ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്

യു.പി.വിഭാഗം

1982 ലാണ് പ്രൈമറി വിഭാഗം ആരംഭിച്ചത്.

2021-22 വർഷത്തിൽ അഞ്ചാം ക്ലാസ്സിൽ 13,ആറാം ക്ലാസ്സിൽ 34 ഏഴാം ക്ലാസ്സിൽ 34 കുട്ടികളും ആണ് ഉളളത്.മൂന്ന് യു.പി.എസ്.ടി.എ തസ്തികകളും ഒരു എഫ്.ടി.എൽ.ടി (ഹിന്ദി) ആണ് ഉള്ളത്. അറബി,ഉറുദു എന്നീ വിഷയങ്ങൾ എച്ച്.എസ് വിഭാഗത്തിലുളളവരാണ് കൈകാര്യം ചെയ്യുന്നത്.

അധ്യാപകർ

ഒരുമ സാമൂഹ്യശാസ്ത്ര ക്ലബ്ബ്

ശ്രീലത.ബി.ടി കൺവീനർ

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്ര ബോധം വളർത്തുന്നതിനായി യുപി സെക്ഷനിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് ഒരുമ സാമൂഹ്യശാസ്ത്ര ക്ലബ്ബ്. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കോവിഡ് 19  പകർച്ചവ്യാധിയുടെ കാലത്ത് ഓൺലൈനായും സ്കൂൾ തുറന്നതിനു ശേഷം ഓഫ്‌ലൈനായും നടത്തുന്നുണ്ട്. കുട്ടികളിൽ വിജ്ഞാന വർദ്ധനവിന് ഒപ്പം അന്വേഷണ ബുദ്ധി വളർത്തിയെടുക്കുകയും ആർജ്ജിച്ച അറിവുകൾ എഴുത്തിലൂടെയും വരയിലൂടെ യും പ്രകടിപ്പിക്കുകയും നിത്യജീവിതത്തിൽ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് പ്രവർത്തിക്കുകയും മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിവ് നേടുകയും ഓരോ ദിനാചരണങ്ങളിലൂടെ  നമ്മുടെ മുൻ തലമുറ കാരുടെ ത്യാഗനിർഭരമായ ജീവിതങ്ങളും സന്ദേശങ്ങളും ഉൾക്കൊണ്ട് ജീവിതത്തിലൂടെ മുന്നേറാൻ കുട്ടികളെ പര്യാപ്തരാക്കുക എന്നിവ എല്ലാമാണ് സോഷ്യൽ ക്ലബ്ബിന്റെ ലക്ഷ്യം .

         സാമൂഹിക അവബോധം വളർത്തുന്നതിന് ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നു. ഓരോ ദിനാചരണത്തോടനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ, പോസ്റ്റർ മേക്കിങ്, ചിത്രരചന, പ്രസംഗമത്സരം എന്നിവ നടത്തുന്നുണ്ട്.

ലോക ജനസംഖ്യ ദിനം

    ജൂലൈ 11 ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ക്വിസ് മത്സരങ്ങളും പോസ്റ്റർ രൂപീകരണവും ഓൺലൈനായി നടത്തി. പങ്കെടുത്തവരെയെല്ലാം അനുമോദിച്ചുകൊണ്ട് സർട്ടിഫിക്കറ്റുകൾ നൽകി.

ഹിരോഷിമാ ദിനാചരണം

        ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചതിന്റെ പ്രതീകമായി ഹിരോഷിമ ദിനാചരണം ഓൺലൈനായി നടത്തി. ക്വിസ് മത്സരവും യുദ്ധവിരുദ്ധ പോസ്റ്റർ മേക്കിങ് ഉം നടത്തി.

സ്വാതന്ത്ര്യ ദിനാചരണം

   സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട കുറച്ച് വീഡിയോകൾ കുട്ടികൾക്കായി അയച്ചുകൊടുത്തു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും പ്രസംഗമത്സരവും ദേശഭക്തിഗാന മത്സരം നടത്തി.

അദ്ധ്യാപക ദിനാചരണം

   അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനും ആയിരുന്ന ഡോക്ടർ സർവ്വേപ്പിള്ളി രാധാകൃഷ്ണന്റെ പിറന്നാൾ ദിനമായ സെപ്തംബർ 5 അധ്യാപക ദിനമായി ആചരിക്കുന്ന തിന്റെ ഭാഗമായി എല്ലാ കുട്ടികളോടും '''കുട്ടി ടീച്ചർ''ആയി ഇഷ്ടമുള്ള വിഷയത്തിൽ ക്ലാസ്സെടുത്തു വീഡിയോ അയച്ചു തരാൻ പറഞ്ഞു. മിക്ക കുട്ടികളും പങ്കെടുത്തിരുന്നു. കുട്ടികൾ ക്ലാസ് എടുത്തതിന് വീഡിയോ അയച്ചുതന്നു അവർക്ക് പ്രോത്സാഹനം ആയിട്ട് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ഓസോൺ ദിനം

ഓസോൺ പാളിയുടെ സംരക്ഷണത്തിനായി 1988 മുതൽ സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കാൻ തുടങ്ങി. ""സുഖപ്പെടുത്തലിന്റെ 32 വർഷങ്ങൾ "" എന്നതാണ് ഇത്തവണത്തെ ഓസോൺ ദിന പ്രമേയം. ഓസോൺ പാളിയെ സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ഓസോൺ ശോഷണത്തിനു കാരണമായ രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാൻ കുട്ടികളെ ഓർമ്മപ്പെടുത്തുകയും ചെയ്തു

ഓസോൺ സംരക്ഷണ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്റർ മേക്കിങ്,ക്വിസ് മത്സരം എന്നിവ നടത്തി.

