കെ എം എം എ യു പി സ്കൂൾ / പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
ജൂൺ 5-- പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഓൺലൈൻ മാധ്യമം വഴി വിവിധ പരിപാടികൾ സംഘടിപ്പിച്ചു .വിദ്യാർത്ഥികളിൽ പരിസ്ഥിതികാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു പരിപാടികൾ സഘടിപ്പിച്ചത് .മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്‌ഷ്യം വച്ചു വിവിധ നിലവാരത്തിലുള്ള കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു. സ്കൂൾ ചരിത്രത്തിൽ ആദ്യമായി പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ഓൺലൈനിൽ നടത്തി.നല്ല പ്രതികരണമായിരുന്നു വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഭിന്ന നിലവാരത്തിൽപ്പെട്ട കുട്ടികൾ എല്ലാപ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു .ദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂളിലെ അധ്യാപകനായ സന്തോഷ് മാസ്റ്റർ നിർമ്മിച്ച വീഡിയോകാണാം https://youtu.be/pdLovf68szY
ബഷീർ ദിനം- ജൂൺ 5
ബഷീർ ദിനം വിദ്യാലയത്തിൽ സമുചിതമായി ആഘോഷിക്കാറുണ്ട് .കോവിഡ് --19 മഹാമാരിയെ തുടർന്ന് ഈ വർഷം ഓൺലൈൻ ആയി ആഘോഷിച്ചു.വൈക്കം മുഹമ്മദ് ബഷീറിൻറെ ജീവചരിത്രകുറിപ്പുതയ്യാറാക്കൽ ,ബഷീർ കൃതികളിലെ കഥാപാത്രങ്ങളായി വേഷം ധരിച്ച് ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഫോട്ടോ അയക്കൽ ,ബഷീർകൃതി കളെ ആസ്പദമാക്കി ഓൺലൈൻ ക്വിസ് മത്സരം എന്നിവയായിരുന്നു ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ
ബഷീർ ദിനവുമായി ബന്ധപ്പെട്ട് ഈ സ്കൂളിലെ അധ്യാപകനായ സന്തോഷ് മാസ്റ്റർ തയ്യാറാക്കിയ വീഡിയോhttps://youtu.be/zIc1IDM5F3w
വായന ദിനം -- ജൂൺ 19
പി.എൻ .പണിക്കരുടെ സ്മരണാർത്ഥം ജൂൺ 19 ന് ആചരിച്ചു വരുന്ന വായനാദിനം ഞങളുടെ സ്കൂളിൽ വളരെ മികച്ചരീതിയിൽ വര്ഷം തോറും നടത്തി വരുന്നു.വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രവർത്തനങ്ങൾ നടത്താറുള്ളത്.വായനവരമായിട്ടാണ് പരിപാടികൾ നടത്താറുള്ളത്.വായനാദിന പ്രതിജ്ഞയോടെ വായനവാരത്തിന് തുടക്കം കുറിക്കുന്നു.തുടർന്ന് വായനാമത്സരം,ഗ്രന്ഥ പരിചയം ,വായനാക്വിസ് മത്സരം,പോസ്റ്റർ രചന, പത്ര വായന പ്രോത്സാഹിപ്പിക്കൽ ,വായനകുറിപ്പുകൾ തയ്യാറാക്കൽ,സാഹിത്യകാരന്മാരെ പരിചയപ്പെടൽ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.കുട്ടികളുടെ സർഗ്ഗ ശേഷി പരിപോഷിപ്പിക്കാനും വായന പ്രോത്സാഹിപ്പിക്കാനുമാണ് ഇതെല്ലം നടപ്പിലാക്കുന്നത്.ഭാഷ പ്രാവീണ്യവും എഴുതാനുള്ള കഴിവും ഇതുമൂലം കുട്ടികൾക്ക് നേടിയെടുക്കാൻ കഴിയുന്നു.വിദ്യാലയം മൊത്തം നടക്കുന്ന പ്രവർത്തനങ്ങളായതിനാൽ കുട്ടികളുടെ മുഴുവൻ പ്രാതിനിധ്യം ഈ പ്രവർത്തനങ്ങളിൽ എല്ലാം ഉണ്ടാവാറുണ്ട്.
