നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സ്കൗട്ട്&ഗൈഡ്സ്
സ്കൗട്ട്&ഗൈഡ്സ്
കേരള വിദ്യാഭ്യാസ നിയമങ്ങളിലെ റൂൾ 10, ചാപ്റ്റർ VIll-ലെ സബ് റൂൾ (1) പ്രകാരം സ്കൂളുകളിലെ പ്രധാന സഹപാഠ്യ പ്രവർത്തനങ്ങളിലൊന്നാണ് സ്കൗട്ടിംഗും ഗൈഡിംഗും. ലോകത്തിലെ ഏറ്റവും മഹത്തായ യുവജന പ്രസ്ഥാനമാണിത്.സമ്പൂർണ്ണ വ്യക്തിത്വ വികസനം (ശാരീരികവും മാനസികവും ധാർമ്മികവും ആത്മീയവും സാമൂഹികവും) നേടുന്നതിനായി സമർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്ന നല്ല പൗരന്മാരാകാൻ യുവാക്കൾക്ക് പരിശീലനം നൽകുന്ന ഒരു മികച്ച വിദ്യാഭ്യാസ പ്രസ്ഥാനമാണ് സ്കൗട്ടിംഗ്. സാഹോദര്യം, ജാതി, മതം, ലിംഗഭേദം, നിറം, ഭാഷ എന്നിവയുടെ വ്യത്യാസങ്ങൾക്കും കക്ഷി രാഷ്ട്രീയത്തിന്റെ പരിഗണനയ്ക്കും മുകളിൽ.
നേതാജി എച്ച്എസ് സ്കൗട്ട്&ഗൈഡ്സ് യൂണിറ്റ്
കുട്ടികളുടെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ സ്കൗട്ട് ഗൈഡ് പ്രസ്ഥാനം വളരെ വർഷങ്ങൾക്കു മുൻപു മുതൽ തന്നെ നേതാജി ഹൈസ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ രാജ്യസ്നേഹം, സേവനതല്പരത, ഉത്തമ പൗരഗുണം എന്നിവ വളർത്തി എടുക്കുക എന്ന ലക്ഷ്യം ആണ് ഇതിനുള്ളത്. നാട്ടിലെ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുവാൻ പ്രസ്ഥാനത്തിലെ അംഗങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. എല്ലാവർഷവും ജില്ലാതലത്തിൽ നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡ്, റിപ്പബ്ലിക് ദിന പരേഡ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നുണ്ട്. ഒക്ടോബർ 2 മുതൽ ഒരാഴ്ചക്കാലം സ്കൂളിലും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും പൊതു സ്ഥലങ്ങൾ കൃഷിഭവൻ ഉൾപ്പെടെ ശുചീകരിക്കുന്നതിനും പങ്കാളികളാകാറുണ്ട്.സ്കൂളിൽ നടത്തുന്ന പരിസ്ഥിതി ദിനം, ഹിരോഷിമ ദിനം, ലോക എയ്ഡ്സ് ദിനം പോലെയുള്ള വിവിധ ദിനാചരണങ്ങളിൽ നേതൃത്വ പരമായ പങ്കുവഹിച്ചു വരുന്നു.സംസ്ഥാന കാമ്പോരി ഉൾപ്പെടെ സ്കൗട്ട് ഗൈഡ് പരിപാടികളിൽ യൂണിറ്റ് അംഗങ്ങൾ സജീവമായി പങ്കെടുക്കാറുണ്ട്. രാജ്യപുരസ്കാർ അവാർഡ് ലഭിച്ച യൂണിറ്റ് അംഗങ്ങളിലൂടെ സ്കൂളിന്റെ മികച്ച വിജയത്തിലും പ്രസ്ഥാനം പങ്കാളിയാകുന്നു. കോവിഡ് ദുരിതബാധിതരെ സഹായിക്കുവാൻ സ്കൗട്ട് ഗൈഡ് അംഗങ്ങൾ മാസ്ക്, സാനിറ്റൈസർ, സോപ്പ് എന്നിവ ശേഖരിക്കുകയും ജില്ലാ അസോസിയേഷനിലൂടെ വിവിധ കോവിഡ് സെന്ററുകളിൽ എത്തിക്കുകയും ചെയ്തു.