കേരളപ്പിറവി ദിനാചരണം

നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിലാണ് സ്കൂളുകൾ തുറന്നത്. കേരള മായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടികളോട് ചർച്ച ചെയ്തശേഷം അഞ്ച് ആറ് ഏഴ് ക്ലാസ്സുകളിലെ ക്വിസ് മത്സരം സംഘടിപ്പിച്ചു.

ദേശീയ യുവജന ദിനം

സാമൂഹിക പരിഷ്കർത്താവായ സ്വാമിവിവേകാനന്ദൻ ഇന്ത്യക്ക് നൽകിയ സംഭാവനകൾ എന്തെല്ലാം എന്ന് ചർച്ച ചെയ്തു.

യുദ്ധിരുദ്ധ സംഗമം നടത്തി.

യുദ്ധ ഭീകരതക്കെതിരെ കുഴിമണ്ണ ഗവ.ഹയർ സെക്ക: സ്കൂ'ിലെ കുട്ടികൾ ...

2022 ഫെബ്രുവരി 26 ശനി:

കിഴിശേരി : കുഴിമണ്ണ ജി.എച് എസ് എസിലെ യു.പി. വിഭോഗം കുട്ടികൾ യുദ്ധ

ഭീകരതക്കെതിരെ റോലിയും യുദ്ധവിരുദ്ധ സംഗമവും നത്തി. റഷ്യ-ഉക്റെയിൻ യുദ്ധ

സോഹചര്യത്തിലോണ് ഇന്ന് സമോധോനത്തിന്റെ സന്ദേശങ്ങൾ ഉയർത്തിപ്പിിച്ച് യുദ്ധ

ഭീകരതക്കെതിരെ ഒരുമയോടെ കൈകോർത്ത് വേറിട്ട പ്രവർത്തനങ്ങൾ ക്ക് യു.പി വിഭോഗം

എസ്

ആർ ജി യും ഒരുമ സോമൂഹ്യ ശോസ്ത്ര വേ,ിയും മുന്നിട്ടിറങ്ങിയത്.

ഒന്നും രണ്ടും ലോകമഹോയുദ്ധങ്ങളുടെയും അതിന് ശേഷം ഈയടുത്ത കോലം വരെ ഭൂമിയിൽ

ഉണ്ടോയ മുഴുവൻ യുദ്ധങ്ങളുടെയും അന്തിമഫലം സർവനോശം മോത്രമോയിരുന്നു എന്ന് കുട്ടികൾ

തിരിച്ചറിഞ്ഞു.

തുർന്ന് അവർ ഒരുക്കിയ യുദ്ധ വിരുദ്ധ സംഗമത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ യെടുക്കൽ ,

റോലി, പോസ്റ്റർ പ്ര,ർശനം, നിറയുന്ന ക്യോൻവോസ് എന്നിവയും ഒരുക്കിയത് വ'രെ

ശ്രദ്ധേയമോയി. എച് എം - ഇൻ ചോർജ് ശ്രീ വി പി. എം ശശീന്ദ്ര ബോബു മോസ്റ്റർ ഉ,്ഘോനം

ചെയ്തു. യുദ്ധവിതച്ച നോശത്തിൽ നിന്നും പോഠങ്ങൾ മനസിലോക്കി എല്ലോവരും ലോക

സമോധോനത്തിനോയി മുന്നോട്ട് വരണമെന്നും അതിനോയി ഒത്തോരുമയോടെ

കൈകോർക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.

.യുദ്ധത്തിനെതിരെ പ്രവർത്തിക്കണമെന്ന ആഹ്വോനത്തോടെ നന്ന യുദ്ധ വിരുദ്ധ റോലിയിൽ

യു.പി. വിഭോഗത്തിലെ മുഴുവൻ കുട്ടികളും അണി ചേർന്നു.

എസ് ആർജി കൺവീനർ ജയൻ പി , ഒരു മ സോമൂഹ്യ ശോസ്ത്ര വേ,ി കൺവീനർ ശ്രീലത

ബി.ി , ഷരീഫ കെ ,

സബിത സി.എസ്.

ബൈജു .എൻ

എന്നിവരും സംബന്ധിച്ചു.

തുർന്ന് കുട്ടികൾ തയ്യോറോക്കിയ യുദ്ധവിരുദ്ധ പോസ്റ്ററുകൾ പ്രകോശനം ചെയ്തു. സ്കൂൾ മുറ്റത്ത്

NO WAR എന്ന രീതിയിൽ കുട്ടികൾ അണിനിരന്ന് മോസ് ഡ്രിൽ ചെയ്തതും ഏറെ

ശ്രദ്ധേയമോയി.

യുദ്ധവിരുദ്ധ ചിത്ര പ്ര,ർശനം നിറയുന്ന ക്യോൻവോസ് തുങ്ങി നിരവധി

തുർപരിപോികൾക്കും രൂപം നൽകി. തികച്ചും മോതൃകോപരമോയ രീതിയിൽ കുട്ടിക'ിൽ

യുദ്ധവിരുദ്ധ സന്ദേശം എത്തിക്കോൻ കഴിഞ്ഞതിൽ ഏറെ അഭിമോനിക്കോം.