ജൂലൈ 21--ചാന്ദ്രദിനം
ജൂലൈ 21 ചന്ദ്രദിനത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻറെ വിഡീയോകൾ കാണാൻ അവസരമുണ്ടാക്കി.യു.പി.സ്കൂളിലെ കുട്ടികൾക്കായി ചന്ദ്രദിനക്വിസ് മത്സരം സംഘടിപ്പിച്ചു.ഒന്നും,രണ്ടും,മൂന്നും സ്ഥാനം ലഭിച്ച കുട്ടികളെ കണ്ടെത്തി അനുമോദിച്ചു. കൂടാതെ ഈ വിഷയവുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും ശേഖരിച്ച് പതിപ്പ് തയ്യാറാക്കാനുള്ള നിർദ്ദേശവും നല്‌കി .
ഓഗസ്റ്റ് 6 - ഹിരോഷിമ ദിനം
ഓഗസ്റ്റ് 6 ന് ഹിരോഷിമ ദിനത്തിൻറെ ഭാഗമായി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.എല്ലാകുട്ടികളെയും സംഘടിപ്പിച്ചുകൊണ്ട് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.ഓരോ ക്ലാസ്സിൽ നിന്നും ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികളെ കണ്ടെത്തി അനുമോദിച്ചു. യുദ്ധത്തിന്റെ ഭീകരതയെ ക്കുറിച്ചും അവ മാനവ സമൂഹത്തിനുണ്ടാക്കുന്ന തീരാനഷ്ടങ്ങളെക്കുറിച്ചും കുട്ടികൾക്ക് ബോധവത്കരണം നൽകി.കുട്ടികളിൽ യുദ്ധവിരുദ്ധമനോഭാവം ഉണ്ടാക്കാൻ കഴിഞ്ഞു.
ആഗസ്റ്റ് 15-- സ്വാതന്ത്ര്യ ദിനം
ഇന്ത്യയുടെ 74 മത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .കൊറോണ പടരുന്ന സാഹചര്യത്തിൽ ഓൺലൈൻ ആഘോഷങ്ങൾ ഗംഭീരമാക്കി.കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പ്രധാനാധ്യാപകൻ മുജീബ് മാസ്റ്റർ പതാക ഉയർത്തി.പ്രസാദ്.കെ.പി.സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
എൽ.പി. വിഭാഗം കുട്ടികൾക്കു വേണ്ടി പതാക നിർമ്മാണം ,ദേശഭക്തിഗാനമത്സരം ,സ്വാതന്ത്ര്യ ദിന ക്വിസ് എന്നീ മത്സരങ്ങൾ നടത്തി.സ്വാതന്ത്ര്യ സമരനേതാക്കളുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബം തയ്യാറാക്കി.
യു.പി. വിഭാഗം കുട്ടികൾക്ക് ഓൺലൈൻ മത്സരങ്ങൾ വിപുലമായ രീതിയിൽ നടത്തി.സ്വാതന്ത്ര്യ ദിന ക്വിസ് ,പതാകനിർമ്മാണം ,സ്വാതന്ത്ര്യ സമരനേതാക്കളുടെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ ,ദേശഭക്തിഗാനമത്സരം ,സ്വാതന്ത്ര്യ ദിന പ്രസംഗം ,സ്വാതന്ത്ര്യസമര ചിത്രങ്ങൾ കൊളാഷ് നിർമ്മാണം ,ഡിജിറ്റൽ മാഗസിൻ എന്നിവ തയ്യാറാക്കി.
അദ്ധ്യാപക ദിനം -- സെപ്റ്റംബർ 5
വിദ്യാലയത്തിൽ അദ്ധ്യാപകദിനം സമുചിതമായി ആഘോഷിച്ചു വരുന്നു.അദ്ധ്യാപക ദിനത്തിൻറെ പ്രസക്തി കുട്ടികളിലേക്ക് എത്തിക്കുന്നു.
