എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snghss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാട്ടറീവ് ഏന്ന്ത് പഴമയിലെക്ക് ഉള്ള് ഒരു തിരിഞുനോട്ടമാണ് . ഇന്നതെ യുവതലമുറയ്യക്കായ്യീ കിട്ടുന്ന ഒരു നിധികുംഭമാണ് നാട്ടറീവുകള്എന്നു പൊതുവെ പറയാം. ഒരു നാടീന്റെ ഹ്റ്ദയസ്പന്ദനം മുഴുവന് ഇതില് അടങ്ങിയിരിക്കുന്നു. പ്ഴയ കലതെത അറീവുകല് യുവതലമുറയിലേയ്ക് പകരാനയി നട്ടറിവിലൂടെ സാധിക്കും.

നാടൻ‌വിജ്ഞാനം, നാടോടിവിജ്ഞാനം എന്നെല്ലാം അറിയപ്പെടുന്ന ഫോൿലോർ ഇന്ന് ലോകം മുഴുവൻ ശ്രദ്ധിക്കുന്ന പഠനശാഖയായി മാറിയിരിക്കുകയാണ്. ഒരു കാലത്ത് നാടൻപാട്ട്, നാട്ടുചികിത്സ, നാടൻകല തുടങ്ങിയവയ്ക്കെതിരെ അഭിജാതമെന്നു കരുതപ്പെട്ടിരുന്നവർ മുഖംതിരിച്ചിരിന്നുവെങ്കിലും ഇന്നു ജനജീവിതത്തേയും സംസ്കാരത്തേയും കുറിച്ചുലള്ള വിജ്ഞാനം ലഭിക്കുന്ന പാരമ്പര്യ ശാസ്ത്രമായി നാടോടിവിജ്ഞാനീയത്തെ അംഗീകുരിച്ചിരിക്കുന്നു. നാടൻഡ സംസ്കൃതിയുടെ അപഗ്രഥനമാണ് ഫോൿലോർ പഠനത്തിലൂടെ നിർവഹിക്കപ്പെടുന്നത്. ജനജീവിതവുമായി ബന്ധപ്പെട്ട വസ്തുതകളേയും വസ്തുക്കളേയും വിശകലന വിധേയമാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുകവഴി അതിലെ കൂട്ടായ്മയുടെ സ്വഭാവം കണ്ടെത്താൻ ശ്രമിക്കുന്ന വിജ്ഞാനശാഖയാണ് ഫോൿലോർ‌. ദൈവത്തിന്റെ സ്വന്തം നാടായ കേരളം കലകളുടെ പൂങ്കാവനം കൂടിയാണ്. നാടോടിക്കഥകൾ, ക്ലാസിക്കൽ കലകൾ, അനുഷ്ഠാനകലകൾ തുടങ്ങി വൈവിധ്യമാർന്ന എത്രയെത്ര കലകൾ ക്ലാസിക്കൽ കലകൾ. കൊട്ട്, ആട്ട്, കൂത്ത്, പാട്ട് എന്നിങ്ങനെയായിരുന്നു ആദ്യകാലങ്ങളിൽ കലകളെ വർഗ്ഗീകരിച്ചിരുന്നത്. കേരളം നാടോടി കലകളുടെ കലവറയാണ്. ക്ഷോത്രോത്സവങ്ങൾക്കും കാർഷികോത്സവങ്ങൾക്കും സാമുദായിക ആഘോഷങ്ങൾക്കും പ്രത്യേകമായ പാട്ടും നൃത്തവും നമുക്കുണ്ട്. നഗരങ്ങളേക്കാൾ ഗ്രാമപ്രദേശങ്ങളിലാണ്നാടൻ കലകൾക്ക് പ്രാമുഖ്യം ലഭിക്കുന്നത്. നമ്മുടെ ഗ്രാമീ‌ണകലകൾ ഈ നാടിന്റെ സാംസാകാരിക പൈതൃകത്തെയാണ് വിളിച്ചോതുന്നത്.

കേരളത്തിലെ പ്രധാന നാടൻ കലകളുടെ ഒരു വിജ്ഞാനകോശം തയ്യാരാക്കാം.