2022 മാർച്ച് 12 ദണ്ഡി മാർച്ച് ദിനം

ദണ്ഡി മാർച്ച് പുനരാവിവിഷ്ക്കരിച്ച് കുഴിമണ്ണയിലെ കുട്ടികൾ.

.കുഴിമണ്ണ ഹയർ സെക്കൻഡറിയിലെ യു.പി.വിഭാഗം കുട്ടികളാണ് ഗാന്ധിജിയുടെ നേതൃത്വത്തിൽ സബർമതി ആശ്രമത്തിൽ നിന്ന് ദണ്ഡി കടപ്പുറത്തേക്കുള്ള സത്യാഗ്രഹത്തിൻ്റെ ദൃശ്യാവിഷ്ക്കാരം നടത്തിയത്.മാർച്ച് 12ന് ദണ്ഡി യാത്രദിനാചരണത്തിൻ്റെ ഭാഗമായാണ് കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ ദണ്ഡി മാർച്ച് സംഘടിപ്പിച്ചത്.

.ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്ന് ആരംഭിച്ച് 24 ദിവസങ്ങളിലായിവിവിധ ഗ്രാമങ്ങളിലൂടെ 390 മൈൽ ദൂരം താണ്ടി ദണ്ഡി കടപ്പുറത്തെത്തി ഉപ്പു നിയമം ലംഘിക്കുന്നതിൻ്റെ ഓർമദിനമാണ് ദൃശ്യാവിഷ്ക്കാരമായത്.

.ഗാന്ധിജി, സരോജിനി നായിഡു, ടൈറ്റസ്, സി. കൃഷ്ണൻ നായർ, രാഘവ പൊതുവാൾ, ശങ്കരൻ എഴുത്തച്ഛൻ തുടങ്ങിയവരുടെ വേഷമണിഞ്ഞ് വിവിധ ക്ലാസ്സുകളിലൂടെ കയറിയിറങ്ങി, എല്ലാവരും ചേർന്ന് സ്കൂൾ മൈതാനത്ത് ഒത്തുകൂടിയാണ് ഉപ്പുനിയമ ലംഘനത്തിൻ്റെ സ്മരണ പുതുക്കിയത്.

. മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യവും പുഷ്പാർച്ചനയും സ്വാതന്ത്ര്യ സമര ഗീതങ്ങളും ദണ്ഡി മാർച്ചിന് മികവു പകർന്നു.

. പ്രിൻസിപ്പൽ ജോൺ ക്രിസ്റ്റഫർ മാർച്ച് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻ്റ് പി.സെയ്തലവി, അധ്യാപകരായ അബ്ദുൾ ഗഫൂർ, സുരേഷ് ബാബു ടി ബൈജു എൻ ജമീല പി , പി.ജയൻ, ബി.ടി. ശ്രീലത, ഷരീഫ കെ, സബിത സിഎസ് തുടങ്ങിയവർ നേതൃത്വം നൽകി.

.യു.പി.സിലബസിലെ മലയാളം, സാമൂഹ്യപാഠം എന്നി വിഷയങ്ങളെ ആധാരമാക്കി നടത്തിയ മാർച്ച് കുട്ടികൾക്ക് നവ്യാനുഭവമായി.

പ്രേംചന്ദ് ഹിന്ദി സമാജ്

സവിത.സി.എസ് കൺവീനർ

    പ്രേംചന്ദ് ഹിന്ദി സമാജ് എന്നപേരിൽ യുപിയിൽ ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനം വളരെ മികച്ചരീതിയിൽ സ്കൂളിൽ നടത്തി വരുന്നു. നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദി കുട്ടികൾക്ക് സുഗമമായി കൈകാര്യം ചെയ്യുന്നതിന് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. കുട്ടികളെ ഹിന്ദി ഭാഷ സംസാരിക്കാൻ പ്രാപ്തരാക്കുക, ഹിന്ദി പഠിക്കാനുള്ള അഭിരുചി വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ "സുരീലി  ഹിന്ദി" നടത്തിവരുന്നു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ വേണ്ടി ഓരോ ക്ലാസിൽ നിന്നും രണ്ടു പേരെ വീതം പ്രതിനിധികൾ ആയി തെരഞ്ഞെടുത്തു. ഹിന്ദി ഭാഷയിൽ ആഴ്ചയിലൊരു ദിവസം പ്രാർത്ഥനയും പ്രതിജ്ഞയും നടത്തിവരുന്നു. പൊതു ദിനാചരണങ്ങൾ കൂടാതെ ഹിന്ദി സാഹിത്യകാരൻമാരും ജന്മദിനാ ചരണങ്ങളും ക്ലബ്ബിനെ ഭാഗമായി നടത്തുന്നു. ജൂലൈ 31 ഹിന്ദിയിലെ പ്രമുഖ സാഹിത്യകാരനായ ശ്രീ പ്രേംചന്ദ് ജിയുടെ ജന്മദിനാഘോഷ ത്തോട് അനുബന്ധിച്ച് ചിത്രരചന നടത്തുകയുണ്ടായി. അധ്യാപക ദിനമായ സെപ്തംബർ 5 നു കുട്ടി അധ്യാപകരായി ഹിന്ദി ഭാഷയിൽ ക്ലാസ്സുകൾ എടുത്തത് അഭിമാനമായി കൂടാതെ സെപ്റ്റംബർ 14-ന് ഹിന്ദി ദിവസ് വളരെ നല്ല രീതിയിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി ഇതിന്റെ ഭാഗമായി പോസ്റ്റർ രചന ഹിന്ദി ക്വിസ് എന്നിവയും നടത്തുകയുണ്ടായി

