ഗവ. എം.എൽ.പി.എസ്. വേയ്ക്കൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
08:14, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40208schoolwiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വേയ്ക്കൽ സർക്കാർ എം.എൽ.പി. സ്കൂളിലെ വായനാവസന്തം ഇ- ലൈബ്രറിയെക്കുറിച്ച്.. 1. ഇത് സ്കൂളിലെ അലമാരയിൽ സൂക്ഷിക്കുന്ന പുസ്തകങ്ങൾ അല്ല. 2. വേയ്ക്കൽ സ്കൂളിലെ വായനാവസന്തം ഇ-ലൈബറി എപ്പോഴും താങ്കളുടെ കൂടെയുള്ള മൊബൈലിനുളളിലാണ്. 3. വായനാവസന്തം "ഇ-ലൈബ്രറിയിൽ" പുസതകങ്ങൾ എടുക്കാൻ നമ്മൾ മറ്റെങ്ങും പോകേണ്ടതില്ല. അറിവിന്റെ ശേഖരം താങ്കളെ തേടിയെത്തുകയാണ്. 4.അറിവ് കൈമാറ്റം ചെയ്യുന്ന ഇടം മാത്രമല്ല, നമ്മുടെ ഇ-ലൈബറി പകരം അറിവ് തയ്യാറാക്കുന്ന കേന്ദ്രം കൂടിയാ ണ്. 5. കുട്ടികൾക്ക് മാത്രം ഉള്ളതല്ല നമ്മുടെ "ഇ-ലൈബ്രറി'. മുതിർന്നവർക്കും കൂടി ഉപയോഗിക്കാൻ കഴിയുന്നതാണ്. 6. കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കാനും അത് പ്രകാശി പ്പിക്കാനും കഴിയുന്ന ഒരു ഓപ്പൺ എയർ തീയറ്ററാണ് നമ്മുടെ ഇ-ലൈബ്രറി. 7.വീട്ടിൽ ഇരുന്നുകൊണ്ട് അറിവ് നേടാൻ സഹായിക്കുന്ന ഇ-ലൈബറിയെ "ഗ്രാമീണ സർവ്വകലാശാലയായി' മാറ്റു കയാണ് ലക്ഷ്യം 8.വേയ്ക്കൽ സ്കൂളിലെ മുഴുവൻ അദ്ധ്യാപകരുടെയും ആശയ സമന്വയത്തിൽ തുടങ്ങിയ ഈ തനതു പദ്ധതിക്ക്


വേയ്ക്കൽ സ്കൂളിലെ "വായനാവസന്തം" നൂറ്റി അമ്പതാം ദിവസത്തിന്റെ നിറവിലേയ്ക്ക് വായനാവസന്തം E-ലൈബ്രറി കൊല്ലം ജില്ലയിലെ നിലമേൽ ഗ്രാമപഞ്ചായത്തിലെ ഗവ: മുസ്ലിം. എൽ. പി. എസ്സ് തനതു പ്രവർത്തനമായി "വായനാവസന്തം"എന്നപേരിൽ E- ലൈബ്രറി ആരംഭിക്കുകയും ലൈബ്രറി എന്ന ആശയത്തിന്റെ വ്യത്യസ്ത തലങ്ങൾ അവതരിപ്പിച്ചുകൊണ്ട് വിജയിക്കുകയും ചെയ്തു. അറിവുനൽകുന്ന പുസ്തകങ്ങൾ ഉളള ഇടം എന്ന പരമ്പരാഗത ആശയത്തിൽ നിന്നു മാറി അറിവിന്റെയും നൈപുണികളുടെയും കേന്ദ്രമായ "ഗ്രാമീണ സർവ്വക ലാശാലയായി" ഗവൺമെന്റ് മുസ്ലീം എൽ.പി.