നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വൈദ്യുതീകരിച്ച ക്ലാസ് മുറികൾ


അഞ്ച് കെട്ടിടന കെട്ടിടങ്ങളിലായി 45 വിശാലമായ ക്ലാസ് മുറികൾ സ്കൂളിൽ ഉണ്ട് .എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് ഫാൻ പവർ സോക്കറ്റ് എന്നിവ സഹിതം വൈദ്യുതീകരിച്ചിട്ടുണ്ട്.

ലബോറട്ടറികൾ


പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര അവബോധം വിദ്യാർത്ഥികളിൽ വളർത്തുന്നതിന് ഉതകുന്ന ലബോറട്ടറികൾ സ്കൂളിന് ഉണ്ട്. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി യഥാക്രമം ഒന്ന്,രണ്ട്,അഞ്ച് ലബോറട്ടറികൾ വീതം പ്രവർത്തിക്കുന്നു.

ലൈബ്രറി

ജീവനുള്ള അക്ഷരങ്ങൾ തീർക്കുന്ന വിശാലമായ ഒരു ഗ്രന്ഥലോകം നേതാജി സ്കൂളിന് സ്വന്തമായിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല കളും മറ്റു പുസ്തകങ്ങളും കുട്ടികളിൽ വിസ്മയം ജനിപ്പിക്കുന്നു. വായനയുടെ ഹരം തലമുറകളിലേക്ക് പകർന്നു കൊടുക്കുവാൻ തക്കവണ്ണം മികവാർന്ന ഗ്രന്ഥങ്ങൾ ഷെൽഫുകളെ അലങ്കരിച്ചിരിക്കുന്നു. വായനയുടെ നവ്യാനുഭവം പകർന്നു നൽകുന്ന സന്ദേശം ഏറ്റെടുത്തു കൊണ്ട് കുട്ടികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇടമായി ലൈബ്രറി മാറിയിരിക്കുന്നു.അയ്യായിരത്തിലധികം പുസ്തകങ്ങൾ, ഏഴ് ദിനപത്രങ്ങൾ, ആനുകാലികങ്ങൾ, തൊഴിൽ വാർത്തകൾ എന്നിവ ഉൾപ്പെടുന്ന അക്ഷരലോകമാണ് സ്കൂളിനെ ചലനാത്മകമായി നിലനിർത്തുന്നത്. വിനോദ-വിദ്യാഭ്യാസ-കായിക വാർത്തകൾ ലഭ്യമാക്കുന്ന ടെലിവിഷനും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ ലൈബ്രറിയും ഗ്രന്ഥലോകത്തിന് മുതൽക്കൂട്ടാണ്.

കമ്പ്യൂട്ടർ ലാബുകൾ

സ്മാമാർട്ട് ക്ലാസ് മുറികൾ

ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് പദ്ധതിയിലുൾപ്പെടുത്തി സ്മാർട്ട് ക്ലാസ് മുറികൾ ആക്കി. കൈറ്റ് ഇതിന് നേതൃത്വം വഹിച്ചു. ലാപ്ടോപ്പ്,പ്രൊജക്ടർ, സ്ക്രീൻ,സ്പീക്കറുകൾ, പോഡിയം, വൈറ്റ് ബോർഡ് എന്നിവ എല്ലാ ക്ലാസിലും ക്രമീകരിച്ചിരിക്കുന്നു.

ബ്ലെൻഡഡ് ക്ലാസുകൾ

ഓഫീസ് മുറികൾ

സ്കൂൾ ബസ്

ശബ്ദ സംവിധാനങ്ങൾ

നിരീക്ഷണ ക്യാമറകൾ

പാചകപ്പുരയും ഭക്ഷണശാലയും

കിണറും ടാപ്പുകളും

വാട്ടർ പ്യൂരിഫയർ

കളിസ്ഥലം

ടോയ്ലറ്റ് കോംപ്ലക്സ്

വിശാലമായ ഓഡിറ്റോറിയം