനോദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി
- 2019 2020 സംസ്ഥാനതല യുവജനോത്സവത്തിൽ കഥകളി ഗ്രൂപ്പിന് എ ഗ്രേഡ് ലഭിക്കുകയും ഗ്രേസ് മാർക്കിന് അർഹരാവുകയും ചെയ്തു .
- ഫോർത്ത് വേവ് ഫൗണ്ടേഷൻ സംഘടിപ്പിച്ച കുട്ടികൾക്കായുള്ള ഫുട്ബോൾ വേണ്ട കപ്പ് മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നാം സമ്മാനത്തിന് അർഹരായി.