  1. അയനിപ്പാട്ട് :- കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളിൽ ഒരിനം.
  2. അയ്യപ്പൻ തീയ്യാട്ട് :- അയ്യപ്പൻകാവുകളിലും ബ്രഫ്മാലയങ്ങളിലും തീയാടി നമ്പ്യാൻമാർ നടത്തുന്ന അനുഷ്ഠാനകല.
  3. അലാമിക്കളി :- ഉത്തരകേരളത്തിൽ നിലവിലുള്ള ഒരു അനുഷ്ഠാനകല.
  4. അർജുനനൃത്തം :-ദക്ഷിണകേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽ കണ്ടുവലരുന്ന ഒരു അനുഷ്ഠാനകല.
  5. ആദിത്യ പൂജ :- കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലും തെക്കേമലബാറിൽ ചിലയിടങ്ങളിലും നിലവിലുള്ള അനുഷ്ഠാനകല.
  6. ഏഴിവട്ടംകളി :- പാലക്കാട്ടു ജില്ലയിൽ പ്രചാരമുള്ള ഒരു അനുഷ്ഠാനകല. പാണന്മാരാണ് ഇതിൽ ഏർപ്പെടുന്നത്.
  7. ഏഴാമുത്തിക്കളി :- ഹാസ്യരസ പ്രധാനമായ ഒരു വിനോദകല. കലാരൂപത്തിൽ ചോദ്യോത്തരങ്ങളടങ്ങിയ പാട്ടുകളാണധികവും.
  8. ഓണത്തുള്ളളൽ :- ദക്ഷിണകേരളത്തിൽ നടപ്പുളള കലാവിശേഷം. വേല സമുദായക്കരുടെ തുള്ളലായതിനാൽ വേലൻ തുള്ളൾ എന്നും പറയുന്നു.
  9. ഒപ്പന :- മുസ്ലീം സ്ത്രീകൾ നടത്തുന്ന ഒരു സാമുദായിക വിനോദം.
  10. കണ്യാർ കളി :- പാലക്കാട്ടു ജില്ലയിലെ അനുഷ്ഠാന നൃത്ത നാടകമാണ് കണ്യാർ കളി.
  11. കാക്കാരിശ്ശി നാടകം :-മധ്യതിരുവിതാംകൂറിൽ നിലനിന്നുപോരുന്ന ഒരു വിനോദകല.
  12. കാളിയൂട്ട് :- കാളിസേവയുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാനകല.
  13. കാവടിയാട്ടം :- കേരളത്തിലും തമിഴ്‍നാട്ടിലും പ്രചാരത്തിലുള്ള അനുഷ്ഠാനനൃത്തരൂപം.
  14. കുമ്മട്ടി :- കുമ്മാട്ടിപ്പുല്ലു കൊണ്ട് ശരീരം മൂടി പൊയ്മുഖവുമണിഞ്ഞ് നടത്തുന്ന കലാരൂപം.
  15. കൂടിയാട്ടം :- നടന്മാർ കുടി ആടുന്നതുകൊണ്ട് കൂടിയാട്ടം എന്നറിയപ്പെടുന്ന ഒരു ക്ഷേത്രകലയാണ്.
  16. കൂത്ത് :- ഒരു ക്ഷേത്രകലയാണ്. ചാക്യാന്മാരാണ് കൂത്ത് നടത്തുന്നത്.
  17. കോൽക്കളി :- ഒരു വിനോദകലരൂപം.
  18. കോതാമ്മൂരിയാട്ടം :- ഉത്തരകേരളത്തിലെ പ്രശസ്തമായ ഒരു കലാരൂപമാണ്. കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട കലാരൂപമാണ്.
  19. ചവിട്ടുനാടകം :- കേരളത്തിലം ക്രിസ്താനികളുടെ ഒരു ദൃശ്യകല. കഥകളിയിലെ ചില അംഗങ്ങളോട് സാദൃശ്യം.
  20. തിരുവാതിരക്കളി :- ഇത് സ്ത്രീകളുടെ മാത്രമായ കലയാണ്.
  21. തിറയാട്ടം :- തെക്കൻമലബാറിലെ(കോഴിക്കോട്, മലപ്പുറം ജില്ലകൾ) കാവുകളിൽ ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ഗോത്രകലാരൂപം.
  22. തിറ :- ധനുമാസത്തിലും മേടമാസത്തിലുമായി കാവുകളിൽ സംഘടിപ്പിക്കുന്ന നാടോടികലാരൂമാണ്.
  23. തീയ്യാട്ട് :- പ്രാചീനമായ ഒരു അനുഷ്ഠാനകല. അയ്യപ്പൻതീയ്യാട്ട്, ഭദ്രകാളിതീയ്യാട്ട് എന്നിങ്ങനെ തീയ്യാട്ട് രണ്ടുതരം.
  24. തെയ്യം :- ദൈവങ്ങളെ ആരാധിച്ചു കൊണ്ടാരംഭിക്കുന്ന തെയ്യം കളി വടക്കേമലബാറിൽ ഏറെ പ്രചാരം സിന്ധിച്ചിട്ടുള്ള അനുഷ്ഠാനകല.
  25. ദഫ്മുട്ട് :- മുസ്ലീം വിഭാഗക്കാർക്കിടയിൽ പ്രചാരത്തിലുള്ള ഒരു വിനോദകലാരൂപം.
  26. തിമബലി :- ദുർമന്ത്രവാദികളായ മലയൻ, പാണർ തുടങ്ങിയ വർഗക്കാർ നടത്തുന്ന ബാധോച്ചാടനപരമായ ഒരു ബലികർമ്മം.
  27. പൂരക്കളി :- കേരളത്തിലെ ഏറ്റവും വടക്കൻ ജില്ലകളിലെ കലാരൂപം.
  28. പൊരാട്ടുനാടകം :- പാണസമുദായത്തിൽ‌പ്പെട്ടവർ അവതരിപ്പിക്കുന്ന കലാരൂപം.
  29. പരിചമുട്ടുകളി :- ഒരിക്കൽ ആയോധന പ്രധാനമായ വിനോദമായിരുന്നു പരിചമുട്ടുകളി. കാലക്രമേണ ഒരു അനുഷ്ഠാന നൃത്തരൂപമായി മാറി.
  30. മാർഗംകളി :- ക്രിസ്ത്യാനികളുടെ ഇടയിൽ മാത്രം പ്രചാരമുള്ള ഒരു വിനോദകല.
  31. മുടിയേറ്റ് :- മധ്യകേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ ആണ്ടിലോരിക്കൽ നടത്തപ്പെടുന്ന അനുഷ്ഠാനകല.
  32. സർപ്പപ്പാട്ട് :- നാഗക്ഷേത്രങ്ങളിലും , സർപ്പക്കാവുകളിലും പുള്ളുവർ നടത്തുന്ന അനുഷ്ഠാനനിർവഹണം.