ഡോ എ സ് രാധാകൃഷ്ണൻറെ ജീവചരിത്രകുറിപ്പു തയ്യാറാക്കൽ,കുട്ടികൾ അദ്ധ്യാപകരയി ക്ലാസ്സെടുക്കൽ ,അദ്ധ്യാപകരെ ആദരിക്കൽ, വീടുകളിൽ ച്ചെന്ന് വിരമിച്ച അദ്ധ്യാപകരെ ആദരിക്കൽ ,ആശംസ കാർഡുകൾ നിർമ്മിക്കൽ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ഈ ദിനത്തിന്റെ ഭാഗമായി നടത്തിവരുന്നു.
ഒക്ടോബർ 2-- ഗാന്ധിജയന്തി
ഓരോവർഷവും "ഗാന്ധി ദർശൻ "സമിതി യുടെ ആഭിമുഖ്യത്തിൽ "ഗാന്ധിജയന്തി"വിപുലമായ പരിപാടികളോടെ ആഘോഷിക്കാറുണ്ട്.വര്ഷം തോറും നടത്തിവരാറുള്ള "ഗാന്ധി ദർശൻ "കലാമേളയിൽ വിദ്യാലയത്തിൽ നിന്നും ഓരോ വർഷവും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾ സബ്ജില്ലാ ജില്ലാ തലത്തിൽ മത്സരിച്ച് സമ്മാനാർ ഹരാകാറുണ്ട് .ചിത്രരചന ,പ്രസംഗം ,കവിതാലാപനം,നാടകം,ദേശഭക്തിഗാനം,തുടങ്ങി വിവിധ ഇനങ്ങളിൽ കുട്ടികൾ കഴിവ് തെളിയിച്ചു വരുന്നു.ഇതിനു പുറമെ സ്വാതന്ത്ര്യ ദിനം റിപ്പബ്ലിക് ദിനം തുടങ്ങി എല്ലാ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളും ആ ദിനത്തിന്റെ ഗൗരവം ചോരാതെ ആഘോഷങ്ങളായി കൊണ്ടാടാറുണ്ട് അഹിംസാ സിദ്ധാന്തം വിദ്യാർത്ഥികളുടെ ഹൃദയത്തിൽ അതിൻറെ യഥാർത്ഥ പ്രാധാന്യത്തോടെ പ്രതിഷ്ഠിക്കാനും നമ്മുടെ രാഷ്ട്രപിതാവും കോക നേതാക്കന്മാർക്ക് ഒരു ഉത്തമ മാതൃകയുമായ മഹാത്മാഗാന്ധിയുടെ ആശയങ്ങൾ കുട്ടികളിലെത്തിക്കാനും നമ്മുടെ വിദ്യാലയത്തിലെ ഗാന്ധി ദർശൻ സമിതി എക്കാലവും ശ്രമിച്ചുവരുന്നുണ്ട് . വീടും പരിസരവും വൃത്തിയാക്കൽ,ചിത്ര രചന മത്സരം എന്നിവയായിരുന്നു ഈവർഷത്തെ ഗാന്ധിജയന്തി ദിനത്തിലെ പ്രവർത്തനങ്ങൾ.
ചിത്ര രചന മത്സരത്തിൽ സമ്മാനം നേടിയ ചിത്രങ്ങൾ
നവംബർ 14--ശിശു ദിനം
പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14 ഈ വർഷവും ശിശുദിനമായി നമ്മുടെ സ്കൂളിൽ ആചരിച്ചു. പ്രധാനാധ്യാപകൻ എല്ലാ കുട്ടികൾക്കും ശിശുദിന സന്ദേശം നൽകി. ശിശുദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ജീവചരിത്രകുറിപ്പ് ,ശിശുദിനപ്പാട്ടുകൾ ,ജവഹർലാൽനെഹ്‌റുവിൻറെ വിവിധ ചിത്രങ്ങൾ എന്നിവ തയ്യാറാക്കി.ക്ലാസ്സ്‌തലത്തിൽ ക്വിസ് മത്സരം ,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു..