വിദ്യാരംഗം കലാ സാഹിത്യ വേദി

ജയൻ.പി കൺവീനർ


ഓരോ വിദ്യാർഥിയുടെയും സർഗപരമായ കഴിവുകൾ കണ്ടെത്തി വളർത്താനും വികസിപ്പിക്കാനും ആയി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഇതിനുള്ളത് വിദ്യാലയ പ്രവർത്തനങ്ങളോടൊപ്പം വായനാദിനാചരണം,വായനാ വാരവും ആചരിക്കുക, വായനാമത്സരം നടത്തുക,നല്ല വായനക്കാരെ തിരഞ്ഞെടുക്കലും,വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രസംഗങ്ങൾ,ലേഖനങ്ങൾ എന്നിവ സംഘടിപ്പിക്കുക,ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് ഈ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ. വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ഓരോ ക്ലാസിൽ നിന്നും രണ്ടു പ്രതിനിധികളെ വിധം തെരഞ്ഞെടുത്തു.



ആരാമം


ആരാമം ഡിജിറ്റൽ മാഗസിൻ

കുട്ടികളിലെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബഷീർ ദിനത്തിൽ സ്കൂൾ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. കഥ, കവിത, അനുഭവക്കുറിപ്പ് തുടങ്ങിയ വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്നതാണ് മാഗസിൻ.യു.പി. ഭാഗം അധ്യാപകൻ പി.ജയൻ എഡിറ്ററായിരുന്നു.വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൻ July 5 ന് അദ്ദേഹത്തിന്റെ മകൻ അനിസ് ബഷീറാണ് ഇത് പ്രകാശനം ചെയ്തത്

വായനാദിനം

ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ജൂൺ 19 വായനാ ദിനത്തിൽ ആരംഭിച്ചു. കുട്ടികൾ അവർക്ക് ഇഷ്ടപ്പെട്ട ഒരു പുസ്തകം വായിച്ച് അതിന്റെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നതിനുള്ള ഒരു മത്സരം സംഘടിപ്പിച്ചു. ഒരു സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു. മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഓൺലൈൻ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. വായനാദിനത്തോടനുബന്ധിച്ച് അമ്മ വായന എന്ന ഒരു മത്സരം കൂടെ സംഘടിപ്പിച്ചിരുന്നു. ഒരു പുസ്തകത്തിലെ കുറച്ചു പാരഗ്രാഫുകൾ കൊടുത്ത കുട്ടികളുടെ അമ്മമാരോട് വായിച്ച് ശേഷം അതിന്റെ വീഡിയോ അല്ലെങ്കിൽ ഓഡിയോ ഇടാൻ ആയിരുന്നു മത്സരം . എല്ലാ ക്ലാസ്സിൽ നിന്നും പങ്കാളിത്തമുണ്ടായിരുന്നു.



രാമാനുജൻ ഗണിതക്ലബ്ബ്


ഇന്ന് ലോക പൈ ദിനം.... 3.141592 ..... എന്നതാണ് Pi യുടെ ഏകദേശ വില... ഏതൊരു വൃത്തത്തിൻ്റെയും ചുറ്റളവിനെ വ്യാസം (Diameter) കൊണ്ട് ഹരിച്ചാൽ കിട്ടുന്ന constant ആണ് Pi. ഗ്രീക്ക് അക്ഷരമാലയിലെ പതിനാറാമത് അക്ഷരമാണ് പൈ... അതിൻ്റെ കൃത്യമായ വില ഇന്നേവരെ  നിർണയിക്കപ്പെട്ടിട്ടില്ല... അനന്തതയുടെ ഒരു സമസ്യയായി വൃത്തം ഉയർന്ന് നിൽക്കുന്നു എന്നതാണ് Pi യെ ഇത്രയും ശ്രദ്ധേയമാക്കുന്നത്...  3.141592 എന്ന Pi വിലയിലെ ആദ്യത്തെ  3 അക്കങ്ങൾ ചേർത്ത് പറഞ്ഞാണ് മാർച്ച് 14 പൈ ദിനമായി തീരുമാനിച്ചത് ...                               3 = മാർച്ച് (മൂന്നാം മാസം) , 14 - പതിനാലാം തിയ്യതി... പ്രപഞ്ചതാളങ്ങളെ ഗ്രഹിക്കുന്നതിൽ Pi ക്ക് മോശമല്ലാത്ത സ്ഥാനമുണ്ട്..

ഗണിത വിജയം സ്കൂൾ തല പരിശീലനം പൂർത്തിയായി

സമഗ്ര ശിക്ഷ കേരളം നടപ്പാക്കി വരുന്ന പഠന പരിപോഷണ പരിപാടിയായ "ഗണിത വിജയം "

കുഴിമണ്ണ GHSS ലെ 3 ക്ലാസ് മുറികളിലും ഗണിത വിജയം പരിശീലനം പൂർത്തിയാക്കി.

കോവിഡ് സാഹചര്യത്തിൽ ഗണിത വിജയം -വിദ്യാലയത്തിലും വീട്ടിലും ' എന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പ്രാദേശികമായും, ക്ലാസ് മുറികളിലുമുള്ള ഗണിതാനുഭവങ്ങൾ പങ്കുവച്ചു കൊണ്ട് സെഷനകൾ ആരംഭിച്ചു.