തനതായ ഭാഷാപ്രയോഗങ്ങൾ

ആറുനാട്ടിൽ നൂറുഭാഷ എന്നതാണ് മലയാളികളുടെ ചൊല്ല്. ഭാഷയ്ക്ക് വാമൊഴിയെന്നും വരമൊഴിയെന്നും രണ്ടു വിഭാഗങ്ങൾ‌ കല്പിക്കാറുണ്ട്. വാമൊഴിയിൽ പ്രാദേശികമായ പല വ്യത്യാസങ്ങളും കാണാം. ഒരു ഭാഷ വലിയൊരു പ്രദേശത്തിന്റെ പലഭാഗങ്ങളിലും വ്യത്യസ്തമായ രീതിയിൽ സംസാരിക്കാം. അതിൽ ഏതെങ്കിലും ഒന്ന് മെച്ചമെന്നോ, മറ്റൊന്ന് മോശമെന്നോ പറയുന്നത് തെറ്റാണ്. ഒരേ പദം തന്നെ പലപ്രദേശങ്ങളീൽ പലതരത്തിൽ ഉച്ചരിക്കാറുണ്ട്. ചില വാക്കുകളിൽ ഏതെങ്കിലും അക്ഷരത്തിന്റെ വ്യത്യാസം മാത്രമാണ് പ്രകടമാകുന്നത്.

ഉദാ :- അൻപത് - അമ്പത് - അയ്‍മ്പത് എനിക്ക് - എനക്ക് - ഞമ്മക്ക് കുഴയുന്നു - കുയയുന്നു- കുളയുന്നു കോഴി - കോയി - കോളി തലയണ - തലവണ - തലേണ മൺവെട്ടി - മമ്മെട്ടി - മണ്ണ്വെട്ടി മഷി - മസി - മശി മഴ - മയ - മള വാഴ - വായ - വാള

പ്രാദേശിക ഭേതമനുസരിച്ചു വാക്കുകൾക്കുണ്ടാകുന്ന മാറ്റങ്ങൾ 

അച്ഛൻ - അപ്പൻ - ബാപ്പ ചൂല് - തൊറപ്പ് - മാച്ചി പഴതാര - പടുതാര - പഴുകാലി പിറുത്തിച്ചക്ക - കടച്ചക്ക - കൈതച്ചക്ക പൂവൻകോഴി - പൂങ്കോഴി - ചാത്തൻകോഴി ഒരേ വാക്കുതന്നെ പല സ്ഥലങ്ങളിൽ വ്യത്യസ്ത അർഥത്തിൽ പ്രയോഗിക്കാറുണ്ട്. ഉദാ :- തോട്ടി - ഉയരമുള്ള കോല്, കക്കൂസ് കവുകുന്ന ആൾ കിടാവ് - കൊച്ചുകുട്ടി, പശുക്കുട്ടി‌ ഒരേ അർഥത്തിൽ പല ക്രിയാ രൂപങ്ങൾ ഉണ്ട്. കർത്താവിന്റെ ജാതി , പദവി ,സ്വഭാവം തുടങ്ങിയവയ്ക്ക് വിധോയമായി ക്രിയകൽ തെരഞ്ഞെടുത്ത് പ്രയോഗിക്കാം. ചത്തു, മരിച്ചു, അന്തരിച്ചു, നാടുനീങ്ങി, കാലം ചെയ്തു, ചരിഞ്ഞു എന്നീ വാക്കുകൾ‌ക്കെല്ലാം ഒരേ അർഥമാണുള്ളത്.