-
നേതാജി എച്ച്എസ് ഗൈഡ്സ്
-
നേതാജി എച്ച്എസ് സ്കൗട്ട്
ഹയർ സെക്കന്ററി സ്കൗട്ട് ആൻഡ് ഗൈഡ്
2019 മുതൽ ആണ് സ്കൗട്ട് ആൻഡ് ഗൈഡ് ഹയർ സെക്കന്ററി സ്കൂളിന്റെ ഭാഗം ആയത്. ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ,രക്ത ദാന ബോധവൽക്കരണം, സ്കൂൾ വളപ്പിൽ പച്ചക്കറിത്തോട്ട നിർമാണം, പ്ലാസ്റ്റിക് രഹിത വിദ്യാലയം, ആരോഗ്യ പരിപാലനം, സ്മാർട്ട് ഇന്റർനെറ്റ് സർഫിങ്, ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങൾ, ബോബ് എ ജോബ്, സാന്ത്വന പരിചരണം എന്നിവ യൂണിറ്റ് ന്റെ പ്രവർത്തനങ്ങൾ ആണ്. HSS സ്കൗട്ട് മാസ്റ്റർ ശ്രീ എബ്രഹാം കെ. ജെ യും ഗൈഡ് ക്യാപ്റ്റൻ ശ്രിമതി മഞ്ജു സദാനന്ദനും ആണ്.
പ്രവർത്തനങ്ങൾ
- പത്തനംതിട്ട ദി നെസ്റ്റ് ബെഗ്ഗർ ഹോമിലേക്ക് ആഹാര സാധനങ്ങളും പുതപ്പുകളും നൽകി.
- ലഹരി വിരുദ്ധ ദിനത്തിൽ നടത്തിയ ഷോർട്ഫിലിം പ്രദർശനം നടത്തി
- ഭരണഘടനാ ദിനത്തിൽ പ്രതിജ്ഞ ചൊല്ലുകയും ഇന്ത്യൻ ഭരണഘടനയെ കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശനവും നടത്തി.
- പത്തനംതിട്ട ആർ.ടി.ഒ യുടെ നേതൃത്വത്തിൽ സീറ്റ് ബെൽറ്റ് ഡ്രൈവ് നടത്തി. കൊ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നവർക്ക് സീറ്റ് ബെൽറ്റ് ധരിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കുന്ന ലഘുലേഖ നൽകുകയും ധരിച്ചവർക്ക് പൂച്ചെണ്ട് നൽകുകയും ചെയ്തു.
- ദേശീയോദ്ഗ്രധന പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളുടെ പ്രാധാന്യം ഉൾകൊള്ളിച്ചു കൊണ്ടുള്ള ചാർട്ട് പ്രദർശനം
- പ്ലാസ്റ്റിക് ക്യാരി ബാഗിന് പകരമാക്കാവുന്ന പേപ്പർ, ക്ലോത്ത് ബാഗ് എന്നിവ നിർമ്മിക്കുന്നതിന് ശ്രിമതി റ്റാലിൻ എലിസബത്ത് ജോർജ് പരിശീലനം നൽകി.
-
സീറ്റ് ബെൽറ്റ് ഡ്രൈവ്
-
സീറ്റ് ബെൽറ്റ് ഡ്രൈവ്
-
സീറ്റ് ബെൽറ്റ് ഡ്രൈവ്
-
-
സീറ്റ് ബെൽറ്റ് ഡ്രൈവ്
-
-
-
ഭരണഘടനാ ദിനാചരണം.. പ്രതിജ്ഞ
-
-
ലഹരി വിരുദ്ധ ദിനാചരണം... ഷോർട് ഫിലിം പ്രദർശനം
-
പേപ്പർ ക്യാരി ബാഗ് നിർമാണം