കോടീശ്വരൻ, നമ്പർ ട്രാക്ക്, ഗോലി കളി, ഡൈസ് കളി, പമ്പരം കറക്കാം , ഗുണിച്ചു മുന്നേറാം, വളഗണിതം, കുറയ്ക്കാം മറക്കാം , തുടങ്ങിയ പ്രവർത്തനങ്ങൾ വിവിധ ഗ്രൂപ്പുകൾ അവതരിപ്പിച്ചു.

ഫീഡ്ബാക്കിൽ കുട്ടികൾ ഗണിത വിജയത്തെ കുറിച്ചുള്ള മികച്ച അഭിപ്രായം ആണ്പങ്കിട്ടത്.

കൊറോണ സമയത്തും ഇങ്ങനെ ഒരു പരിശീലനം ഏറെ പ്രയോജനപ്പെട്ട തായി അദ്ധ്യാപകർ അഭിപ്രായപ്പെട്ടു.പ്രയാസമേറിയ ചതുഷ്ക്രിയകൾ അനായാസേന കുട്ടികളിലെത്തിക്കാൻൻ ഗണിതവിജയം പദ്ധതിക്ക് സാധിക്കുമെന്ന് അനുഭവങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങൾ സഹിതം അധ്യാപകർ വിവരിച്ചു .അധ്യാപകരുടെ പിന്തുണയോടെയും രക്ഷിതാക്കളുടെ സഹായത്തോടെയും ഗണിത വിജയം - വിദ്യാലയത്തിലും വീട്ടിലും എന്ന പദ്ധതി വിജയിപ്പിക്കാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെ ശില്പശാലക്ക് പര്യവസാനമായി. അധ്യാപകർ വിവിധ സെഷനുകൾ നിയന്ത്രിച്ചു.

സി.വി.രാമൻ ശാസ്ത്രക്ലബ്ബ്

28- 2 - 2022 ക,ശീയ ശോസ്ത്ര ,ിനോചരണ പ്രവർത്തനങ്ങൾ പ്രധോനോധ്യോപകൻ ശ്രീ ബോബു സി ഉ,്ഘോനം

ചെയ്തു.

കുട്ടികളിൽ ശാസ്ത്ര പഠനമുന്നേറ്റം ലക്ഷ്യമിട്ടു കൊണ്ട് GHSS കുഴിമണ്ണ യു പി വിഭാഗത്തിൽ സർ.സി വി രാമന്റെ പേരിൽ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു.കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും അന്വേഷണത്വര വർദ്ധിപ്പിക്കുന്നതിനുമുതകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് CV രാമൻ ശാസ്ത്ര വേദിക്കു കീഴിൽ നടപ്പിലാക്കി വരുന്നത്. ക്ലബിന്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് പരമാവധി കുട്ടികളെ ക്ലബിൽ അംഗങ്ങളാക്കുകയും ഓരോ ക്ലാസിൽ നിന്നും 2 കുട്ടികളെ വീതം പ്രതിനിധികളായി തിരഞ്ഞെടുക്കുകയും ചെയ്തു. ഷരീഫ.കെ ആണ് ക്ലബ് കൺവീനർ.ആറാം ക്ലാസ് വിദ്യാർത്ഥി അനന്തു.A ആണ് സയൻസ് ക്ലബ് സെക്രട്ടറി.

സി.വി.രാമൻ ശാസ്ത്ര ക്ലബിനു കീഴിൽ നടന്ന പ്രവർത്തനങ്ങൾ

.പരിസ്ഥിതി ദിനാചരണം

.വീട്ടിലൊരു ശാസ്ത്ര ലാബ്

.പരീക്ഷണങ്ങളിലൂടെ (ലഘുപരീക്ഷണങ്ങൾ അവതരിപ്പിക്കൽ)

.ഒരു തൈ നടാം - ക്യാമ്പയിൻ

.അഭിമുഖം (കർഷകനുമായി)

ജൂൺ 5 ലോക പരിസ്ഥിതി ദിനം..

പ്രകൃതിയെ മറക്കാതിരിക്കാനും

നാളേയ്ക്കു ണലൊരുക്കാനും സി.വി.രാമൻ ശാസ്ത്ര വേദിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി.'പരിസ്ഥിതി പുനസ്ഥാപനം' എന്നതായിരുന്നു 2021ലെ പരിസ്ഥിതി ദിന സന്ദേശം.

പ്രവർത്തനങ്ങൾ

1.ഒരു തൈ നടാം ക്യാംപയിൻ - എല്ലാ കുട്ടികളും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിന്റെ ഫോട്ടോ /വീഡിയോ ക്ലാസ് ഗ്രൂപ്പിൽ പങ്കുവച്ചു.

