സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
23:04, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13047 (സംവാദം | സംഭാവനകൾ) ('2014 മുതൽ എസ്.പി.സി യൂണിറ്റ് പ്രവർത്തിച്ചു വരുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2014 മുതൽ എസ്.പി.സി യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. 8-ാം ക്ലാസ്സിലെ 22 ആൺകുട്ടികളെയും 22 പെൺകുട്ടികളെയും എഴുത്തുപരീക്ഷയുടെയും കായികക്ഷമതാ പരീക്ഷയുടെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നു. 9ാം ക്ലാസ്സിലെ 44 കേഡറ്റ്സ് ഉൾപ്പടെ 88 പേരാണ് ഈ യൂണിറ്റിൽ ഉള്ളത്. ഇവർക്ക് പരിശീലനം നൽകാൻ ‍ഡ്രിൽ ഇൻസ്ട്രക്ടേർസ് രണ്ടു പേരുണ്ട്. വിദഗ്ദരുടെ വിവിധ വിഷയങ്ങളിലുള്ള ഇൻഡോർ ക്ലാസ്സുകൾ, ഫീൽഡ് ട്രിപ്പുകൾ, Friends at Home, Campus Cleaning, Cultural Programmes, P.T., Parade, Games, Yoga മുതലായവ നല്ല രീതിയിൽ നടത്തപ്പെടുന്നു. പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും നല്ല രീതിയിൽ നടത്തപ്പെടുന്നു. കുട്ടികളിൽ അച്ചടക്കം, ആത്മവിശ്വാസം, നേതൃത്വ പാടവം, മൂല്യബോധം, സഹജീവി സ്നേഹം, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത, കായിക മാനസികക്ഷമത എന്നിവ ഊട്ടിയുറപ്പിക്കാൻ ഉതകുന്ന രീതിയിലുള്ള പരിശീലനമാണ് SPC Cadets നു ലഭിക്കുന്നത്.

CPO - SUNIL JOSEPH

ACPO - LYLA SEBASTIAN