സെന്റ് ജോസഫ്‌സ് എൽപിഎസ് വെളിച്ചിയാനി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അറിവിന്റെ പൊൻവെളിച്ചം എല്ലാവരിലും എത്തിക്കുക എന്ന മഹനീയ ലക്ഷ്യത്തോടെ 1938 ൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ പാറത്തോട് പഞ്ചായത്തിലെ വെളിച്ചിയാനി എന്ന സ്ഥലത്തു സെന്റ് .തോമസ് ദേവാലയത്തിലെ ഇടയാനായിരുന്ന ബഹുമാന്യനായിരുന്ന കൊല്ലംപറമ്പിൽ ജോസെഫച്ചന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് സെന്റ് .ജോസഫ്‌സ് സ്കൂൾ സ്ഥാപിതമായത് .വെളിച്ചിയാനിയുടെ ചരിത്രത്തിൽ വിജ്ഞാന വെളിച്ചത്തിന് പ്രാരംഭം കുറിച്ചത് 1936 ൽ ആണ് .സെന്റ് ജോസഫ്‌സ് മലയാളം പ്രൈവറ്റ് സ്കൂൾ എന്ന പേരിൽ ഒന്നും രണ്ടും ക്ലാസുകൾ സെന്റ് .തോമസ് ദേവാലയത്തിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചു .അറിവിന്റെ പൊൻവെളിച്ചം ആദ്യമായി പകർന്നുനൽകിയത് അഭിവന്ദ്യരും പരേതരുമായ കുരീക്കാട്ട് കെ .പി ചാക്കോസാറും ഭാര്യ അന്നമ്മ ടീച്ചറും ആയിരുന്നു
സെന്റ് ജോസഫ്‌സ് എൽപിഎസ് വെളിച്ചിയാനി | |
---|---|
വിലാസം | |
വെളിച്ചിയാനി വെളിച്ചിയാനി പി.ഒ. , 686512 , കോട്ടയം ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഇമെയിൽ | velichiyanilps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32340 (സമേതം) |
യുഡൈസ് കോഡ് | 32100401103 |
വിക്കിഡാറ്റ | Q87659524 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 139 |
അദ്ധ്യാപകർ | 7 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 139 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 68 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | ഷിബു ജോർജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
14-03-2022 | 32340-hm |
ചരിത്രം
1936 ൽ ആരംഭിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ പാറത്തോടു പഞ്ചായത്തിലെ വെളിച്ചിയാനി എന്ന സ്ഥലത്തു നിലകൊള്ളുന്നു .സ്കൂൾ നടത്തിപ്പിനാവശ്യമായ സ്ഥലം പരേതനായ ശ്രീ .കെ .വി ചാക്കോ കൊല്ലംകുളം സൗജന്യമായി നൽകിയതാണ് .ചെങ്ങളം സ്വദേശിയായ പൂവത്തോലി ശ്രീ .ചാക്കോ പി വർക്കി സർ പ്രഥമ ഹെഡ്മാസ്റ്റർ ആയി സ്ഥാനം ഏറ്റു .അറിവിന്റെ പൊൻവെളിച്ചം ആദ്യമായി പകർന്നുനൽകിയത് അഭിവന്ദ്യരും പരേതരുമായ കുരീക്കാട്ട് കെ .പി ചാക്കോസാറും ഭാര്യ അന്നമ്മ ടീച്ചറും ആയിരുന്നു
ഭൗതികസൗകര്യങ്ങൾ
ആകർഷകമായ കെട്ടിടങ്ങൾ ,ക്ലാസ് മുറികൾ ,ഐ .ടി ലാബ് ,കളിസ്ഥലം ,ലൈബ്രറി ,കുടിവെള്ളവിതരണം ,ടോയ്‌ലറ്റ് ,വരാന്ത ,അടുക്കള .വിശ്രമമുറി ,മാലിന്യസംസ്കരണ ടാങ്ക് ,വേസ്റ്റ് ബിൻ ,ഓഫീസ് മുറി ,സ്റ്റാഫ് മുറി ,കുട്ടികളുടെ അഭിരുചികൾ തിരിച്ചറിയാനും പരിപോഷിപ്പിക്കുവാനുമായി സ്കൂൾ ക്ലബുകൾ ,കുട്ടികൾക്ക് സ്വാതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതുഇടങ്ങൾ തുടങ്ങി മികച്ച ഭൗതീക സാഹചര്യം സ്കൂൾ ഉറപ്പു നൽകുന്നു