2. അന്നു ഞാൻ നട്ടത്:- മുൻ വർഷങ്ങളിൽ സ്കൂളുകളിൽ നിന്നും കിട്ടിയ വൃക്ഷങ്ങൾക്കരികെയുള്ള ഫോട്ടോ

3. പരിസ്ഥിതി ദിന ക്വിസ് - ഓൺലൈൻ

4. എന്റെ പരിസരം - ഇന്നലെ, ഇന്ന്

വീടും പരിസരവും വൃത്തിയാക്കി. മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കൽ

5. പരിസ്ഥിതി ദിന ഗാനാലാപനം

ഇഖ്‍ബാൽ ഉറുദു ക്ലബ്ബ്

അലിഫ് അറബിക്ക് ക്ലബ്ബ്

DEW DROPS ENGLISH CLUB

വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം വർദ്ധിപ്പിക്കുക , ഭാഷ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുക, തുടങ്ങിയ ലക്ഷ്യത്തോടെ യു.പി വിഭാഗത്തിൽ Dew Drops English club പ്രവർത്തിച്ചു വരുന്നു.6 A ക്ലാസിലെ മുഹമ്മദ് നാഫിഹ് ആണ് ക്ലബ് ലീഡർ. വായനദിനത്തോടനുബന്ധിച്ച് English വായന മത്സരം ഓൺലൈനായി നടത്തി.കൂടാതെ ഇംഗ്ലീഷ് മാഗസിൻ തയാറാക്കി.

Hello English Learning Enhancement Programme

ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള ആവിഷ്ക്കരിച്ച പ0ന പരിപോഷണ പരിപാടിയാണ് Hello English. 2018_19 അക്കാദമിക വർഷമാണ് ഈ പദ്ധതി പൊതു വിദ്യാലയങ്ങളിൽ തുടക്കം കുറിച്ചത്. വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ വിരസമായ ഭാഷാ ക്ലാസ്സുകളിൽ നിന്നും രസകരമായ പ0നാന്തരീക്ഷത്തിലേക്ക് ഇംഗ്ലീഷ് ക്ലാസുകൾ പരിണമിച്ചതിന് നാം സാക്ഷ്യം വഹിച്ചു.

എന്നാൽ കോവിഡ് സാഹചര്യത്തിൽ ഇത്തരത്തിലുള്ള ക്ലാസ് അന്തരീക്ഷം നമുക്ക് നഷ്ടപ്പെട്ടു. English Journal ൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെ ,ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട്,ഈ മാറിയ സാഹചര്യത്തിലും ഉപയോഗിക്കേണ്ടതായിട്ടുണ്ട്. കുട്ടികൾക്ക് ലഭ്യമാകേണ്ട ഭാഷാ ശേഷികൾ ,പOന നേട്ടങ്ങൾ ഇവ കോവിഡ് സാഹചര്യത്തിൽ കുറച്ചു കൂടി replan ചെയ്ത ആക്റ്റിവിറ്റീസിലൂടെ കുട്ടികൾക്ക് ലഭ്യമാക്കാൻ സാധിക്കും.ഇതിനായുള്ള പരിശീലനം അധ്യാപകർക്ക് ഡിസംബർ 20, 21, 22, 23 തിയതികളിൽ ഓൺലൈനായി നൽകുകയും ചെയ്തു.

Hello English പ്രവർത്തനോദ്ഘാടനം സമുചിതമായി നടന്നു. ചടങ്ങിൽ പ്രധാന അധ്യാപകൻ അധ്യാപകർ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. കുട്ടികളുടെ ഇംഗ്ലീഷ് അവതരണങ്ങൾ, പെർഫോമൻസസ് ഇവ ജനപ്രതിനിധികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധ ആകർഷിച്ചു.

Listen Up now, listen to us🎼🎼🎼..... കൊച്ചുമക്കളുടെ Action Song കണ്ണിന് കുളിർമയായി. കുട്ടികളുടെ anchoring ,Skit, charades, Speech... അവതരണങ്ങളും മികച്ചതായിരുന്നു ....

ഇന്നു മുതൽ കൂടുതൽ ഉണർവ്വോടെ തുടരുന്ന Hello English പ്രവർത്തനങ്ങൾക്ക് ആശംസകളോടെ.......

ദേശീയ ഹരിതസേന-ഇക്കോക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ് - കുഴിമണ്ണ

പ്രൈമറി തലം തൊട്ട് ഹയർ സെക്കൻഡറി തലം വരെ പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിയെ കുറിച്ചുമുള്ള അവബോധം കുട്ടികളിൽ വളർത്തിയെടുക്കുന്നതിന്നയി പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നു. ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ ബ്യൂട്ടിഫിക്കേഷൻ, പുല്ല് വെച്ച് പിടിപ്പിക്കൽ, പച്ചക്കറി കൃഷി, വാഴക്കൃഷി എന്നിവ നടന്നു വരുന്നു.

ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിക്കാറുണ്ട്.

കോവിഡാനന്തരം - പരിസ്ഥിതിയും രോഗവും കാലാവസ്ഥാ വ്യതിയാനം, പ്രളയ ദുരന്തങ്ങൾ, പശ്ചിമഘട്ട സംരക്ഷണം, ചെങ്കൽ ഖനനം എന്നീ വിഷയങ്ങളുമായി ഓൺലൈനായും ഓഫ് ലൈനായും ക്ലാസ്സുകൾ സംഘടിപ്പിച്ചു.ദേശീയ ഹരിതസേനയുമായി കൈകോർത്ത് സ്കൂളിൽ ആരംഭിച്ച ശീതകാല പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് 2. 2.2022 ന് കൃഷി ഓഫീസർ നിർവഹിച്ചു.