ഡിസംബർ 3 -- ലോക ഭിന്നശേഷി ദിനം
ചെറിയ ചില കാരണങ്ങളാൽ ലോകത്ത് മാറ്റി നിർത്തപ്പെടുന്നവർ ...തന്റേതല്ലാത്ത കാരണത്താൽ വൈകല്യം സംഭവിച്ച് ഈ ഭൂമിയിലേക്ക് പിറന്ന് വീണവർ .അവരെയും ഒരു കുടക്കീഴിൽ ചേർത്ത് നിർത്തേണ്ടതിൻറെആവശ്യകതയെ മുന്നോട്ടു വച്ചുകൊണ്ട് സ്കൂളിൽ ഡിസംബർ 3 ന് ലോക ഭിന്നശേഷി ദിനം
ആചരിച്ചു .ക്ലാസ് തല ചിത്രരചനാ മത്സരം നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.
പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകളാകാൻ അവരുമുണ്ട് കൈത്താങ്ങായി എന്ന് ജീവൻ തുടിക്കുന്ന കുഞ്ഞു ചിത്രങ്ങൾ വിളിച്ചോതുന്നുണ്ടായിരുന്നു.സഹപാഠികൾക്കൊപ്പം പറക്കാനാവാതെ വീട്ടിലിരിക്കുന്നവരെ ഗുരുനാഥന്മാർ വീട്ടിലെത്തി ചേർത്തു പിടിച്ച ,സ്നേഹസ്പർശമുള്ള ഓരോരുത്തരുടെയും അഭിരുചിക്കനുയോജ്യമായ പഠനോപകരണങ്ങൾ കൈമാറി .ഒപ്പം മധുരം പകർന്നു.
ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് നടന്ന ചിത്രരചനാമത്സരത്തിൽ നിന്ന്
റിപ്പബ്ലിക്ക് ദിനാഘോഷം -ജനുവരി 26
ഇന്ത്യയുടെ 73 മത് റി പ്പബ്ലിക് ദിനം കൊറോണ പടരുന്ന സാഹചര്യത്തിൽ വളരെ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.പ്രധാനാദ്ധ്യാപകൻ മുജീബ് മാസ്റ്റർ പതാക ഉയർത്തി.റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഗൂഗിൾ മീറ്റ് വഴി ക്ലാസ് തലത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. എൽ .പി. തലത്തിൽ പതാക നിർമ്മാണം ,ദേശഭക്തി ഗാനാലാപനം ,റിപ്പബ്ലിക് ദിന ക്വിസ് ,സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ ശേഖരിക്കൽ ,പ്രസംഗ മത്സരം എന്നിവ നടത്തി. യു.പി. വിഭാഗം കുട്ടികൾക്കായി പ്രസംഗ മത്സരം ദേശഭക്തിഗാനമത്സരം, ഡോ.ബി.ആർ.അംബേദ്ക്കറുടെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കി .ഭരണഘടനയുടെ ആമുഖം പരിചയപ്പെടുത്തി.
ദേശീയശാസ്ത്ര ദിനം - ഫെബ്രുവരി 28
ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്ത ശാസ്ത്രജ്ഞരിൽപ്രമുഖനായ ഇന്ത്യക്കാരനായ ശാസ്ത്രജ്ഞനായ സി.വി.രാമൻറെ "രാമൻ പ്രഭാവം" എന്ന കണ്ടെത്തലിൻറെ ഓർമക്കായി ആഘോഷിക്കുന്ന ദേശീയ ശാസ്ത്രദിനം നമ്മുടെ സ്കൂളിലും സമുചിതമായി ആഘോഷിച്ചു.ക്ലാസ്സുകളിൽ സി.വി.രാമൻറെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുകയും ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.