ലൈബ്രറി
കുട്ടികളിൽ വായനയോടുള്ള താത്പര്യം വളർത്തുന്നതിനുവേണ്ടി കഥകൾ ,കവിതകൾ ,പൊതുവിഞ്ജാനം ,ശാസ്ത്ര ഗണിത പുസ്തകങ്ങൾ എന്നിവ ഉൾപ്പെടുത്തി 1100 ഓളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലുണ്ട് .എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ നൽകുന്നു .അവർ അത് വായിച്ചു വായനക്കുറുപ്പ് തയ്യാറാക്കുകയും ചെയ്യുന്നു .ലൈബ്രറി പുസ്തക വിതരണ രജിസ്റ്റർ സൂക്ഷിക്കുന്നു
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കുട്ടികളുടെ കായികപരിശീലനത്തിനുതകുംവിധം വിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്
ഐടി ലാബ്
വിവര വിനിമയ സാങ്കേതികവിദ്യ ആധുനിക വിദ്യാഭ്യാസത്തിൽ പഠനവിഷയവും ഒപ്പം പഠനോപകരണങ്ങളുമാണ് .ആധുനിക കാലഘട്ടത്തിനനുസരിച്ചു ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ ഒരു തുടക്കം എന്ന രീതിയിൽ ഐ .റ്റി പഠനം എല്ലാ ക്ലാസ്സുകളിലും നടത്തുന്നു .ഐ .റ്റി ലാബിൽ 5 ലാപ്‌ടോപ്കളും 2 പ്രൊജക്ടറുകളും ഉണ്ട് .
സ്കൂൾ ബസ്
കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾ ബസ് ഉണ്ട് .കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനും അവർക്കുവേണ്ട സഹായം നല്കുന്നതിനുമായി ആയ ഉണ്ട് .സ്കൂൾ ബസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് മാനേജർ ആണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ പച്ചക്കറിത്തോട്ടം ഉണ്ട് .തോട്ടത്തിൽ വെണ്ട ,വഴുതന ,പയർ ,കാബേജ് ,മുളക് ,ചീര ,കോവൽ ഇവയെല്ലാം കൃഷി ചെയുന്നു .നിലം ഒരുക്കാനും തൈ നടാനും വെള്ളം ഒഴിക്കാനും കുട്ടികളെ പങ്കാളികളാകുന്നു .വീടുകളിൽ പച്ചക്കറിത്തൈകൾ നടാനും പരിപാലിക്കാനും കുട്ടികൾ ഇതുവഴി പ്രാപ്തരാക്കുന്നു
വിദ്യാരംഗം കലാസാഹിത്യ വേദി
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയാണിത് .വിദ്യാലയ പ്രവർത്തനരംഭത്തിൽത്തന്നെ ദിനാചരണങ്ങളും വായനാവാരവും ആചരിക്കുക ,മത്സരങ്ങൾ നടത്തുക ,ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
കുട്ടികളിൽ ചിന്താശേഷിയും ശാസ്ത്രഭിരുചിയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു .ശില്പ ടീച്ചറും ദീപ ടീച്ചറും നേതൃത്വം നൽകുന്ന ക്ലബ്ബിൽ 25 കുട്ടികൾ ഉണ്ട് .പരിഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും നേടിയെടുക്കുന്ന അറിവുകൾ ശാസ്ത്രമേളകളിൽ സമ്മാനങ്ങൾ നേടിയെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു .
ഗണിതശാസ്ത്രക്ലബ്
കുട്ടികളിൽ ഗണിതശാസ്ത്രഭിരുചി വളർത്തുന്നതിനും പ്രയോഗികപ്രശ്നങ്ങൾ നിർധാരണം ചെയുന്നതിനുമായി ലക്ഷ്യമിട്ട് മിനി ടീച്ചറിന്റെ നേതൃത്വത്തിൽ 30 കുട്ടികൾ അടങ്ങിയ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു .
സാമൂഹ്യശാസ്ത്രക്ലബ്
കുട്ടികളുടെ ലോകം എന്നും സംശയങ്ങളും കൗതുകങ്ങളും നിറഞ്ഞതാണ് .ഇത്തരം സംശയനിവാരണങ്ങൾക്കും കൂടുതൽ അറിവുകൾ ആർജിക്കുന്നതിനുമായി ക്ലബ് റ്റിന്റു ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു .കുട്ടികളിലെ പ്രവർത്തനതാത്പര്യത്തെ വളർത്തുവാൻ ക്ലബ് സഹായകമാണ് .35 കുട്ടികൾ ക്ലബിൽ ഉണ്ട് .
പരിസ്ഥിതി ക്ലബ്ബ്
വിദ്യാർത്ഥികളെയും അവർക്കു ചുറ്റുമുള്ള പ്രകൃതിയേയും ഗാഢമായി ബന്ധിപ്പിച്ചുകൊണ്ട് ഹരിതസൗഹൃദമായ ഒരു വിദ്യാലയാന്തരീഷം സ്രഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ക്ലബ് പ്രവർത്തിച്ചുവരുന്നു .ജൂൺ 5 പരിസ്ഥിതി ദിനത്തിൽ മരത്തൈ നട്ടുകൊണ്ട് ക്ലബ് പ്രവർത്തനം ആരംഭിക്കുന്നു .ആഷ ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ ക്ലബ്ബിൽ പ്രവർത്തിക്കുന്നു .
നേട്ടങ്ങൾ
1 .ശാസ്‌ത്ര -ഗണിതശാസ്ത്ര മേളകളിൽ കാഞ്ഞിരപ്പള്ളി സബ്‌ജില്ലയിലെ എൽ പി സ്കൂളുകളിൽ വച്ചു തുടർച്ചയായി ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .
2 .കാഞ്ഞിരപ്പളളി രൂപതയിലെ മികച്ച എൽ പി സ്കൂൾ അവാർഡ് 7 തവണ നേടി .
ജീവനക്കാർ
അധ്യാപകർ
- ഷൈനി ജോർജ് (പ്രധമാധ്യാപിക )
- മിനി തോമസ്
- ആശ മേരി സെബാസ്റ്റ്യൻ
- റ്റിന്റു സെബാസ്റ്റ്യൻ
- സിനി മോൾ അഗസ്റ്റിൻ
- ദീപ തോമസ്
- ശില്പ ജോർജ്
മുൻ പ്രധാനാധ്യാപകർ
*2020 - ഷൈനി ജോർജ് തുടരുന്നു
*2017 -2020 ആന്റണി എ എ
*2014 -2017 സി .ഡൈസമ്മ ജോസഫ്
*2013 -2014 സി .മോളി ആന്റണി
*2011 -2013 സി .ഏലിക്കുട്ടി ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 .ഡോക്ടർ .വിജയകുമാർ എസ് നായർ (ശാസ്ത്രജ്ഞൻ ഐ എസ് ആർ ഒ )
2 .ജിൻസ് ജോസഫ് കപ്പലുമാക്കൽ (ഐ എസ് ആർ ഒ )
വഴികാട്ടി
{{#multimaps: 9.570136,76.837991| width=700px | zoom=16}}
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32340
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