സ്കൂളിനെ മാറ്റിക്കൊണ്ടിരിക്കുകയാണ്. "വായനാവസന്തം" E-ലൈബ്രറി യുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് നൂറ്റി അമ്പത് ദിവസങ്ങൾ എത്താൻ പോകുന്നു. എല്ലാ ദിവസവും കുട്ടികൾക്ക് മികച്ച പറനാ നുഭവങ്ങൾ നൽകുന്ന " കുഞ്ഞറിവ്" എന്ന പംക്തിയും നൽകിക്കൊണ്ടേയിരിക്കുന്നു. ! 'വായനാവസന്തം" E-ലൈബ്രറി യിൽ പ്രതിവാര പരിപാടിയിൽ വ്യത്യസ്ത വിഷയങ്ങൾ അവതരിപ്പിക്കാൻ ഇന്ത്യയിലെ അറിയപ്പെടുന്ന വിശിഷ്ട വ്യക്തി ത്വങ്ങൾ എത്തി. മലയാളത്തിന്റെ സാഹിത്യ ചക്രവർത്തി ശ്രീ. എം.ടി. വാസുദേവൻ നായർ സാർ കാവ്യവസന്തം ശ്രീമതി സുഗതകുമാരി ടീച്ചർ, ശ്രീ. ജോർജ് ഓണക്കൂർ സാർ, ശ്രീ. മുരുകൻ കാട്ടാക്കട സാർ, ഗായകർ ശ്രീ. കല്ലറ ഗോപൻ തുടങ്ങിയവർ ക്ലാസ് നയിക്കാനെത്തിയ പ്രമുഖരിൽ ചിലർ മാത്രം. ബഹുമാനപ്പെട്ട എം.എൽ.എ). ശ്രീ. മുല്ലക്കര രത്നാകരൻ അവർകൾ ഒരു പുസ്തകത്തെക്കുറിച്ചുളള അവതരണം മികച്ച രീതിയിൽ നട ത്തി.


12.കരാട്ടെ ക്ലാസ് കുട്ടികൾക്ക് കായികക്ഷമത വർദ്ധിപ്പിക്കുന്നതി നും, സ്വയം പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന തിനുള്ള പരിശീലന പരിപാടി 13.ആർട്ട് ഗ്യാലറി ശാസ്ത്രജ്ഞൻമാരുടെയും, സാഹിത്യകാരൻ മാരുടെയും, സ്വതന്ത്ര്യ സമര സേനാനികളുടെ യും, സാമൂഹ്യ പരിഷ്കർത്താക്കളുടെയും കലാ കാരന്മാരുടെയും, പുരാവസ്തുക്കളുടെയും വിശദ വിവരങ്ങളുടെ ശേഖരണം അടങ്ങിയ അറിവിന്റെ കേന്ദ്രം 14 ഡാവിഞ്ചി ക്ലബ് കുട്ടികൾക്കു വേണ്ടിയുള്ള ചിത്രരചനാ പരിശീ ലന കേന്ദ്രം 15 വിജ്ഞാന ചെപ്പ് അറിവ് നേടുന്നതിനുളള ഡൈജസ്റ്റ്, കഥാപു സ്തകങ്ങൾ എന്നിവ സൂക്ഷിച്ചിരിക്കുന്ന ഇടം 16.സ്നേഹകിരണം പദ്ധതി കോവിഡ് കാലത്തെ സന്നദ്ധ പ്രവർത്തകൾക്ക് പി.പി.ഇ. കിറ്റ് നൽകൽ, അർഹരായുളളവർക്കു ളള സാമ്പത്തിക സഹായം നൽകൽ, ലോട്ടറി ടിക്കറ്റ്, ആട് തുടങ്ങിയ ഉപജീവനമാർഗ്ഗത്തിനു ള സാമ്പത്തിക സഹായം നൽകൽ 17.ലൈഫ് ലൈൻ പ്രതിസന്ധി ഘട്ടങ്ങളിൽ കുട്ടികൾക്കും രക്ഷി താക്കൾക്കുമുള്ള കൗൺസിലിങ്ങിന് പരിശീ ലനം ലഭിച്ച അധ്യാപകർ നേതൃത്വം നൽകുന്നു.