കൃഷിദർശൻ ക്ലബ്ബ്

''മണ്ണ് ഇച്ചീച്ചിയാണ്.അച്ഛൻ കൈകൊണ്ടാണോ മണ്ണെടുത്തത് എങ്കിൽ അമ്മേയും ചീത്ത പറയും '' -പീലിമോൾ (കഥ-ഹരിതമോഹനം)

മണ്ണുമായി ബന്ധപ്പെട്ട് പുതുതലമുറയിൽ വളർന്നു വരുന്ന കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണീ കഥ ഭാഗം.പാടവും പറമ്പും മണ്ണും ചെടിയും എല്ലാ അനുമാകുന്ന ഒരു പുതു തലമുറയാണ് വളർന്നു വരുന്നത്.

കൃഷിയിലും കാർഷിക പാരമ്പര്യത്തിലും അഭിമാനിക്കുന്ന ഒരു തലമുറയെ വാർത്തെടുകയാണ് ക്ലബിൻ്റെ ഉദ്ദേശ്യം.

പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയും മനുഷതനും തമ്മിലുള്ള ആരോഗ്യകരമായ പരസ്പരാശ്രിതത്വം ബോധ്യപ്പെടുത്താൻ ക്ലബ്ബ് സഹായിക്കുന്നു.

''കതിരിൽ വളം വെച്ചിട്ട് കാര്യമില്ല''- കൃഷിയേയും പ്രകൃതിയേയും അറിഞ്ഞു വളരുമ്പോൾ മാത്രമേ ഊർജ്ജസ്വലത,യുള്ള, സ്നേഹവും വിശ്വാസവും ഉള്ള ഒരു തലമുറ വളർത്തിയെടുക്കാൻ സാധിക്കൂ.

കേരളം ഭക്ഷ്യോത്പന്നങ്ങൾക്കായി പൂർണമായും അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. മാരകമായ കീടനാശികൾ ഉപയോഗിച്ച് കൃഷി ചെയ്യുമ്പോൾ അതിൻ്റെ ദൂഷ്യഫലങ്ങൾ ഏറ്റുവ വാങ്ങേണ്ടി വരുന്നത് വരു തലമുറയാണെന്ന ''തിരിമ്പറിവ് കൃഷിൻ ദർശന ക്ലബ് പ്രവർത്തനങ്ങൾക്ക് പ്രചോദനമാക്കുന്നു '

വീഡിയോ

ആയുഷ് ആരോഗ്യ വേദി

2021 Dec. 3 ഭിന്ന ശേഷി ദിനാചരണം

Inclusive Education Samagra Siksha Kerala(SSK)

സമഗ്ര ശിക്ഷ കേരള യുടെ ഏറ്റവും പ്രധാനപ്പെട്ട ഇടപെടല് മേഖലയാണ് ഉൾച്ചേർന്ന വിദ്യാഭ്യാസം അഥവാ inclusive Education.

ഒരുകാലത്ത് സമൂഹത്തിലെ ഒറ്റപ്പെട്ടുപോയിരുന്ന വിഭിന്നശേഷിയുള്ള ഭിന്നശേഷിക്കാരായ നമ്മുടെ മക്കളെ സമൂഹത്തിൽ മുഖ്യധാരയിലേക്ക് കൈപിടിച്ചുകയറ്റുന്നതിനുള്ള നിരവധിയായ പദ്ധതികളാണ് കഴിഞ്ഞ കുറേ വർഷങ്ങളായി കേരളമൊട്ടാകെ നടന്നുവരുന്നത്. അതിന്റെ ഫലമായിട്ടാണ് ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനം എന്ന പദവി നമുക്ക് നേടാൻ കഴിഞ്ഞത്.

കേരളത്തിലെ 168 ബി ആർ സി യുടെ കീഴിൽ മതിയായ വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തന പരിചയമുള്ള നിരവധി സ്പെഷ്യൽ എഡ്യൂക്കേറ്റർ മാർ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഈ മക്കൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി അവരെ ചേർത്ത് പിടിക്കുന്നു.

കുഴിമണ്ണ ഹൈസ്കൂളിലെ സ്പെഷൽ ടീചർ എജുക്കേറ്റർ ശ്രീമതി റുഖിയ ടീച്ചർ, പ്രധാനാധ്യാപകൻ ശ്രീ ബാബു സി. സഹാധ്യാപകരായ ജയൻ പി ,ഷരീഫ കെ എന്നിവ ർ ഭിന്ന ശേഷി കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി . അവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകി.

പാലാഴി സ്റ്റുഡൻസ് ഡയറി ക്ലബ്ബ്

മലപ്പുറം ജില്ലാ ക്ഷീരകർഷക സംഗമം ഇന്നലെയും ഇന്നുമായി വണ്ടൂരിൽ അരങ്ങേറി.

വൈവിധ്യമാർന്ന നിരവധി പരിപാടികളാലും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നിരവധി പ്രഗത്ഭരെ ആദരിച്ചും വർണ്ണാഭമായിരുന്നു ഇന്നത്തെ ചടങ്ങുകൾ '

2019 - 20 വർഷത്തിൽ ജില്ലയിൽ ആരംഭിച്ച ഏക സ്റ്റുഡൻസ് ഡയറി ക്ലബാണ് കുഴിമണ്ണ GHSS ലെ പാലാഴി ക്ഷീര ക്ലബ്.

സംസ്ഥാന ക്ഷീരവകുപ്പ് നേരിട്ടാണ് ഇത് നിയന്ത്രിക്കുന്നത്.

അരീക്കോട് ബ്ലോക്കിലെ ആക്കപ്പറസ് ക്ഷീര സംഘം ഇതിന്റെ പ്രവർത്തനങ്ങളെ ഏകോപ്പിപ്പിക്കുന്നു.

