ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/കാർഷിക ഗവേഷണം

Schoolwiki സംരംഭത്തിൽ നിന്ന്

കാർഷിക ഗവേഷണം

കാർഷിക പ്രാധാന്യമുള്ള ഒരു പ്രദേശമാണ് സദാനന്ദപുരം. വിഷ രഹിതമായ പച്ചക്കറി ഇന്ന് വളരെ പ്രധാനപ്പെട്ട ഒരാവശ്യമായി മാറിയിരിക്കുകയാണ്. കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം വിഷരഹിതമായ പച്ചക്കറി നല്കുക എന്ന ഉദ്ദേശത്തോടെടെ സദാനന്ദപുരം ഹയർസെക്കൻഡറി സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ തോതിൽ പച്ചക്കറി കൃഷിനടത്തുന്നുണ്ട് . ഇതോടൊപ്പം കേരള കാർഷിക സർവ്വകലാശാലയുടെ പ്രാദേശിക കേന്ദ്രമായ സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ വിവിധ ഗവേഷണ പരിപാടികളിലും ഈ സ്കൂളിലെ കുട്ടികൾ സഹകരിക്കുന്നുണ്ട് .

ശീതകാല പച്ചക്കറി വിളവെടുപ്പ്

ശീതകാല പച്ചക്കറികളായ കാരറ്റ് ,റാഡിഷ് ,കോളി ഫ്ലവർ ,കാബേജ് തുടങ്ങിയവ ഗവേഷണ അടിസ്‌ഥാനത്തിൽ സ്കൂൾ അങ്കണത്തിൽ കൃഷി ചെയ്തു .ഇവയുടെ വിളവെടുപ്പ് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സാം കെ ഡാനിയേൽ ഉദ്‌ഘാടനം ചെയ്തു .പഠന പ്രവർത്തനങ്ങൾ പ്രായോഗിക അനുഭവമാക്കുന്നതിൽ മാതൃകയാണ് സദാനന്ദപുരം  ഗവ ഹയർ സെക്കന്ററി സ്കൂൾ എന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു .ജൈവ പച്ചക്കറികളുടെ വൈവിധ്യമാർന്ന മ്യൂസിയം ആണ് സ്കൂൾ എന്ന് ചടങ്ങിൽ മുഖ്യാതിഥി ആയ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ ബ്രിജേഷ് എബ്രഹാം അഭിപ്രായപ്പെട്ടു ..പി . ടി. എ പ്രസിഡന്റ് ടി എസ് ജയചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് സ്വാഗതവും പ്രിൻസിപ്പാൾ എം എസ് അനിത നന്ദിയും അറിയിച്ചു .കാർഷിക ക്ലബ് കൺവീനർ ബി സുരാജ് പ്രൊജക്റ്റ് അവതരണം നടത്തി.