ലൈബ്രറി

വായിച്ചാലും വളരും വായിച്ചിലെലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ മഹത്തായ സന്ദേശത്തിന്റെ വെളിച്ചത്തിൽ വായന ശീലം കുട്ടികളിൽ വളർത്തുന്നതിനും വായനയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനുമായി ഞങ്ങളുടെ വിദ്യാലയത്തിൽ ലൈബ്രറി പ്രവർത്തനം വളരെ നല്ല രീതിയിൽ നടത്തിവരുന്നു. കുട്ടികൾക്ക് വായനാ ദിനത്തോടനുബന്ധിച്ചു  പുസ്തകങ്ങൾ വിതരണം ചെയ്യുകയും ശേഷം പുസ്തകം തിരിച്ചു വാങ്ങി മറ്റ് ക്ലാസുകളിലേക്ക് കൈമാറി കൊടുക്കുകയും ചെയ്യാറുണ്ട്. അതുപോലെ എല്ലാ ക്ലാസിലും വായനമൂലകളും ഉണ്ടാക്കി. ഓണലൈൻ പഠന സമയത്ത് ഓൺ ലൈൻ വായനാ മത്സരവും വായനാ കാർഡുകൾ വിതരണം ചെയ്യുകയ്യും ചെയ്തു.

ബാലസഭ

എല്ലാ മാസവും വിദ്യാലയത്തിൽ ആദ്യത്തെ വെള്ളിയാഴ്ച്ച ബാലസഭ കൂടാറുണ്ട്. ഓരോ മാസവും രണ്ട് ക്ലാസുകാർക്കാണ് അതിന്റ ചുമതല നല്കാറുള്ളത് .കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടപ്പിക്കാനുളള വേദിയാണ് ബാലസഭ. കുട്ടികളെ ഒരുക്കുന്നത് അധ്യാപകർ ആണ്. ഓൺലൈൻ വിദ്യാഭ്യാസ കാലത്ത് കുട്ടികൾക്ക് ഓൺലൈനായി ഇതിന് അവസരം നൽകിയിരുന്നു. പ്രവർത്തനപരിപാടി അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ തന്നെയാണ് എഴുതി തയ്യാറാക്കാറുള്ളത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float