ഇവിടുത്തെ 23 വിദ്യാർത്ഥികൾ അവരുടെ വിവിധ പാലുല്പന്നങ്ങളും അവയുടെ നിർമാണവും സ്റ്റാളിൽ ഒരുക്കിയിരുന്നു.

കേരള സംസ്ഥാന ഡയറി വകുപ്പ് ഡ യ റ ക്ടർ, മലപ്പുറം ഡപ്യൂട്ടി ഡയറക്ടർ ജില്ലാ പഞ്ചാ.പ്രസിഡന്റ് വണ്ടൂർ ഗ്രാമപഞ്ചാ.പ്രസിഡൻറ് തുടങ്ങി നിരവധി പ്രമുഖ ഉദ്യോഗസ്ഥ-ജനപ്രതിനിധികൾ വിദ്യാർത്ഥികളുടെ ഈ സജീവ ഇടപെടലിൽ സന്തോഷം രേഖപ്പെടുത്തി.

അവരെ പ്രത്യേകം അഭിനന്ദിച്ചു.

Feb യിൽ 21-24 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ക്ഷീര സംഗമത്തിൽ പങ്കെടുക്കണമെന്നും ഡയറക്ടർ അറിയിച്ചു.

കുട്ടികളുടെ പ്രവർത്തനത്തിനുള്ള അംഗീകാരമായി ഇതിനെ സന്തൊഷപൂർവം കാണുന്നു.

ചുരുങ്ങിയ മാസത്തിനുള്ളിൽ ക്ലബിന്റെ നേതൃത്വത്തിൽ നിരവധി ക്ഷീരോൽപ്പന്ന നിർമാണ പരിശീലനവും വിപണനവും

അതിൽ നിന്ന് ലഭിച്ച തുക സഹപാഠിയുടെ ചികിത്സാ നിധിയലെക്ക് വിനിയോഗിക്കുകയും ഈ കുട്ടികൾ ചെയ്തത് മാതൃകയായി.

അരീക്കോട് ഡയറി എക്സറ്റൻഷൻ ഓഫീസർ സജിനി ഒ, ആക്കപ്പാസ് ക്ഷീര സംഘം പ്രസി' കുഴിമണ്ണ ഗ്രാമ പഞ്ചാ. മെമ്പറുമായ അബ്ദുൾ ജലീൽ, പ്രശസ്ത യുവ ക്ഷീര സംരംഭകൻ ജംഷീർ PC എന്നിവർ എല്ലാവിധ സഹായങ്ങളും നൽകി പാലാഴി ക്ഷീര ക്ലബിന്റെ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു.

ഇങ്ങനെയൊരു മഹത്തായ സംരംഭത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയ ഡയറി ഡിപ്പാർട്ട്മെന്റിനും എല്ലാവർക്കും പാലാഴി ക്ഷീര ക്ലബിന്റെ അകമഴിഞ്ഞ നന്ദി നമസ്കാരംകുഴിമണ്ണ GHSSൽ പാലാഴി സ്റ്റുഡന്റ്സ് ഡയറി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ക്ഷീരോൽപന്നങ്ങ ളു ടെ നിർമാണ പരിശീലന കളരി നടന്നു.പനീർ പനീർ കൊണ്ട് അച്ചാർ,സിപ്പപ്പ്സംഭാരം

തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വിശദമായി പഠിപ്പിച്ച് കൊടുത്തു.ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തി സംഭാരവും സിപ്പ്പും ഉണ്ടാക്കുകയും ചെയ്യ്തു.ക്ലാസ് എടുത്ത ക്ഷീര വികസന ഓഫീസർമാരായ പ്രവീണ, സജിനി എന്നിവർക്ക് അഭിമാനിക്കാം.അഭിനന്ദനങ്ങൾ

പാലുല്പന്ന നിർമാണ പരിശീലനം ലഭിച്ച കുട്ടികൾ തയ്യാറാക്കിയ സംഭാര വിതരണം ചെയ്ത് തുക മുഴുവൻ സഹപാഠിയുടെ ചികിത്സാ നിധിയിലേക്ക് സംഭാവന നൽകി മാതൃകയായി--

വീഡിയോ

വീഡിയോ2

കനിവ് പഠന പരിപോഷണ പദ്ധതി - 2021.

സാമൂഹികമായും സാമ്പത്തികമായും പഠനത്തിൽ വളരെ പിന്നൊക്കക്കാരായ കുട്ടികളെ വിദ്യാഭ്യാസത്തിന്റെ

മുൻ നിരയിലേക്ക് എത്തിക്കുന്നതിനായി

GHSS കുഴിമണ്ണ യിൽ 2021-22 വർഷം ആവിഷ്കരിച്ച പദ്ധതിയാണ് കനിവ് - പദ്ധതി..

പഠനോപകരണങ്ങളായ ബുക്ക്, പേന , ഇൻസ്ട്രുമെന്റ് ബോക്സ് , എന്നിവ നൽകി.

മൊബൈൽ ഫോൺ ഡിജിറ്റൽ ലൈബ്രറി തുടങ്ങി.

റിട്ടയർ ചെയ്ത അധ്യപകർ നാട്ടുകാർ, ക്ലബുകൾ എന്നിവരിൽനിന്ന് ലഭിച്ച വ കൊണ്ടു ഈ പദ്ധതി കൂടുതൽ

കാര്യക്ഷമായി.

മികവ് 2021-22 പ്രവർത്തന റിപ്പോർട്ട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം